ക്യാപ്റ്റനൊക്കെ അങ്ങ് ഐപിഎല്ലില്‍; പാറ്റ് കമിന്‍സിനെ അപ്പർ കട്ടിലൂടെ സിക്സിന് തൂക്കി നിതീഷ് റെഡ്ഡി

നിതീഷിന്‍ഷെ ഷോട്ട് ക്യാച്ചെടുക്കാനായി ബൗണ്ടറിയില്‍ നിന്ന മാര്‍നസ് ലാബുഷെ്യ്ൻ കിണഞ്ഞു ശ്രമിച്ചെങ്കിലും തലക്ക് മുകളിലൂടെ പന്ത് ബൗണ്ടറികടന്നു.

Nitish Reddy Uppercuts SRH Skipper Pat Cummins For A Six during India vs Australia 1st Test Day 1

പെര്‍ത്ത്: ഓസ്ട്രേലിയക്കെതിരായ പെര്‍ത്ത് ക്രിക്കറ്റ് ടെസ്റ്റില്‍ ആദ്യ ഇന്നിംഗ്സില്‍ ഇന്ത്യ 150 റണ്‍സിന് ഓള്‍ ഔട്ടായപ്പോള്‍ 41 റണ്‍സുമായി ഇന്ത്യയുടെ ടോപ് സ്കോററായത് അരങ്ങേറ്റക്കാരന്‍ നിതീഷ് കുമാര്‍ റെഡ്ഡിയായിരുന്നു. വാഷിംഗ്ടണ്‍ സുന്ദറിനുംശേഷം എട്ടാം നമ്പറില്‍ ബാറ്റിംഗിനിറങ്ങിയ നിതീഷ് കുമാര്‍ ഇന്ത്യ 73-6 എന്ന സ്കോറില്‍ പതറി നില്‍ക്കുമ്പോഴാണ് ക്രീസിലെത്തിയത്.

തുടക്കം മുതല്‍ പോസറ്റീവ് സമീപനത്തോടെ ഓസീസ് ബൗളര്‍മാരുടെ മോശം പന്തുകള്‍ തെരഞ്ഞെടുത്ത് ശിക്ഷിച്ച നീതീഷ് 59 പന്തില്‍ ആറ് ഫോറും ഒരു സിക്സും പറത്തിയാണ് 41 റണ്‍സടിച്ചത്. റിഷഭ് പന്തിനൊപ്പം ഏഴാം വിക്കറ്റില്‍ 48 റണ്‍സിന്‍റെ നിര്‍ണായക കൂട്ടുകെട്ടിലൂടെ ഇന്ത്യയെ 100 കടത്തിയതും നിതീഷായിരുന്നു. ഇതിനിടെ ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദില്‍ തന്‍റെ ക്യാപ്റ്റൻ കൂടിയയാ ഓസീസ് നായകന്‍ പാറ്റ് കമിന്‍സിനെ അപ്പര്‍ കട്ടിലൂടെ നിതീഷ് തേര്‍ഡ് മാന് മുകളിലൂടെ  സിക്സിന് പറത്തുകയും ചെയ്തു.

അടിക്ക് തിരിച്ചടി, പെര്‍ത്തില്‍ തകര്‍ത്തെറിഞ്ഞ് ഇന്ത്യൻ പേസ് പട; ഓസ്ട്രേലിയക്ക് കൂട്ടത്തകര്‍ച്ച

നിതീഷിന്‍റെ ഷോട്ട് ക്യാച്ചെടുക്കാനായി ബൗണ്ടറിയില്‍ നിന്ന മാര്‍നസ് ലാബുഷെ്യ്ൻ കിണഞ്ഞു ശ്രമിച്ചെങ്കിലും തലക്ക് മുകളിലൂടെ പന്ത് ബൗണ്ടറികടന്നു. ഇന്ത്യൻ ഇന്നിംഗ്സിലെ 48-ാം ഓവറിലെ അവസാന പന്തിലായിരുന്നു നിതീഷിന്‍റെ അപ്പര്‍ കട്ട് സിക്സ്. 37 റണ്‍സടിച്ച പന്തിനൊപ്പം നിതീഷ് റെഡ്ഡി ക്രീസിലെത്തിയോതെടയാണ് ഇന്ത്യൻ സ്കോര്‍ ബോര്‍ഡ് അനക്കം വെച്ചു തുടങ്ങിയത്.

പേസ് ഓള്‍ റൗണ്ടറായി ടീമിലെത്തിയ 21കാരനായ നീതീഷിന് പക്ഷെ ആദ്യ ദിനം പന്തെറിയാൻ അവസരം കിട്ടിയില്ല. 2023ല്‍ 20 ലക്ഷം രൂപക്ക് ഹൈദരാബാദ് ടീമിലെത്തിയ നിതീഷിനെ കഴിഞ്ഞ സീസണിലും അതേ തുകക്ക് ഹൈദരാബാദ് നിലനിര്‍ത്തി. എന്നാല്‍ കഴിഞ്ഞ ഐപിഎല്ലിലും ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയിലും തകര്‍ത്തടിച്ച നിതീഷിനെ ആറ് കോടി നല്‍കിയാണ് ഇത്തവണ ഹൈദരാബാദ് നിലനിര്‍ത്തിയിരിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios