IPL 2022 : ഒന്നിന് പകരം മൂന്ന്; ഐപിഎല്ലില്‍ എലൈറ്റ് പട്ടികയില്‍ ഇനി ആർ അശ്വിനും

ആർസിബിക്കെതിരെ ഇറങ്ങുമ്പോള്‍ ഒരു വിക്കറ്റ് മാത്രമായിരുന്നു നേട്ടത്തിലേക്ക് അശ്വിന് വേണ്ടിയിരുന്നത്

IPL 2022 R Ashwin becomes 2nd off spinner to take 150 wickets in IPL

പുനെ: ഐപിഎല്ലിൽ (IPL 2022) മറ്റൊരു നാഴികക്കല്ല് പിന്നിട്ട് രാജസ്ഥാന്‍ റോയല്‍സ് (Rajasthan Royals) സ്‍പിന്നർ ആർ അശ്വിൻ (R Ashwin). റോയല്‍ ചലഞ്ചേഴ്‍സ് ബാംഗ്ലൂരിന്‍റെ (Royal Challengers Bangalore) മൂന്ന് ബാറ്റർമാരെ പുറത്താക്കിയ അശ്വിൻ ഐപിഎല്ലിൽ 150 വിക്കറ്റ് പൂ‍ർത്തിയാക്കി. രജത് പത്തിദാർ (Rajat Patidar), ഷഹബാസ് അഹമ്മദ് (Shahbaz Ahmed), സൂയാഷ് പ്രഭുദേശായ് (Suyash Prabhudessai) എന്നിവരെയാണ് അശ്വിൻ പുറത്താക്കിയത്.

ആർസിബിക്കെതിരെ ഇറങ്ങുമ്പോള്‍ ഒരു വിക്കറ്റ് മാത്രമായിരുന്നു നേട്ടത്തിലേക്ക് അശ്വിന് വേണ്ടിയിരുന്നത്. ഡ്വെയ്ന്‍ ബ്രാവോ, ലസിത് മലിംഗ, അമിത് മിശ്ര, പീയുഷ് ചൌള, യുസ്‍വേന്ദ്ര ചാഹല്‍, ഹർഭജന്‍ സിംഗ്, ഭുവനേശ്വർ കുമാർ എന്നിവരാണ് ഐപിഎല്ലില്‍ മുമ്പ് 150 വിക്കറ്റ് ക്ലബിലെത്തിയ മറ്റ് താരങ്ങള്‍. ഐപിഎല്ലില്‍ 150 വിക്കറ്റ് ക്ലബില്‍ ഇടംപിടിക്കുന്ന രണ്ടാമത്തെ മാത്രം ഓഫ് സ്‍പിന്നറാണ് അശ്വിന്‍. 

ഐപിഎല്ലില്‍ റിയാന്‍ പരാഗ് തിളങ്ങിയപ്പോള്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാഗ്ലൂരിനെതിരെ രാജസ്ഥാന്‍ റോയല്‍സ് ത്രസിപ്പിക്കുന്ന ജയം സ്വന്തമാക്കി. 29 റണ്‍സിന്‍റെ ജയമാണ് സഞ്ജു സാംസണും സംഘവും സ്വന്തമാക്കിയത്. ജയത്തോടെ രാജസ്ഥാന്‍ പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തി. എട്ട് മത്സരങ്ങളില്‍ 12 പോയിന്റാണ് അവര്‍ക്കുള്ളത്. ഒമ്പത് മത്സരങ്ങളില്‍ 10 പോയിന്റുമായി ആര്‍സിബി അഞ്ചാം സ്ഥാനത്ത് തുടരുന്നു. 

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ രാജസ്ഥാന്‍ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 144 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ ബാംഗ്ലൂര്‍ 19.3 ഓവറില്‍ 115ന് എല്ലാവരും പുറത്തായി. നാല് വിക്കറ്റ് നേടിയ കുല്‍ദീപ് സെന്‍,  മൂന്ന് വിക്കറ്റ് വീഴ്ത്തിയ ആര്‍ അശ്വിന്‍ എന്നിവരാണ് ബാംഗ്ലൂരിനെ തകര്‍ത്തത്. നേരത്തെ, റിയാന്‍ പരാഗ് 31 പന്തില്‍ പുറത്താവാതെ നേടിയ 56 റണ്‍സാണ് രാജസ്ഥാനെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. അര്‍ധ സെഞ്ചുറിയും നാല് ക്യാച്ചുമായി തിളങ്ങിയ റിയാന്‍ പരാഗാണ് കളിയിലെ താരം. 

IPL 2022 : വിമർശകരുടെ വായടപ്പിച്ച പ്രകടനം; റിയാന്‍ പരാഗ് റെക്കോർഡ് ബുക്കില്‍
 

Latest Videos
Follow Us:
Download App:
  • android
  • ios