IPL 2022: കൊല്‍ക്കത്തക്കെതിരെ ഗുജറാത്തിന് ടോസ്, ഹാര്‍ദ്ദിക് തിരിച്ചെത്തി
മധ്യ ഓവറുകളില്‍ റണ്ണൊഴുക്ക് നിയന്ത്രിക്കേണ്ട വരുണ്‍ ചക്രവര്‍ത്തിയാണ് മറ്റൊരു തലവേദന. സീസണില്‍ ഇതുവരെ ഏഴ് മത്സരങ്ങളില്‍ നാലു വിക്കറ്റ് മാത്രമാണ് വരുണിന് വീഴ്ത്താനായത്. 55.25 ആണ് വിക്കറ്റ് വീഴ്ത്തുന്നതിലെ ശരാശരി. ശിവം മാവിയും ആന്ദ്രെ റസലും ഓവറില്‍ പത്ത് റണ്‍സിലേറെ വഴങ്ങുമ്പോള്‍ ഉമേഷ് യാദവും സുനിന്‍ നരെ്യ്നും മാത്രമാണ് പ്രതീക്ഷക്കൊത്ത് ഉയര്‍ന്നത്.
മുംബൈ: ഐപിഎല്ലില്‍(IPL 2022) കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ടോസ് നേടിയ ഗുജറാത്ത് ടൈറ്റന്‍സ്(GT vs KKR) ബാറ്റിംഗ് തെരഞ്ഞെടുത്തു. കഴിഞ്ഞ മത്സരം കളിച്ച ടീമില്‍ മാറ്റങ്ങളോടെയാണ് ഗുജറാത്ത് ഇന്നിറങ്ങുന്നത്. വിജയ് ശങ്കറിന് പകരം ക്യാപ്റ്റന്‍ സ്ഥാനത്ത് ഹാര്‍ദ്ദിക് പാണ്ഡ്യ തിരിച്ചെത്തിയപ്പോള്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ടീമില്‍ മൂന്ന് മാറ്റങ്ങളുണ്ട്.
ഓപ്പണര്‍ ആരോണ്‍ ഫിഞ്ചിന് പകരം സാം ബ്ലിലിംഗ്സും ഷെല്‍ഡണ്‍ ജാക്സണ് പകരം റിങ്കു സിംഗും പാറ്റ് കമിന്‍സിന് പകരം ടിം സൗത്തിയും കൊല്‍ക്കത്തയുടെ അന്തിമ ഇലവനിലെത്തി.
സീസണിലെ ആദ്യ നാലു കളികളില്‍ മൂന്ന് ജയവുമായി നല്ല തുടക്കമിട്ട കൊല്‍ക്കത്ത പിന്നീട് തുടര്‍ച്ചയായി മൂന്ന് കളികളില്‍ തോറ്റു. ബൗളിംഗ് നിരയുടെ ഫോമില്ലായ്മമയാണ് കൊല്‍ക്കത്തയെ വലക്കുന്ന പ്രധാന ഘടകം. പേസര്‍ പാറ്റ് കമിന്‍സ് കഴിഞ്ഞ നാലു മത്സരങ്ങളിലും 50ന് അടുത്ത് റണ്‍സ് വഴങ്ങി. ഓവറില്‍ ശരാശരി 12 റണ്‍സ് വഴങ്ങുന്ന കമിന്‍സ് വീഴ്ത്തിയതാകട്ടെ മൂന്ന് വിക്കറ്റ് മാത്രവും. അതുകൊണ്ടുതന്നെ കമിന്‍സ് ഇന്ന് അന്തിമ ഇലവനില്‍ നിന്ന് പുറത്തായി.
മധ്യ ഓവറുകളില്‍ റണ്ണൊഴുക്ക് നിയന്ത്രിക്കേണ്ട വരുണ്‍ ചക്രവര്‍ത്തിയാണ് മറ്റൊരു തലവേദന. സീസണില്‍ ഇതുവരെ ഏഴ് മത്സരങ്ങളില്‍ നാലു വിക്കറ്റ് മാത്രമാണ് വരുണിന് വീഴ്ത്താനായത്. 55.25 ആണ് വിക്കറ്റ് വീഴ്ത്തുന്നതിലെ ശരാശരി. ശിവം മാവിയും ആന്ദ്രെ റസലും ഓവറില്‍ പത്ത് റണ്‍സിലേറെ വഴങ്ങുമ്പോള്‍ ഉമേഷ് യാദവും സുനിന്‍ നരെ്യ്നും മാത്രമാണ് പ്രതീക്ഷക്കൊത്ത് ഉയര്‍ന്നത്.
ബാറ്റിംഗില്‍ പ്രതീക്ഷയായിരുന്ന വെങ്കടേഷ് അയ്യര്‍ 16, 10, 3, 18, 6, 6 എന്നിങ്ങനെയാണ് ഇതുവരെ സ്കോര്‍ ചെയ്തത്. ലഭിച്ച അവസരങ്ങളില്‍ തിളങ്ങാനാവാത്ത ഷെല്‍ഡണ്‍ ജാക്സണും നിതീഷ് റാണയും ബാറ്റിംഗിലെ തലവേദനയാണ്.
മറുവശത്ത് ശുഭ്മാന്‍ ഗില്‍ നല്ല രീതിയില്‍ സീസണ്‍ തുടങ്ങിയെങ്കിലും കഴിഞ്ഞ മൂന്ന് കളികളിലും ഒറ്റ അക്ക സ്കോറില്‍ പുറത്തായതാണ് ഗുജറാത്തിന്‍റെ തലവേദന. ഗില്‍ തുടക്കത്തിലെ വീണാല്‍ ഇന്നിംഗ്സ് താങ്ങി നിര്‍ത്തേണ്ട ചുമതല ഒരിക്കല്‍ കൂടി ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയുടെ ചുമലിലാവും.
Kolkata Knight Riders (Playing XI): Venkatesh Iyer, Sunil Narine, Shreyas Iyer(c), Nitish Rana, Sam Billings(w), Rinku Singh, Andre Russell, Tim Southee, Shivam Mavi, Umesh Yadav, Varun Chakaravarthy.
Gujarat Titans (Playing XI): Wriddhiman Saha(w), Shubman Gill, Hardik Pandya(c), Abhinav Manohar, David Miller, Rahul Tewatia, Rashid Khan, Alzarri Joseph, Lockie Ferguson, Yash Dayal, Mohammed Shami.