പാലക്കാട്ടെ തോൽവി; പാർട്ടി പറഞ്ഞാൽ ബിജെപി അധ്യക്ഷ സ്ഥാനം ഏറ്റെടുക്കുമോ? ചോദ്യങ്ങളോട് പ്രതികരിച്ച് വി മുരളീധരൻ

പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ സി കൃഷ്ണകുമാർ തോറ്റതുമായി ബന്ധപ്പെട്ട് ഉയർന്ന വിമർശനങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു മുരളീധരൻ്റെ പ്രതികരണം. 

Palakkad failure If the party says, will the BJP take the post of president? V Muraleedharan responded to the questions

കൊച്ചി: ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് ഇനിയില്ലെന്ന് ബിജെപി നേതാവ് വി മുരളീധരൻ. പറയാനുള്ളത് പറയേണ്ട വേദിയിൽ പറയുമെന്ന് മുരളീധരൻ പറഞ്ഞു. മാധ്യമപ്രവർത്തകർക്ക് ബിജെപിയോടുള്ള സ്നേഹം തനിക്ക് മനസിലാകും. അമ്മയെ തല്ലുന്നത് നിർത്തിയോ എന്നതു പോലത്തെ ചോദ്യങ്ങളാണ് മാധ്യമങ്ങൾ ചോദിക്കുന്നത്. അഭിപ്രായങ്ങൾ പറയേണ്ട സ്ഥലത്താണ് പറയുന്നതെന്നും വി മുരളീധരൻ പ്രതികരിച്ചു. പാർട്ടി പറഞ്ഞാൽ അധ്യക്ഷ സ്ഥാനം ഏറ്റെടുക്കുമോ എന്ന ചോദ്യത്തിന് നല്ല ചോദ്യമാണെന്നായിരുന്നു മുരളീധരൻ്റെ മറുപടി. പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ സി കൃഷ്ണകുമാർ തോറ്റതുമായി ബന്ധപ്പെട്ട് ഉയർന്ന വിമർശനങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു മുരളീധരൻ്റെ പ്രതികരണം. 

അതേസമയം, വി മുരളീധരനെ ബിജെപി സംസ്ഥാന അധ്യക്ഷനാക്കാനുള്ള ഒരു വിഭാഗത്തിന്റെ നീക്കത്തിനെതിരെ ഒരു മുഴം മുമ്പെറിഞ്ഞുള്ള നീക്കമാണ് കെ സുരേന്ദ്രൻ നടത്തിയത്. രാജി സന്നദ്ധത സുരേന്ദ്രൻ അറിയിച്ചെങ്കിലും വ്യാപക വിമർശനങ്ങൾക്കിടെയും കെ സുരേന്ദ്രൻ രാജിവെക്കേണ്ടതില്ലെന്ന് ബിജെപി കേന്ദ്ര നേതൃത്വം വ്യക്തമാക്കി. പാലക്കാട് തോൽവിയിൽ അധ്യക്ഷന്റെ രാജിക്കായുള്ള മുറവിളിക്കിടെയാണ് കേരളത്തിൻറെ ചുമതലയുള്ള പ്രകാശ് ജാവദേക്കർ സുരേന്ദ്രൻ മാറില്ലെന്ന് വ്യക്തമാക്കുന്നത്. ആരോടും പാര്‍ട്ടി രാജി ആവശ്യപ്പെട്ടിട്ടില്ലെന്നും ഇപ്പോഴത്തെ പ്രശ്നം പരിഹരിക്കുമെന്ന് കരുതുന്നുവെന്നുമായിരുന്നു ജവദേക്കറിന്റെ ട്വീറ്റ്. 

സുരേന്ദ്രനെ മാറ്റി, വി മുരളീധരനെ അധ്യക്ഷനാക്കാനുള്ള നീക്കത്തിലാണ് മുതിര്‍ന്ന നേതാവ് പികെ കൃഷ്ണദാസ്. പിന്നാലെ സംസ്ഥാന ബിജെപിയിലെ പോരിൽ വി മുരളീധരനുമായുള്ള അകൽച്ച സൂചിപ്പിച്ചായിരുന്നു സുരേന്ദ്രന്റെ ഇന്നത്തെ വാര്‍ത്താസമ്മേളനത്തിലെ പ്രതികരണം. മുമ്പ് വി മുരളീധരൻ സംസ്ഥാന പ്രസിഡൻ്റായിരിക്കെ നടന്ന ഉപതെരഞ്ഞെടുപ്പുകളിലെ തോൽവിയിൽ ആരും മുരളീധരന്റെ രാജിയാവശ്യപ്പെട്ടിരുന്നില്ലെന്നായിരുന്നു കുത്ത്. അന്ന് പിറവത്ത് ബിജെപിക്ക് കിട്ടിയ 2000 വോട്ടുകളുടെ എണ്ണം പറഞ്ഞുള്ള സുരേന്ദ്രന്റെ മറുപടി, മുരളീധരനെ അധ്യക്ഷനാക്കാനുള്ള നീക്കങ്ങൾക്കെതിരെ കൂടിയാണെന്നാണ് വിലയിരുത്തൽ. 

മുരളിക്ക് വീണ്ടും അവസരം വേണമെന്ന നിലപാടിലാണ് പികെ കൃഷ്ണദാസ്. കേന്ദ്രമന്ത്രി സ്ഥാനത്ത് നിന്ന് മാറിയ മുരളീധരൻ അധ്യക്ഷപദം ആഗ്രഹിക്കുന്നുമുണ്ട്. പോര് കൂടുതൽ കടുത്താൽ സുരേന്ദ്രന് ഇപ്പോഴുള്ള ദില്ലി പിന്തുണ മാറാം. സംഘടനാ തെരഞ്ഞെടുപ്പ് തുടങ്ങാനിരിക്കെ വരും ദിവസത്തെ നീക്കങ്ങളും നിർണ്ണായകമാണ്. സംഘടനാ തെര‍ഞ്ഞെടുപ്പിൻറെ അജണ്ട വെച്ചാണ് നാളത്തെ നേതൃയോഗമെങ്കിലും പാലക്കാട്ടെ തോൽവിയും ചർച്ചയാകും. 

നടുറോഡിൽ തടി ലോറിയുടെ സർക്കസ്! അമിതഭാരം മൂലം കയറ്റത്തിൽ ലോറിയുടെ മുൻവശം മുകളിലേക്ക് ഉയര്‍ന്നു, ഗതാഗത തടസം

https://www.youtube.com/watch?v=Ko18SgceYX8

Latest Videos
Follow Us:
Download App:
  • android
  • ios