ഫീല്‍ഡിൽ പായും പുലിയായി ലാബുഷെയ്ൻ, മികച്ച ഫീൽഡർമാരെ തെരഞ്ഞെടുത്ത് ഐസിസി, രണ്ട് ഇന്ത്യന്‍ താരങ്ങൾ പട്ടികയിൽ

79.48 റേറ്റിംഗ് പോയന്‍റുമായി ദക്ഷിണാഫ്രിക്കയുടെ ഡേവിഡ് മില്ലര്‍ മൂന്നാം സ്ഥാനത്തുള്ള പട്ടികയില്‍ 72.72 റേറ്റിംഗ് പോയൻറുമായി ഇന്ത്യയുടെ രവീന്ദ്ര ജഡേജ നാലാം സ്ഥാനത്തുണ്ട്. 58.72 റേറ്റിംഗ് പോന്‍റുമായി നെതര്‍ലന്‍ഡ്സ് താരം സൈബ്രാന്‍ഡ് ആണ് അഞ്ചാമത്. 56.79 റേറ്റിംഗ് പോയന്‍റുള്ള ഇന്ത്യയുടെ വിരാട് കോലി ആറാം സ്ഥാനത്താണ്.

ICC named Marnus Labuschagne as the biggest fielding impact in World Cup 2023

അഹമ്മദാബാദ്: ലോകകപ്പ് ക്രിക്കറ്റില്‍ അസാധ്യ ക്യാച്ചുകള്‍ കൈയിലൊതുക്കിയ നിരവധി ഫീല്‍ഡര്‍മാരുണ്ട്. അവയെല്ലാം ഒറ്റ മത്സരത്തിലെ അത്ഭുതങ്ങളാണെങ്കില്‍ ലോകകപ്പിലെ ആകെ കണക്കെടുത്ത് ഏറ്റവും കൂടുതല്‍ പ്രഭാവം ചെലുത്തിയ ഫീല്‍ഡര്‍മാരെ തെരഞ്ഞെടുത്തിരിക്കുകയാണ് ഐസിസി. പത്തുപേരുടെ പട്ടികയില്‍ രണ്ട് ഇന്ത്യന്‍ താരങ്ങളും ഇടം നേടിയിട്ടുണ്ട്.

ഓസ്ട്രേലിയന്‍ താരം മാര്‍നസ് ലാബുഷെയ്നാണ് ലോകകപ്പില്‍ ഏറ്റവുമധികം പ്രഭാവം ചെലുത്തിയ ഫീല്‍ഡര്‍. 82.66 റേറ്റിംഗ് പോയന്‍റുമായാണ് ലാബുഷെയ്ന്‍ ലോകകപ്പിലെ മികച്ച ഫീല്‍ഡര്‍മാരില്‍ നമ്പര്‍ വണ്ണായത് 82.55 റേറ്റിംഗ് പോയന്‍റുമായി ഓസ്ട്രേലിയയുടെ തന്നെ ഡേവിഡ് വാര്‍ണറാണ് രണ്ടാമത്.

ലോകകപ്പ് ഫൈനലില്‍ തോറ്റെങ്കിലും ടീം ഇന്ത്യ കോടിപതികള്‍ തന്നെ; ഓരോ ടീമിനും ലഭിച്ച സമ്മാനത്തുക ഇങ്ങനെ

79.48 റേറ്റിംഗ് പോയന്‍റുമായി ദക്ഷിണാഫ്രിക്കയുടെ ഡേവിഡ് മില്ലര്‍ മൂന്നാം സ്ഥാനത്തുള്ള പട്ടികയില്‍ 72.72 റേറ്റിംഗ് പോയൻറുമായി ഇന്ത്യയുടെ രവീന്ദ്ര ജഡേജ നാലാം സ്ഥാനത്തുണ്ട്. 58.72 റേറ്റിംഗ് പോന്‍റുമായി നെതര്‍ലന്‍ഡ്സ് താരം സൈബ്രാന്‍ഡ് ആണ് അഞ്ചാമത്. 56.79 റേറ്റിംഗ് പോയന്‍റുള്ള ഇന്ത്യയുടെ വിരാട് കോലി ആറാം സ്ഥാനത്താണ്.

ഏയ്ഡന്‍ മാര്‍ക്രം(50.85), മിച്ചല്‍ സാന്‍റ്നര്‍(46.25). ഗ്ലെന്‍ മാക്സ്‌വെല്‍(45.07) എന്നിങ്ങനെയാണ് ആദ്യ പത്തിലുള്ള മറ്റ് ഫീല്‍ഡര്‍മാരുടെ റേറ്റിംഗ്. ലോകകപ്പ് ഫൈനലില്‍ ഓസ്ട്രേലിയയുടെ മികച്ച ഫീല്‍ഡിംഗ് ഇന്ത്യക്ക് 30 റണ്‍സെങ്കിലും കുറഞ്ഞത് നിഷേധിച്ചിരുന്നു. ബൗണ്ടറികളെന്നുറപ്പിച്ച പന്തുകള്‍ പറന്നു പിടിച്ചും ഡബിളുകളെ സിംഗിളുകളാക്കി പരിമിതപ്പെടുത്തിയും ഓസീസ് ഫീല്‍ഡര്‍മാര്‍ വിരാട് കോലിയെയും കെ എല്‍ രാഹുലിനെയും പൂട്ടിയിട്ടപ്പോള്‍ 16 ഓവറുകള്‍ ഇന്ത്യ ബൗണ്ടറികളില്ലാതെ ശ്വാസം മുട്ടിയിരുന്നു.

ലോകകിരീടത്തിന് മുകളില്‍ കാലുകള്‍ കയറ്റിവെച്ച് ബിയര്‍ നുണഞ്ഞ് മിച്ചല്‍ മാര്‍ഷ്; വിമര്‍ശനവുമായി ആരാധകര്‍

ഓസീസിന്‍റെ ഈ മികവ് തന്നെയാണ് ആദ്യ പത്തില്‍ മൂന്ന് ഓസീസ് താരങ്ങള്‍ക്ക് ഇടം നല്‍കിയതും. ഫൈനലില്‍ രോഹിത് ശര്‍മയെ പുറത്താക്കാന്‍ പത്ത് മീറ്ററോളം പുറകിലേട്ട് ഓടി ട്രാവിസ് ഹെഡ് എടുത്ത ക്യാച്ചും നിര്‍ണായകമായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios