'രോഹിത്ത് ശര്‍മയുടെ ബോഡി ലാംഗ്വേജ് എനിക്കത്ര പിടിച്ചില്ല', ഹാരിസ് റൗഫിന്‍റെ വാക്കുകള്‍ വീണ്ടും വൈറൽ; വീഡിയോ
അന്ന് ഞാന്‍ എന്നോട് തന്നെ പറഞ്ഞു, രോഹിത്തിന്‍റെ വിക്കറ്റെടുക്കണം, കാരണം അയാളുടെ ബോഡി ലാംഗ്വേജ് എനിക്കത്ര പിടിച്ചില്ല എന്നായിരുന്നു അഭിമുഖത്തില്‍ ഹാരിസ് റൗഫ് പറഞ്ഞത്.
അഹമ്മദാബാദ്: ലോകകപ്പ് ക്രിക്കറ്റില്‍ പാക്കിസ്ഥാനെതിരായ അഭിമാനപ്പോരാട്ടം ജയിച്ച് ഇന്ത്യ തുടര്‍ച്ചയായ മൂന്നാം ജയം കുറിച്ചതിന് പിന്നാലെ പാക് പേസര്‍ ഹാരിസ് റൗഫ് മുമ്പ് രോഹിത്തിനെതിരെ പറഞ്ഞ വാക്കുകള്‍ വീണ്ടും വൈറലാവുന്നു. 2022 ടി20 ലോകകപ്പ് സമയത്ത് ഹാരിസ് റൗഫ് ഒരു അഭിമുഖത്തില്‍ പറഞ്ഞ വാക്കുകളാണ് ഇന്നലെ ഇന്ത്യ-പാകിസ്ഥാന്‍ പോരാട്ടത്തിനുശേഷം വീണ്ടും സമൂഹമാധ്യമങ്ങളില്‍ വൈറലായത്.
അന്ന് ഞാന്‍ എന്നോട് തന്നെ പറഞ്ഞു, രോഹിത്തിന്‍റെ വിക്കറ്റെടുക്കണം, കാരണം അയാളുടെ ബോഡി ലാംഗ്വേജ് എനിക്കത്ര പിടിച്ചില്ല എന്നായിരുന്നു അഭിമുഖത്തില്‍ ഹാരിസ് റൗഫ് പറഞ്ഞത്. ഇന്നലെ പാകിസ്ഥാനെതിരാ മത്സരത്തില്‍ രോഹിത് ഹാരിസ് റൗഫിനെ മൂന്ന് തവണ സിക്സിന് പറത്തിയിരുന്നു. ഇതില്‍ ഹാരിസിന്‍റെ 141 കിലോ മീറ്റര്‍ വേഗത്തിലെത്തിയ ഷോര്‍ട്ട് ബോളിനെ അതിനെക്കാള്‍ വേഗത്തില്‍ സിക്സിന് പറത്തിയ രോഹിത്തിന്‍റെ ഷോട്ട് ആരാധകരെ പോലും അമ്പരപ്പിക്കുകയും ചെയ്തു.
പാകിസ്ഥാനെതിരായ ഇന്ത്യയുടെ വമ്പന്‍ ജയത്തിൽ നിര്‍ണായകമായത് ഈ 5 കാര്യങ്ങള്‍
ഹാരിസ് റൗഫിന്‍റെ ആദ്യ ഓവറില രണ്ടാം പന്ത് തന്നെ രോഹിത് ലോംഗ് ഓണിലേക്ക് സിക്സിന് പറത്തിയാണ് വരവേറ്റത്. റൗഫിന്‍റെ നാലാം പന്ത് വീണ്ടും കവറിന് മുകളിലൂടെ രോഹിത് സിക്സിന് തൂക്കി. ഇതോടെ ആദ്യ ഓവറില്‍ റൗഫ് വഴങ്ങിയത് 14 റണ്‍സായിരുന്നു.
നാലാം ഓവറിലായിരുന്നു ഷോര്‍ട്ട് ബോള്‍ എറിഞ്ഞ് പേടിപ്പിക്കാന്‍ നോക്കിയ റൗഫിനെ രോഹിത് ഗ്യാലറിയിലെത്തിച്ചത്. ആ ഓവറിലും ഹാരിസ് റൗഫ് റണ്‍സ് വഴങ്ങിയതോടെ ബാബറിന് തന്‍റെ വജ്രായുധത്തെ പിന്‍വലിക്കേണ്ടിവന്നു. ലോകകപ്പില്‍ പാകിസ്ഥാന്‍റെ ഏറ്റവും വലിയ ബൗളിംഗ് പ്രതീക്ഷയായിരുന്ന റൗഫ് ഇന്നലെ ആറോവറില്‍ 43 റണ്‍സ് വഴങ്ങിയെങ്കിലും വിക്കറ്റൊന്നും വിഴ്ത്താനായിരുന്നില്ല. ലോകകപ്പില്‍ ഇതുവരെ പാകിസ്ഥാന് മുന്നില്‍ തോറ്റിട്ടില്ലെന്ന റെക്കോര്‍ഡ് അഹമ്മദാബാദിലും തകരാതെ കാത്ത ഇന്ത്യ ഏഴ് വിക്കറ്റിന്‍റെ ഉജ്വല ജയമാണ് ഇന്നലെ കുറിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക