NTA NEET UG 2022 : നീറ്റ് യുജി 2022 ഉത്തരസൂചിക ഇന്ന് പ്രസിദ്ധീകരിച്ചേക്കും; ഡൗൺലോഡ് ചെയ്യേണ്ടതിങ്ങനെ...
അതേ സമയം ഉത്തരസൂചിക പ്രസിദ്ധീകരിക്കുന്നതിനെ കുറിച്ച് ഔദ്യോഗിക അറിയിപ്പ് ഒന്നും തന്നെ നാഷണൽ ടെസ്റ്റിംഗ് ഏജൻസി പുറത്തുവിട്ടിട്ടില്ല.
ദില്ലി: നീറ്റ് യുജി 2022 ഉത്തരസൂചിക നാഷണൽ ടെസ്റ്റിംഗ് ഏജൻസി ഇന്ന് പ്രസിദ്ധീകരിച്ചേക്കും. ഇന്ന് ഉത്തരസൂചിക പുറത്തിറക്കിയാൽ വിദ്യാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റായ www.neet.nta.nic.in വഴി ഉത്തരസൂചിക ഡൗൺലോഡ് ചെയ്യാം. 18 ലക്ഷത്തിലധികം വിദ്യാർത്ഥികളാണ് ഈ വർഷം പരീക്ഷയെഴുതിയത്. നീറ്റ് യുജി 2022 പരീക്ഷ ഫലവും ഉടൻ പ്രഖ്യാപിക്കും. അതേ സമയം ഉത്തരസൂചിക പ്രസിദ്ധീകരിക്കുന്നതിനെ കുറിച്ച് ഔദ്യോഗിക അറിയിപ്പ് ഒന്നും തന്നെ നാഷണൽ ടെസ്റ്റിംഗ് ഏജൻസി പുറത്തുവിട്ടിട്ടില്ല.
ഉത്തരസൂചിക ഡൗൺലോഡ് ചെയ്യേണ്ടതെങ്ങനെ?
www.neet.nta.nic.in.ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക
ഹോം പേജിൽ NEET 2022 Answer Key എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ലോഗിൻ വിശദാംശങ്ങൾ നൽകുക
നീറ്റ് യുജി 2022 ഉത്തരസൂചിക സ്ക്രീനിൽ കാണാം.
ആഗസ്റ്റ് അവസാന വാരത്തോടെ നീറ്റ് യുജി 2022 റിസൾട്ട് പ്രഖ്യാപിക്കുമെന്നാണ് സൂചന. പരീക്ഷ ഫലം പ്രഖ്യാപിക്കുന്ന തീയതി നാഷണൽ ടെസ്റ്റംഗ് ഏജൻസി സ്ഥിരീകരിച്ചിട്ടില്ല. പ്രൊവിഷണൽ ആൻസർ കീ പ്രസിദ്ധീകരിച്ച് കഴിഞ്ഞാൽ കൂടുതൽ വിശദാംശങ്ങൾ നാഷണൽ ടെസ്റ്റിംഗ് ഏജൻസി പുറത്തുവിട്ടേക്കും. ആഗസ്റ്റിലെ രണ്ടാമത്തെ ആഴ്ചയോടെ നീറ്റ് യുജി പരീക്ഷ ഫലം പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന. ഉത്തരസൂചികയ്‌ക്കൊപ്പം ഉദ്യോഗാർത്ഥികളുടെ ഒഎംആർ റെസ്പോൺസ് ഷീറ്റുകളും നൽകും. neet.nta.nic.in, ntaresults.nic.in, nta.ac.in. എന്നീ വെബ്സൈറ്റുകൾ ഉത്തര സൂചികക്കായി പരിശോധിക്കാം. പരീക്ഷ എഴുതിയ ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റായ neet.nta.nic.in-ൽ ലോഗിൻ ചെയ്ത് ഉത്തരസൂചികയും ഫലവും ഡൗൺലോഡ് ചെയ്യാം. ഇന്ത്യയിലെ മെഡിക്കൽ ബിരുദ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിനായാണ് നീറ്റ് പരീക്ഷ നടത്തുന്നത്.
പോളിടെക്‌നിക് കോളെജുകളില്‍ ഡിപ്ലോമ കോഴ്‌സിലേക്ക് പ്രവേശനം ആരംഭിച്ചു
ഷൊര്‍ണൂര്‍ ഐ.പി.ടി. ആന്‍ഡ് ഗവ: പോളിടെക്‌നിക് കോളെജില്‍ മൂന്നുവര്‍ഷത്തെ പ്രിന്റിങ് ടെക്‌നോളജി ഡി വോക് കോഴ്‌സിലേക്ക് പ്രവേശനം ആരംഭിച്ചു. സ്റ്റേറ്റ് ബോര്‍ഡ് ഓഫ് ടെക്‌നിക്കല്‍ എഡ്യുക്കേഷന്റെ നേതൃത്വത്തില്‍ നടത്തുന്ന പരീക്ഷയും സര്‍ട്ടിഫിക്കേഷനുമുള്ള എ.ഐ.സി.ടി.ഇ. അംഗീകൃതമായ ഈ കോഴ്‌സില്‍ ആറുമാസം ബന്ധപ്പെട്ട വ്യവസായസ്ഥാപനങ്ങളില്‍ പ്രായോഗിക പരിശീലനത്തിനുള്ള അവസരവുമുണ്ടാകും. കൂടുതല്‍ വിവരങ്ങള്‍ക്ക് www.asapkerala.gov.in, www.polyadmission.org/dvoc എന്നീ വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കുക. ഫോണ്‍: 9495999730, 8590414656.