അനില്‍ അംബാനിയുടെ രണ്ട് കമ്പനികള്‍ കൂടി പ്രവര്‍ത്തനം അവസാനിപ്പിച്ചേക്കും: വായ്പ നല്‍കുന്ന ബിസിനസില്‍ ഇനി ഉണ്ടാകില്ലെന്ന് അനില്‍ അംബാനി
ഇതോടെ അനില്‍ ധീരുഭായ് അംബാനി ഗ്രൂപ്പിലെ ഈ രണ്ട് കമ്പനികളുടെയും കൂടി താഴ് വീഴുമെന്നാണ് പുതിയ റിപ്പോര്‍ട്ട്.
മുംബൈ: റിലയന്‍സ് ക്യാപിറ്റലിന് കീഴിലുള്ള റിലയന്‍സ് കൊമേഴ്സ്യല്‍ ഫിനാന്‍സ്, റിലയന്‍സ് ഹോം ഫിനാന്‍സ് എന്നിവയുടെ വായ്പാ സേവനങ്ങള്‍ പൂര്‍ണമായും നിര്‍ത്തുകയാണെന്ന് മുംബൈയില്‍ നടന്ന വാര്‍ഷിക യോഗത്തില്‍ അനില്‍ അംബാനി ഓഹരി ഉടമകളെ അറിയിച്ചു. ഇരു കമ്പനികളുടെയും വായ്പകള്‍ തീര്‍പ്പാക്കുന്ന നടപടികള്‍ പുരോഗമിക്കുകയാണ്. ഡിസംബറോടെ ഇത് പൂര്‍ത്തിയാകുമെന്നും അദ്ദേഹം പറഞ്ഞു.
ഇതോടെ അനില്‍ ധീരുഭായ് അംബാനി ഗ്രൂപ്പിലെ ഈ രണ്ട് കമ്പനികളുടെയും കൂടി താഴുവീഴുമെന്നാണ് പുതിയ റിപ്പോര്‍ട്ട്. വായ്പ നല്‍കുന്ന ബിസിനസില്‍ ഇനി ഗ്രൂപ്പ് ഉണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രശ്നമുള്ള കമ്പനിയുടെ പരിവർത്തനത്തെയും ഭാവി പദ്ധതികളെയും കുറിച്ച് വിശദീകരിച്ച അനില്‍ അംബാനി റിലയൻസ് ഹോം ഫിനാൻസ്, റിലയൻസ് കൊമേഴ്‌സ്യൽ ഫിനാൻസ് എന്നിവയുടെ റെസല്യൂഷൻ പദ്ധതികൾ ഈ വർഷം ഡിസംബറോടെ പൂർത്തിയാകുമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ചു. ഇത് റിലയൻസ് ക്യാപിറ്റലിന്‍റെ കടത്തില്‍ 25,000 കോടി രൂപയുടെ കുറവുണ്ടാക്കുമെന്ന് അദ്ദേഹം പറഞ്ഞു.