ഗ്രൗണ്ട് സ്റ്റാഫിന് സര്‍പ്രൈസ് സമ്മാനം പ്രഖ്യാപിച്ച് ജയ് ഷാ, ബിസിസിഐക്ക് കൈയടിച്ച് ആരാധകര്‍

ഈ ടൂര്‍ണമെന്‍റിന്‍റെ വിജയകരമായ നടത്തിപ്പിനായി അഹോരാത്രം പണിയെടുത്ത ആഘോഷിക്കപ്പെടാത്ത നായകരാണ് ഗ്രൗണ്ട് സ്റ്റാഫെന്ന് ജയ് ഷാ എക്സ് പോസ്റ്റില്‍ കുറിച്ചു.

BCCI secretary Jay Shah announces 25 Lakhs eacf cash rewards for groundsmen and curators of all IPL

ചെന്നൈ: ഐപിഎല്ലില്‍ കിരീടം നേടിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് മാത്രമല്ല, ടൂര്‍ണമെന്‍റിന്‍റെ വിജയകരമായ നടത്തിപ്പിനായി പകലും രാത്രിയും ഭേദമില്ലാതെ പണിയെടുത്ത ഗ്രൗണ്ട് സ്റ്റാഫിനും വലിയ സമ്മാനത്തുക പ്രഖ്യാപിച്ച് ബിസിസിഐ. ടൂര്‍ണമെന്‍റ് സമാപിച്ചതിന് പിന്നാലെ ഐപിഎല്‍ മത്സരങ്ങള്‍ക്ക് വേദിയായ പത്ത് സ്റ്റേഡിയങ്ങളിലെയും ഗ്രൗണ്ട്സ്മാന്‍മാര്‍ക്കും ക്യൂറേറ്റര്‍മാര്‍ക്കും ബിസിസിഐ സെക്രട്ടറി 25 ലക്ഷം രൂപ വീതം പാരിതോഷികം പ്രഖ്യാപിച്ചു.

കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഈഡൻ ഗാർഡൻസ്-കൊൽക്കത്ത, രാജീവ് ഗാന്ധി ഇൻന്‍റനാഷണൽ സ്റ്റേഡിയം-ഹൈദരാബാദ്, സവായ് മാൻസിംഗ് സ്റ്റേഡിയം-ജയ്പൂര്‍, എം ചിന്നസ്വാമി സ്റ്റേഡിയം-ബെംഗളൂരു,എംഎ ചിദംബരം സ്റ്റേഡിയം- ചെന്നൈ, അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയം-ന്യൂഡൽഹി, അടൽ ബിഹാരി വാജ്‌പേയി ഏകന ക്രിക്കറ്റ് സ്റ്റേഡിയം- ലഖ്‌നൗ, നരേന്ദ്ര മോദി ക്രിക്കറ്റ് സ്റ്റേഡിയം-ഗുജറാത്ത്, മഹാരാജ യാദവീന്ദ്ര സിംഗ് അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയവും-മുള്ളന്‍പൂര്‍,വാങ്കഡെ സ്റ്റേഡിയം-മുംബൈ എന്നീ സ്റ്റേഡിയങ്ങളിലെ ഗ്രൗണ്ട സ്റ്റാഫും ക്യൂറേറ്റര്‍മാരുമാണ് ബിസിസിഐ പാരിതോഷികത്തിന് അര്‍ഹരായവര്‍.

ഓറഞ്ച് ക്യാപ്പ് നേടിയാലൊന്നും ഐപിഎല്‍ കിരീടം കിട്ടില്ല; കോലിയ്ക്കെതിരെ ഒളിയമ്പെയ്ത് അംബാട്ടി റായുഡു

10 ടീമുകളുടെയും ഹോം ഗ്രൗണ്ടിന് പുറമെ ഡൽഹി ക്യാപിറ്റൽസ് തങ്ങളുടെ ആദ്യ മൂന്ന് ഹോം ഗെയിമുകൾ കളിച്ച വിശാഖപട്ടണത്തിലെ ഡോ വൈഎസ് രാജശേഖർ റെഡ്ഡി ഇന്‍റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിലെയും പഞ്ചാബ് കിംഗ്സ് അവസാന രണ്ട് ഹോം മത്സരങ്ങള്‍ കളിച്ച ധരംശാലയിലെ ഹിമാചൽ പ്രദേശ് ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിലെയും രാജസ്ഥാന്‍ റോയല്‍സ് അവസാന ഹോം മത്സരങ്ങള്‍ കളിച്ച ഗുവാഹത്തിയിലെ ബർസപാര ക്രിക്കറ്റ് സ്റ്റേഡിയത്തിലെയും ഗ്രൗണ്ട്സ്മാന്‍മാര്‍ക്കും ക്യൂറേറ്റര്‍മാര്‍ക്കും ബിസിസിഐയുടെ പാരിതോഷികം ലഭിക്കും.

ഈ ടൂര്‍ണമെന്‍റിന്‍റെ വിജയകരമായ നടത്തിപ്പിനായി അഹോരാത്രം പണിയെടുത്ത ആഘോഷിക്കപ്പെടാത്ത നായകരാണ് ഗ്രൗണ്ട് സ്റ്റാഫെന്ന് ജയ് ഷാ എക്സ് പോസ്റ്റില്‍ കുറിച്ചു. മോശം കാലാവസ്ഥയില്‍ പോലും അവരുടെ പ്രയത്നമാാണ് പല മത്സരങ്ങളും സാധ്യമാക്കിയതെന്നും ജയ് ഷാ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios