Kerala Jobs 15 September 2022 : ഇന്നത്തെ തൊഴിൽവാർത്തകൾ: കമ്പ്യുട്ടർ പ്രോഗ്രാമർ , പ്രൊജക്റ്റ് അസിസ്റ്റന്റ്,
കേരള ഷോപ്സ് ആൻഡ് കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ്സ് തൊഴിലാളി ക്ഷേമനിധി ബോർഡിൽ കോട്ടയം ജില്ലാ എക്സിക്യൂട്ടീവ് ഓഫീസറുടെ കാര്യാലയത്തിൽ ക്ലർക്ക് കം കമ്പ്വൂട്ടർ ഓപ്പറേറ്റർ തസ്തികയിൽ അന്യത്ര സേവനത്തിന് അപേക്ഷ ക്ഷണിച്ചു.
തിരുവനന്തപുരം: കേരള സർക്കാരിന്റെ കീഴിലുള്ള ഹൗസിങ് ഡിപ്പാർട്‌മെന്റിൽ സീനിയർ കമ്പ്യുട്ടർ പ്രോഗ്രാമർ തസ്തികയിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും കരാർ അടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു. ഇൻഫർമേഷൻ ടെക്‌നോളജി അല്ലെങ്കിൽ കമ്പ്യുട്ടർ സയൻസ് എന്നിവയിൽ ബി.ടെക്/ ബി.ഇ/ എം.ടെക്/ എംസിഎ/ എം.എസ.സി ആണ് യോഗ്യത. ആറ് മാസമാണ് പദ്ധതിയുടെ കാലാവധി. സെപ്തംബർ 22 നു മുൻപായി hsgtechdept@gmail.com എന്ന മെയിലിലേക്ക് അവശ്യ സർട്ടിഫിക്കറ്റുകളുൾപ്പെടെ അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് 0471 2330720.
കരാർ നിയമനം
പുലയനാർകോട്ടയിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡയബറ്റിസിൽ കാർഡിയോളജിസ്റ്റ്, നെഫ്രോളജിസ്റ്റ്, റേഡിയോളജിസ്റ്റ്, ഫിസിയാട്രിസ്റ്റ്, ന്യൂറോളജിസ്റ്റ്, എൻഡോക്രൈനോളജിസ്റ്റ്, ജനറൽ സർജൻ എന്നിവരെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ 24ന് 4 മണിക്ക് മുമ്പ് ഇ-മെയിൽ വഴിയോ സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം നേരിട്ടോ അപേക്ഷിക്കണം. ഇ-മെയിൽ; iidtvm@yahoo.com. വിശദവിവരങ്ങൾക്ക് 0471 2559388.
പ്രൊജക്റ്റ് അസിസ്റ്റന്റ് നിയമനം
കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന കിർത്താഡ്സ് വകുപ്പിൽ കേന്ദ്ര സർക്കാരിന്റെ ധനസഹായത്തോടെ നടത്തുന്ന 'കാണിക്കർ സമുദായത്തിന്റെ പാരമ്പര്യ കലാരൂപങ്ങളുടെ ഡോക്യുമെന്റെഷൻ' പദ്ധതിയിൽ താത്കാലിക കരാർ അടിസ്ഥാനത്തിൽ പ്രൊജക്റ്റ് അസിസ്റ്റന്റിനെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഏതെങ്കിലും അംഗീകൃത സർവ്വകലാശാലയിൽ നിന്നും ആന്ത്രോപോളജി അല്ലെങ്കിൽ സോഷ്യോളജി വിഷയങ്ങളിൽ ബിരുദാനന്തര ബിരുദം ആണ് യോഗ്യത.
ഒരു ഒഴിവാണുള്ളത്. ആറ് മാസമാണ് പദ്ധതിയുടെ കാലാവധി. പ്രതിമാസം 30,000 രൂപ വരുമാനം. 36 വയസ്സിൽ താഴയുള്ളവർക്കു മാത്രമാണ് അപേക്ഷിക്കേണ്ടത് . പിന്നോക്കവിഭാഗക്കാർക്കു നിയമാനുസൃത ഇളവ് ലഭിക്കും. സെപ്തംബര് 20 വൈകുന്നേരം അഞ്ചു മണിക്ക് മുൻപായി കിർത്താഡ്സ്. kerala.gov.in എന്ന വെബ്സൈറ്റിലെ ഗൂഗിൾ ഫോം മുഖേന അപേക്ഷ സമർപ്പിക്കണം.
അന്യത്ര സേവനം; അപേക്ഷ ക്ഷണിച്ചു
കേരള ഷോപ്സ് ആൻഡ് കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ്സ് തൊഴിലാളി ക്ഷേമനിധി ബോർഡിൽ കോട്ടയം ജില്ലാ എക്സിക്യൂട്ടീവ് ഓഫീസറുടെ കാര്യാലയത്തിൽ ക്ലർക്ക് കം കമ്പ്വൂട്ടർ ഓപ്പറേറ്റർ തസ്തികയിൽ അന്യത്ര സേവനത്തിന് അപേക്ഷ ക്ഷണിച്ചു. പ്ലസ്ടു, കമ്പ്വൂട്ടർ പരിജ്ഞാനവുമാണ് യോഗ്യത. സർക്കാർ, അർദ്ധ സർക്കാർ, പൊതുമേഖല സ്ഥാപനങ്ങളിൽ നിന്നുള്ള ജീവനക്കാർക്ക് അപേക്ഷിക്കാം. ശമ്പളം 25600- 60700. വിലാസം: ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുടെ കാര്യാലയം, രശ്മി, റ്റി.സി.82/1937, കോൺവെന്റ് റോഡ്, വഞ്ചിയൂർ പി.ഒ, തിരുവനന്തപുരം 695035. അവസാന തീയതി സെപ്റ്റംബർ 30. കൂടുതൽ വിവരങ്ങൾക്ക്; 0471-2572758/2572189.
ഗസ്റ്റ് ലക്ചറർ നിയമനം
മഹാരാജാസ് ടെക്‌നോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ സിവിൽ വിഭാഗത്തിലെ ഒഴിവുള്ള ഗസ്റ്റ് ലക്ചറർ തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിലുള്ള നിയമനത്തിനായി യോഗ്യത ഉള്ള ഉദ്യോഗാർഥികളെ ക്ഷണിച്ചു. അനുബന്ധ ട്രേഡിൽ ബി.ടെക് ഫസ്റ്റ് ക്ലാസ് യോഗ്യത ഉള്ളവർ സെപ്റ്റംബർ 16ന് 10 മണിക്ക് എഴുത്ത് പരീക്ഷയിലും ഇന്റർവ്യൂവിലും ഹാജരാകേണ്ടതാണ്. കൂടികാഴ്ച സമയത്ത് യോഗ്യത സർട്ടിഫിക്കറ്റ്, തൊഴിൽ പരിചയ സർട്ടിഫിക്കറ്റ് എന്നിവയുടെ അസലും പകർപ്പും സമർപ്പിക്കണം.
കരാർ നിയമനം
അടൽ മിഷൻ ഫോർ റെജുവനേഷൻ ആൻഡ് അർബൻ ട്രാൻസ്ഫർമേഷൻ (അമൃത് 2.0) വിവിധ തസ്തികകളിലേക്ക് കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ഡെപ്യൂട്ടി മിഷൻ ഡയറക്ടർ - വാട്ടർ സപ്ലൈ, ഡെപ്യൂട്ടി മിഷൻ ഡയറക്ടർ - യൂസ്ഡ് വാട്ടർ, എൻവിയോൺമെന്റൽ എക്‌സ്‌പെർട്ട് കം ഹൈഡ്രോ ജിയോളജിസ്റ്റ്, ഇൻഫ്രാ സ്ട്രക്ച്ചർ കം വാട്ടർ എക്‌സ്‌പെർട്ട് തുടങ്ങിയ തസ്തികകളിലേക്ക് യോഗ്യരായവർക്ക് അപേക്ഷിക്കാം. അവസാന തിയ്യതി: 26.09.2022. കൂടുതൽ വിവരങ്ങൾക്ക് www.amrutkerala.org സന്ദർശിക്കാം. ഫോൺ - 0471 2320530.