'ലക്ഷ്യ'യിൽ സി.എ ഇന്റർ ക്രാഷ്, ഫൈനൽ റാപിഡ് റിവിഷൻ ക്ലാസ്സുകൾ; നവംബറിലെ പരീക്ഷയ്ക്ക് ഒരുങ്ങാം
പ്രൊഫഷണൽ കോമേഴ്സ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഇന്ത്യയിലെ ഒന്നാമതുള്ള ലക്ഷ്യ, സമഗ്രമായ പഠനമാണ് വിദ്യാർത്ഥികൾക്ക് ഉറപ്പുനൽകുന്നത്.
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോമേഴ്സ് ലക്ഷ്യ, സി.എ ഇന്റർ ക്രാഷ്, സി.എ ഫൈനൽ റാപിഡ് റിവിഷൻ ക്ലാസ്സുകൾ നടത്തുന്നു. നവംബർ 2023 പരീക്ഷകൾക്ക് തയാറെടുക്കുന്നവർക്കാണ് ഈ ക്ലാസ്സുകളിൽ പങ്കെടുക്കാൻ കഴിയുക.
പ്രൊഫഷണൽ കോമേഴ്സ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഇന്ത്യയിലെ ഒന്നാമതുള്ള ലക്ഷ്യ, സമഗ്രമായ പഠനമാണ് വിദ്യാർത്ഥികൾക്ക് ഉറപ്പുനൽകുന്നത്. ഇന്ത്യയിലെ ഏറ്റവും പ്രഗത്ഭരായ അദ്ധ്യാപകർ പരീക്ഷാർത്ഥികൾക്ക് പരിശീലനം നൽകും. സിലബസ് റിവിഷനും പ്രധാനപ്പെട്ട മോഡ്യൂളുകൾ വീണ്ടും പഠിക്കാനുള്ള അവസരവും ലക്ഷ്യയിൽ ചേരുന്ന വിദ്യാർത്ഥികൾക്ക് ലഭിക്കും. മോക്ക് പരീക്ഷകളാണ് മറ്റൊരു സവിശേഷത. ഇതോടൊപ്പം എം.പി.റ്റി പ്രാക്റ്റീസ് സെഷനുകളിലും പങ്കെടുക്കാം.
വ്യക്തമായ പ്ലാനോടെ പരീക്ഷകളെ സമീപിക്കുന്നവർക്ക് സി.എ ബുദ്ധിമുട്ടില്ലാതെ പാസ്സാകാം എന്നാണ് ലക്ഷ്യയിലെ അദ്ധ്യാപകർ നൽകുന്ന ഉറപ്പ്. അവസാന മണിക്കൂറുകളിൽ പഠിച്ച് ജയിക്കാൻ കഴിയുന്ന പരീക്ഷയല്ല ചാർട്ടേഡ് അക്കൗണ്ടൻസി. വ്യക്തമായ ആസൂത്രണത്തോടെ വേണം പരീക്ഷയെ സമീപിക്കാൻ.
ഏത് വിഷയം കൂടുതൽ ശ്രദ്ധിക്കണം, എത്ര മണിക്കൂർ പഠിക്കണം, എങ്ങനെ തുടക്കം മുതൽ പഠിച്ച കാര്യങ്ങൾ പരീക്ഷാദിവസം വരെ ഓർത്തിരിക്കണം തുടങ്ങിയവ പരീക്ഷാ തയാറെടുപ്പിൽ നിർണായകമാണ്. ഇതിനായി വിദ്യാർത്ഥികളെ ഒരുക്കുകയാണ് ലക്ഷ്യ ചെയ്യുന്നത്.
ലക്ഷ്യയിൽ പരീക്ഷ എഴുതിത്തന്നെ പ്രാക്റ്റീസ് ചെയ്യാം. വായിച്ചു പഠിച്ചതുകൊണ്ട് മാത്രം സി.എ എഴുത്തുപരീക്ഷ പാസ്സാകാനാകില്ല. പരീക്ഷ എങ്ങനെയാണോ എഴുതുന്നത് അതേ രീതിയിൽ തന്നെ എഴുതി പരിശീലിക്കണം. ക്ലാസ്സിൽ പഠിപ്പിക്കുന്ന വിഷയങ്ങൾ പൂർണ്ണമായും മനസ്സിലാക്കുന്നത് എഴുത്തുപരീക്ഷയിൽ പ്രതിഫലിക്കണമെന്നില്ല. പരീക്ഷാഹാളിലെ പ്രകടനം മാത്രമാണ് സി.എ പരീക്ഷ പാസ്സാകുന്നതിനുള്ള ഏക മാനദണ്ഡം. മോക്ക് ടെസ്റ്റുകളിലൂടെ കൃത്യമായി പരീക്ഷയെഴുതാൻ ലക്ഷ്യയിലെ അദ്ധ്യാപകർ പഠിപ്പിക്കും.
വ്യക്തമായി ആശയങ്ങൾ പരീക്ഷാപേപ്പറിൽ അവതരിപ്പിക്കാൻ ലക്ഷ്യയിലെ പഠനം സഹായിക്കും. എങ്ങനെ ചോദ്യങ്ങളെ 'റഫറൻസ്, ഇൻഫെറൻസ്, കൺക്ലൂഷൻ' മാതൃകയിൽ അവതരിപ്പിക്കണം, ആഴത്തിൽ പഠിച്ചകാര്യങ്ങൾ ഉത്തരക്കടലാസിൽ എഴുതണം തുടങ്ങിയവ ഈ പരീക്ഷാപരിശീലനത്തിലൂടെ മനസ്സിലാക്കാം.