ടൊമാറ്റോ അല്ല, ഇത് സൊമാറ്റോ; കമ്പനിയുടെ പേര് വന്ന വഴി വെളിപ്പെടുത്തി ദീപീന്ദർ ഗോയൽ

സൊമാറ്റോയുടെ സിഇഒ ദീപീന്ദർ ഗോയൽ തന്റെ കമ്പനിയുടെ പേരിന്റെ പിന്നിലുള്ള രസകരമായ കാര്യം പങ്കുവെച്ചിട്ടുണ്ട്.

Deepinder Goyal reveals how Zomato got its name: 'We wanted tomato dot com, but...'

ൺലൈൻ ഫുഡ് ഡെലിവറി പ്ലാറ്റഫോമായ സൊമാറ്റോയ്ക്ക് എങ്ങനെ ആ പേര് വന്നെന്ന് ചിന്തിച്ചിട്ടുണ്ടോ? സൊമാറ്റോയുടെ സിഇഒ ദീപീന്ദർ ഗോയൽ തന്റെ കമ്പനിയുടെ പേരിന്റെ പിന്നിലുള്ള രസകരമായ കാര്യം പങ്കുവെച്ചിട്ടുണ്ട്. ദീപീന്ദർ ഗോയൽ തന്റെ ഭാര്യയോടൊപ്പം  കോമഡി ഷോ ആയ ദി ഗ്രേറ്റ് ഇന്ത്യൻ കപിൽ ഷോയിൽ പങ്കെടുത്തപ്പോഴാണ് ഈ കാര്യം തുറന്നു പറഞ്ഞത്. 

ഷോയിൽ അവതാരകനായ കപിൽ ശർമ്മ, ദീപീന്ദർ ഗോയലിനോട് ഞങ്ങൾ ടൊമാറ്റോ, പൊട്ടറ്റോ എന്നൊക്കെ കേട്ടിട്ടുണ്ട്. എന്താണ് ഈ  സൊമാറ്റോ എന്ന് കളിയാക്കി ചോദിക്കയുണ്ടായി. ഈ ചോദ്യത്തിന് ഒന്ന് പുചിരിച്ച ശേഷം ദീപീന്ദർ ഉത്തരം പറഞ്ഞു. ഞങ്ങൾക്ക് യഥാർത്ഥത്തിൽ 'ടൊമാറ്റോ ഡോട്ട് കോം' എന്ന പേരായിരുന്നു വേണ്ടിയിരുന്നത്, പക്ഷേ ഞങ്ങൾക്ക് ആ ഡൊമെയ്ൻ ലഭിച്ചില്ല, അതിനാൽ ഒരു അക്ഷരം മാറ്റി ഞങ്ങൾ സൊമാറ്റോ ഡോട്ട് കോം എന്ന ഡൊമെയ്ൻ നേടി. വളരെ തമാശയോടെയാണ് സൊമാറ്റോ സിഇഒ ഈ ഉത്തരം പറഞ്ഞത്. 

തന്റെ വിവാഹത്തെ കുറിച്ചും ദീപീന്ദർ ഷോയിൽ പറയുന്നുണ്ട്. മെക്‌സിക്കോയിൽ നിന്നുള്ള ഗ്രേഷ്യ മുനോസിനെ എങ്ങനെയാണ് കണ്ടുമുട്ടിയതെന്ന് കപിൽ ശർമ്മയുടെ ചോദ്യത്തിനാണ് ദീപീന്ദർ ഉത്തരം പറഞ്ഞത്. അവിവിവാഹിതനായി തുടരുന്ന കാലഘട്ടത്തിൽ എന്റെ സുഹൃത്താക്കളാണ് ഗ്രേഷ്യയെ കുറിച്ച് പറയുന്നത്. ഗ്രേഷ്യ ആദ്യമായി ഡൽഹിയിൽ വന്നപ്പോൾ ഒരു സുഹൃത്ത് എന്നെ വിളിച്ച് പറഞ്ഞു, നിനക്ക് ചേരുന്ന ഒരു പെൺകുട്ടി ഉണ്ടെന്നും നീ തീർച്ചയായും അവളെ കാണണമെന്നും. കണ്ടു കഴിഞ്ഞാൽ ഉറപ്പായും നീ അവളെ വിവാഹം കഴിക്കുമെന്നും ആ സുഹൃത്ത് എന്നോട് പറഞ്ഞു. അവന്റെ ദീർഘവീക്ഷണം തെറ്റായില്ലെന്നും ചിരിയോടെ ദീപീന്ദർ പറഞ്ഞു. 

Latest Videos
Follow Us:
Download App:
  • android
  • ios