ലോകകപ്പ് ഫൈനലില്‍ തോറ്റെങ്കിലും ടീം ഇന്ത്യ കോടിപതികള്‍ തന്നെ; ഓരോ ടീമിനും ലഭിച്ച സമ്മാനത്തുക ഇങ്ങനെ

ഇതനുസരിച്ച് ആകെ 10 മില്യണ്‍ ഡോളര്‍(ഏകദേശം 84 കോടി രൂപ) ആണ് സമ്മാനത്തുകയായി ലോകകപ്പില്‍ ടീമുകള്‍ക്ക് വിതരണം ചെയ്തത്. ആറാം കിരീടം നേടിയ ഓസ്ട്രേലിയക്ക് ഏകദേശം 33.34 കോടി രൂപ സമ്മാനത്തുകായി ലഭിച്ചു. ഇതിന് പുറമെ ഗ്രൂപ്പ് ഘട്ടത്തിലെ ഓരോ മത്സരത്തിലെ വിജയത്തിനും സമ്മാനമുണ്ട്.

How much prize money earned by Australia and India after World Cup Final, details are here

അഹമ്മദാബാദ്: ലോകകപ്പ് ഫൈനലില്‍ ഓസ്ട്രേലിയയോട് തോറ്റെങ്കിലും ഇന്ത്യക്ക് സമ്മാനത്തുകയായി ലഭിച്ചത് രണ്ട് മില്യണ്‍ ഡോളര്‍(ഏകദേശം16.67 കോടി രൂപ). ലോകകപ്പ് നേടി ഓസ്ട്രേലിയന്‍ ടീമിന് നാല് മില്യണ്‍ ഡോളര്‍(ഏകദേശം 33.34 കോടി രൂപ) ആണ് സമ്മാനത്തുകയായി ഐസസി നല്‍കിയത്. ലോകകപ്പിന് മുമ്പെ സമ്മാനത്തുകയുടെ വിശദാംശങ്ങള്‍ ഐസിസി ഔദ്യോഗികമായി പുറത്തുവിട്ടിരുന്നു.

ഇതനുസരിച്ച് ആകെ 10 മില്യണ്‍ ഡോളര്‍(ഏകദേശം 84 കോടി രൂപ) ആണ് സമ്മാനത്തുകയായി ലോകകപ്പില്‍ ടീമുകള്‍ക്ക് വിതരണം ചെയ്തത്. ആറാം കിരീടം നേടിയ ഓസ്ട്രേലിയക്ക് ഏകദേശം 33.34 കോടി രൂപ സമ്മാനത്തുകായി ലഭിച്ചു. ഇതിന് പുറമെ ഗ്രൂപ്പ് ഘട്ടത്തിലെ ഓരോ മത്സരത്തിലെ വിജയത്തിനും സമ്മാനമുണ്ട്. ഗ്രൂപ്പ് ഘട്ടത്തില്‍ ജയിക്കുന്ന ഓരോ മത്സരത്തിലും 33.29 ലക്ഷം രൂപ ടീമുകള്‍ക്ക് സമ്മാനത്തുകയായി ലഭിക്കുക.  ഇതനുസരിച്ച് ഗ്രൂപ്പ് ഘട്ടത്തില്‍ ഏഴ് കളികളില്‍ ജയിച്ച ഓസ്ട്രേലിയക്ക് രണ്ടേകാല്‍ കോടി രൂപ കൂടി അധികമായി ലഭിച്ചപ്പോള്‍ ഗ്രൂപ്പ് ഘട്ടത്തിലെ ഒമ്പത് മത്സരങ്ങള്‍ ജയിച്ച ഇന്ത്യക്ക് 2.90 കോടി രൂപ കൂടുതലായി ലഭിച്ചു.

ലോകകിരീടത്തിന് മുകളില്‍ കാലുകള്‍ കയറ്റിവെച്ച് ബിയര്‍ നുണഞ്ഞ് മിച്ചല്‍ മാര്‍ഷ്; വിമര്‍ശനവുമായി ആരാധകര്‍

സെമിയില്‍ പുറത്തായ ന്യൂസിലന്‍ഡിനും ദക്ഷിണാഫ്രിക്കക്കും 6.65 കോടി രൂപ വീതം സമ്മാനത്തുകയായി ലഭിച്ചു. ദക്ഷിണാഫ്രിക്ക ഗ്രൂപ്പ് ഘടത്തില്‍ കൂടുതല്‍ മത്സരങ്ങളില്‍ ജയിച്ചതിനാല്‍ ന്യൂസിലന്‍ഡിനെക്കാള്‍ സമ്മാനത്തുകക്ക് അവര്‍ അര്‍ഹരായി.ദക്ഷിണാഫ്രിക്ക ഗ്രൂപ്പ് ഘട്ടത്തില്‍ ഏഴ് കളികളില്‍ ജയിപ്പോള്‍ ന്യൂസിലന്‍ഡ് അഞ്ച് മത്സരങ്ങളിലാണ് ജയിച്ചത്. ഇതുവഴി 6.65 കോടി രൂപക്ക് പുറമെ രണ്ടേ കാല്‍ കോടി രൂപ കൂടി ദക്ഷിണാഫ്രിക്കക്ക് ലഭിച്ചപ്പോള്‍ ന്യൂസിലന്‍ഡിന് 1.65 കോടി രൂപയാണ് അധികമായി കിട്ടിയത്.

മുഹമ്മദ് ഷമി ലോകകപ്പ് ഫൈനലില്‍ കളിക്കുന്നതിനിടെ മാനസിക സമ്മര്‍ദ്ദം താങ്ങാനാവാതെ അമ്മ ആശുപത്രിയില്‍

സെമിയിലെത്താതെ പുറത്തായ പാകിസ്ഥാനും അഫ്ഗാനിസ്ഥാനും ഒരു കോടി 33 ലക്ഷം രൂപ വീതം സമ്മാനത്തുകയായി ലഭിച്ചു. മുന്‍ ചാമ്പ്യന്‍മാരായ ഇംഗ്ലണ്ടിന് ഒരു കോടി രൂപയും ശ്രീലങ്കക്കും ബംഗ്ലാദേശിനും നെതര്‍ലന്‍ഡ്സിനും 67 ലക്ഷം രൂപ വീതവുമാണ് സമ്മാനത്തുകയായി ലഭിച്ചത്. ആകെ 10 ടീമുകളാണ് ഇത്തവണ ലോകകപ്പില്‍ കളിച്ചത്. 2025 മുതല്‍ പുരുഷ-വനിതാ ക്രിക്കറ്റില്‍ സമ്മാനത്തുക ഏകീകരിക്കാന്‍ ഐസിസി തീരുമാനിച്ചിട്ടുണ്ട്.

Latest Videos
Follow Us:
Download App:
  • android
  • ios