Kerala Jobs 20 July 2022 : ഇന്നത്തെ തൊഴിൽവാർത്തകൾ; ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, വര്‍ക്ക്ഷോപ്പ് ഇന്‍സ്ട്രക്ടര്‍
തിരുവനന്തപുരം മെഡിക്കൽ കോളേജ് ചൈൽഡ് ഡെവലപ്‌മെന്റ് സെന്ററിലെ പ്രോജക്ടുകളിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റിന്റെ ഒരു താത്കാലിക (ഒരു വർഷത്തെ) ഒഴിവുണ്ട്.
തിരുവനന്തപുരം മെഡിക്കൽ കോളേജ് (Child deveopment centre) ചൈൽഡ് ഡെവലപ്‌മെന്റ് സെന്ററിലെ പ്രോജക്ടുകളിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റിന്റെ ഒരു താത്കാലിക (ഒരു വർഷത്തെ) ഒഴിവുണ്ട്. പ്രതിമാസവേതനം 30,995 രൂപ. ക്ലിനിക്കൽ സൈക്കോളജിയിലുള്ള ബിരുദാനന്തര ബിരുദവും എം.ഫിൽ ബിരുദവും ഉണ്ടായിരിക്കണം. സൈക്കോളജിയിലുള്ള പിഎച്ച്.ഡി അഭികാമ്യം. താത്പര്യമുള്ളവർ സർട്ടിഫിക്കറ്റുകളുടെ പകർപ്പ്, ബയോഡാറ്റ എന്നിവയുൾപ്പെടെയുള്ള അപേക്ഷ ജൂലൈ 30ന് വൈകുന്നേരം അഞ്ച് മണിക്ക് മുമ്പ് സി.ഡി.സിയിൽ ലഭ്യമാക്കണം. വിശദവിവരങ്ങൾക്ക്: 0471-2553540.
താത്കാലിക ഒഴിവ്
ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ഓഫീസിൽ അസ്ഥിവൈകല്യമുള്ള ഉദ്യോഗാർഥികൾക്ക് കോൺഫഡൻഷ്യൽ അസിസ്റ്റന്റ് ഗ്രേഡ് 2 തസ്തികയിൽ താത്കാലിക നിയമനം. പ്ലസ്ടു, ടൈപ്പ്‌റൈറ്റിങ് ഇംഗ്ലീഷ് ആൻഡ് മലയാളം (ലോവർ), ഷോർട്ട്ഹാന്റ് ഇംഗ്ലീഷ് ആൻഡ് മലയാളം (ലോവർ), വേഡ് പ്രോസസിങ് (ലോവർ) അല്ലെങ്കിൽ വി.എച്ച്.എസ്.ഇ ഓഫീസ് സെക്രട്ടറിഷിപ്പ്/തത്തുല്യമാണ് യോഗ്യത. 18നും 41നും ഇടയിലുള്ളവർക്ക് അപേക്ഷിക്കാം (ഭിന്നശേഷിക്കാർക്ക് നിയമാനുസൃത ഇളവ് അനുവദനീയം). യോഗ്യതയുള്ള ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി അതത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിൽ 26ന് മുമ്പ് പേര് രജിസ്റ്റർ ചെയ്യണം. നിശ്ചിത വിഭാഗത്തിന്റെ അഭാവത്തിൽ മറ്റ് ഭിന്നശേഷി വിഭാഗത്തിൽപ്പെടുന്നവരെയും പരിഗണിക്കും.
എനർജി മാനേജ്‌മെന്റ് സെന്ററിൽ അക്കൗണ്ട്‌സ് ഓഫീസർ
എനർജി മാനേജ്‌മെന്റ് സെന്ററിലെ അക്കൗണ്ട്‌സ് ഓഫീസർ തസ്തികയിലേക്കുള്ള നിയമനത്തിനായി ജൂൺ 17നു പ്രസിദ്ധീകരിച്ച ഇ.എം.സി/സി.എം.ഡി/001/2022 നമ്പർ റിക്രൂട്ട്‌മെന്റ് നോട്ടിഫിക്കേഷന്റെ പ്രസിദ്ധീകരിച്ച അനുബന്ധം (നമ്പർ.ഇ.എം.സി/സി.എം.ഡി./001/2022) www.cmdkerala.net ൽ ലഭ്യമാണ്.
ഐ.ഇ.എൽ.ടി.എസ് പരിശീലക ഒഴിവ്
കിറ്റ്‌സ് തിരുവനന്തപുരം സെന്ററിൽ ഐ.ഇ.എൽ.ടി.എസ് കോഴ്‌സിലേയ്ക്ക് കരാർ അടിസ്ഥാനത്തിൽ ഐ.ഇ.എൽ.ടി.എസ് പരിശീലകരുടെ അപേക്ഷ ക്ഷണിച്ചു. പ്രതിമാസ ശമ്പളം 30,000 രൂപ. ബിരുദധാരികളും ഐ.ഇ.എൽ.ടി.എസ് പരീക്ഷയിൽ 7.5 ഉം അതിനു മുകളിൽ സ്‌കോർ ഉള്ളവരും ചുരുങ്ങിയത് ഒരു വർഷത്തെ പ്രവൃത്തി പരിചയമുള്ളവർക്കും അപേക്ഷിക്കാം. അവസാന തീയതി ജൂലൈ 27.
അടിമാലി ഗവ. ടെക്നിക്കല്‍ ഹൈസ്‌ക്കൂളില്‍ നിലവിലുള്ള തസ്തികകളില്‍ ദിവസവേതന അടിസ്ഥാനത്തില്‍ നിയമനം ഇന്റര്‍വ്യൂ
1. വര്‍ക്ക്ഷോപ്പ് ഇന്‍സ്ട്രക്ടര്‍ - മെക്കാനിക്കല്‍,
2. ഡ്രാഫ്റ്റ്സ്മാന്‍ ഗ്രേഡ് (രണ്ട്) മെക്കാനിക്കല്‍,
3. വര്‍ക്ക്ഷോപ്പ് ഇന്‍സ്ട്രക്ടര്‍ - ഇലക്ട്രിക്കല്‍,
4. വര്‍ക്ക്ഷോപ്പ് ഇന്‍സ്ട്രക്ടര്‍ - ഇലക്ട്രോണിക്സ്
താല്‍പ്പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ സമാന തസ്തികകളിലേക്ക് പി എസ് സി നിഷ്‌കര്‍ഷിച്ചിട്ടുള്ള യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും, അതിന്റെ കോപ്പിയും, ബയോഡാറ്റയും സഹിതം ജൂലൈ 26, രാവിലെ 10 മണിയ്ക്ക്് അടിമാലി ഗവ.ടെക്നിക്കല്‍ ഹൈസ്‌ക്കൂള്‍ സൂപ്രണ്ട് മുമ്പാകെ ഹാജരാകണം. ഫോണ്‍ :04864 222931, 9400006481.