മല്ലപ്പളളി വിവാദ പ്രസംഗം: സജി ചെറിയാനെതിരായ കോടതി ഉത്തരവിൽ സർക്കാർ അപ്പീൽ നൽകിയേക്കില്ല

സജി ചെറിയാനെതിരായ സിംഗിൾ ബെഞ്ച് ഉത്തരവിൽ സർക്കാർ അപ്പീൽ നൽകിയേക്കില്ല. വ്യക്തി എന്ന നിലയിൽ സജി ചെറിയാന് പ്രത്യേകാനുമതിയോടെ അപ്പീൽ നൽകാമെന്നാണ് ധാരണ.

Kerala government may not appeal against court order against minister saji cheriyan on mallappally speech high court verdict

തിരുവനന്തപുരം: മല്ലപ്പളളിയിൽ നടത്തിയ ഭരണഘടനാ വിരുദ്ധമായ പ്രസംഗത്തിൽ മന്ത്രി സജി ചെറിയാനെതിരായ സിംഗിൾ ബെഞ്ച് ഉത്തരവിൽ സർക്കാർ അപ്പീൽ നൽകിയേക്കില്ല. വ്യക്തി എന്ന നിലയിൽ സജി ചെറിയാന് പ്രത്യേകാനുമതിയോടെ അപ്പീൽ നൽകാമെന്നാണ് ധാരണ. ഹൈക്കോടതി ഉത്തരവിന്‍റെ പശ്ചാത്തലത്തിൽ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യുഷൻസിന്‍റെ ഓഫീസ് നൽകിയിരികുന്ന പ്രാഥമിക നിയോമോപദേശം ഇങ്ങനെയാണ്. ഹൈക്കോടതി ഉത്തരവിൽ സർക്കാരായിരുന്നു എതിർകക്ഷി. തന്നെ കേൾക്കാതെയാണ് തുടരന്വേഷണത്തിന് ഉത്തരവിട്ടതെന്ന വാജം  ഉയർത്തി സജി ചെറിയാന് കോടതിയെ സമീപിക്കാമെന്നാണ് വിലയിരുത്തൽ.

മല്ലപ്പളളി പ്രസംഗത്തിന്‍റെ പേരിൽ സജി ചെറിയാന് ക്ലീൻ ചിറ്റ് നൽകിയ സംസ്ഥാന പൊലീസ് നടപടിയെ അതിരൂക്ഷമായി വിമർശിച്ചുകൊണ്ടാണ് ജസ്റ്റീസ് ബെച്ചു കുര്യൻ തോമസിന്‍റെ ഉത്തരവ്. സംസ്ഥാന പൊലീസ് അന്വേഷണം അപൂർണമാണ്. അത് ശരിയായ വിധത്തിൽ ഉളളതായിരുന്നില്ല. വസ്തുതകളുടെ കൃത്യവും ശാസ്ത്രീയവുമായ പരിശോധന നടന്നില്ല. കേസ് അവസാനിപ്പിച്ചത് വേഗത്തിൽ ആയിപ്പോയി. പ്രസംഗത്തിന്‍റെ ഫൊറൻസിക് റിപ്പോ‍ർട്ട് വരും മുന്പേ അന്വേഷണ ഉദ്യോഗസ്ഥൻ കേസ് അവസാനിപ്പിച്ച് റിപ്പോർട്ട് നൽകിയത് ഒട്ടും ശരിയായില്ലെന്നും സിംഗിൾ ബെഞ്ച് ഉത്തരവിൽ വിമര്‍ശനമുണ്ട്.

പ്രസംഗത്തിന്‍റെ ദൃശ്യവും ശബ്ദ സാമ്പിളുകളുടെ ശരിയായ പരിശോധനയും റിപ്പോ‍ർട്ടിന്‍റെ ഭാഗമാക്കിയില്ല. സാക്ഷി മൊഴികൾ പോലും കൃത്യമായി രേഖപ്പെടുത്തിയില്ല. പ്രസംഗം കേട്ട മാധ്യമ പ്രവർത്തകരുടെ മൊഴി രേഖപ്പെടുത്താൻ പോലും പൊലീസ് തയാറായില്ല. വസ്തുതകൾ പരിശോധിക്കാതെയുളള തികച്ചും അപക്വമായ അന്വേഷണമാണ് നടന്നത്. ഈ റിപ്പോ‍ർട്ട് അതേപടി സ്വീകരിച്ച തിരുവല്ല മജിസ്ട്രേറ്റ് കോടതിയുടെ നടപടിയും ഉചിതമായില്ലെന്നും കോടതി നിരീക്ഷിച്ചു. റിപ്പോർട്ട് അംഗീകരിച്ച മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ് കൂടി റദ്ദാക്കിക്കൊണ്ടൈാണ് സംസ്ഥാന ക്രൈംബ്രാഞ്ചിനോട് അന്വേഷിക്കാൻ നിർദേശിച്ചത്.

Latest Videos
Follow Us:
Download App:
  • android
  • ios