ഇന്ത്യൻ പേസര്‍മാര്‍ക്കായി വീറോടെ ലേലം വിളിച്ച് ടീമുകൾ; ഒടുവല്‍ ഭുവിയെ സ്വന്തമാക്കി ആര്‍സിബി, ചാഹര്‍ മുംബൈയില്‍

ഇന്ത്യൻ പേസറായ ദീപക് ചാഹറിനും ആവശ്യക്കാരേറെയുണ്ടായിരുന്നു. രണ്ട് കോടി അടിസ്ഥാന വിലയുണ്ടായിരുന്ന ദീപകിനായി മുംബൈയും പഞ്ചാബുമാണ് തുടക്കം മുതല്‍ മത്സരിച്ച് വിളിച്ചത്.

IPL Auction 2024-25 Live Updates, huge demand for Indian Pacers, Bhuvneshwar Kumar to join RCB

ജിദ്ദ: ഐപിഎല്‍ താരലേലത്തില്‍ ഇന്ത്യൻ പേസര്‍മാര്‍ക്കായി ടീമുകള്‍ വാശിയേറിയ ലേലം വിളിയുമായി രംഗത്ത്. ഇന്ത്യൻ പേസര്‍മാരായ ഭുവനേശ്വര്‍ കുമാറിനും ദീപക് ചാഹറിനും മുകേഷ് കുമാറിനും ആകാശ് ദീപിനുമായി ടീമുകള്‍ മത്സരിച്ച് രംഗത്തെത്തി.

ഹൈദരാബാദ് താരമായിരുന്ന ഭുവനേശ്വര്‍ കുമാറിന് രണ്ട് കോടിയായിയരുന്നു അടിസ്ഥാനവില. മുംബൈയും ലഖ്നൗവുമാണ് ഭുവിക്കായി ആദ്യം മുതല്‍ രംഗത്തെത്തിയത്. ഒടുവില്‍ 10.50 കോടിക്ക് ഭുവിയെ ലഖ്നൗ ടീമിലെടുത്തുവെന്ന് കരുതിയപ്പോഴാണ് 10.75 കോടി മുടക്കാന്‍ തയാറായി ആര്‍സിബി രംഗത്തെത്തിയത്. ഇതോടെ ലഖ്നൗ പിന്‍മാറി. ഭുവി ആര്‍സിബിയിലെത്തുകയും ചെയ്തു.

പൃഥ്വി ഷായെ ആർക്കും വേണ്ട, വില്യംസണും രഹാനെയ്ക്കും മായങ്കിനും ആവശ്യക്കാരില്ല,യാൻസനെ റാഞ്ചി പ‍ഞ്ചാബ്

ഇന്ത്യൻ പേസറായ ദീപക് ചാഹറിനും ആവശ്യക്കാരേറെയുണ്ടായിരുന്നു. രണ്ട് കോടി അടിസ്ഥാന വിലയുണ്ടായിരുന്ന ദീപകിനായി മുംബൈയും പഞ്ചാബുമാണ് തുടക്കം മുതല്‍ മത്സരിച്ച് വിളിച്ചത്.  ലേലം എട്ട് കോടി കടന്നതോടെ തങ്ങളുടെ വിശ്വസ്തനെ തിരിച്ചുപിടിക്കാന്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് രംഗത്തെത്തി. പിന്നീട് ചെന്നൈയും മുംബൈയും തമ്മിലായി മത്സരം. ഒടുവില്‍ ചെന്നൈയുടെ ശക്തമായ വെല്ലുവിളി മറികടന്ന് 9.25 കോടിക്ക് ചാഹറിനെ മുംബൈ ടീമിലെത്തിച്ചു.

ഇന്ത്യൻ പേസറായ മുകേഷ് കുമാറിനായി ചെന്നൈയും പഞ്ചാബുമാണ് ശക്തമായി രംഗത്തെത്തിയത്. തുഷാര്‍ ദേശ്പാണ്ഡെ രാജസ്ഥാനിലേക്ക് പോയതോടെ ഇന്ത്യൻ പേസറെ തിരഞ്ഞ ചെന്നൈ മുകേഷിനായി രണ്ടും കല്‍പിച്ച് രംഗത്തിറങ്ങി. എന്നാല്‍ ചെന്നൈയുടെ വെല്ലുവിളി മറികടന്ന് 6.50 കോടിക്ക് മുകേഷിനെ പഞ്ചാബ് സ്വന്തമാക്കുമെന്ന ഘട്ടത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് ആര്‍ടിഎം ഉപയോഗിച്ചു. 8 കോടി രൂപക്ക് മുകേഷ് വീണ്ടും ഡല്‍ഹിയില്‍ തിരിച്ചെത്തി.

പെർത്തിലെ വമ്പൻ ജയം, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനം തിരിച്ചു പിടിച്ച് ഇന്ത്യ

ഇന്ത്യൻ ടെസ്റ്റ് ടീമിലുള്ള ആകാശ് ദീപീനായി ചെന്നൈ തുടക്കത്തില്‍ രംഗത്തെത്തിയെങ്കിലും ലഖ്നൗ കടുത്ത മത്സരവുമായി ഇറങ്ങി. ആകാശ് ദീപിന്‍റെ വില 3.40 കോടി പിന്നിട്ടതോചെ പ‍ഞ്ചാബും ഇന്ത്യൻ താരത്തിനായി രംഗത്തെത്തി. ഇതോടെ ചെന്നൈ സൂപ്പര്‍ കിംഗ്സ് പിന്‍മാറി. പിന്നീട് ലഖ്നൗവും പഞ്ചാബും തമ്മിലായി മത്സരം. ഒടുവില്‍ 8 കോടിക്ക് ആകാശ് ദീപ് ലഖ്നൗവിലെത്തി.

ന്യൂസിലന്‍ഡ് താരം ലോക്കി ഫെര്‍ഗൂസനെ രണ്ട് കോടിക്ക് പഞ്ചാബ് കിംഗ്സ് സ്വന്തമാക്കിയപ്പോള്‍ 75 ലക്ഷം അടിസ്ഥാന വിലയുണ്ടായിരുന്ന അഫ്ഗാന്‍ ബൗളര്‍ അള്ളാ ഗസന്‍ഫറിനെ 4.80 കോടിക്ക് മുംബൈ ടീമിലെത്തിച്ചു. നേരത്തെ ദക്ഷിണാഫ്രിക്കന്‍ പേസര്‍ ജെറാള്‍ഡ് കോട്സിയെ 2.40 കോടിക്ക് ഗുജറാത്ത് സ്വന്തമാക്കിയിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios