അനിമല്‍ ബെര്‍ത്ത് കണ്‍ട്രോള്‍ സെന്ററിൽ ഒഴിവുകൾ; വെറ്റിനറി സയൻസ് ബിരുദധാരികൾക്ക് അവസരം
ജില്ലയിലെ ബാലുശ്ശേരി അനിമല്‍ ബെര്‍ത്ത് കണ്‍ട്രോള്‍ സെന്ററിലേക്ക് (എബിസി) വിവിധ തസ്തികളിലേക്ക് താല്‍ക്കാലിക നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു.
കോഴിക്കോട്: ജില്ലയിലെ ബാലുശ്ശേരി അനിമല്‍ ബെര്‍ത്ത് കണ്‍ട്രോള്‍ സെന്ററിലേക്ക് (എബിസി) വിവിധ തസ്തികളിലേക്ക് താല്‍ക്കാലിക നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. വെറ്ററിനറി സര്‍ജന്‍-യോഗ്യത: വെറ്ററിനറി സയന്‍സില്‍ ബിരുദം. അഭിമുഖം സെപ്തംബര്‍ 22ന് പകല്‍ 11 മണി, ശമ്പളം: 44020. ഓപ്പറേഷന്‍ തീയേറ്റര്‍ സഹായി-യോഗ്യത: വി.എച്ച്.എസ്.സി (ലൈവ് സ്റ്റോക്ക് മാനേജ്‌മെന്റ്). അഭിമുഖം സെപ്തംബര്‍ 22ന് പകല്‍ 11 മണി. ശമ്പളം: 25,000. അനിമല്‍ ഹാന്‍ഡേഴ്‌സ്- യോഗ്യത: കായിക ശേഷി. അഭിമുഖം സെപ്തംബര്‍ 22ന് ഉച്ചയ്ക്ക് രണ്ടുമണി. ശമ്പളം: 20,000. ഡോഗ് കാച്ചര്‍- യോഗ്യത: കായിക ശേഷി. അഭിമുഖം സെപ്തംബര്‍ 23ന് പകല്‍ 11 മണി.ശമ്പളം: ഒരു നായയ്ക്ക് 300 രൂപ. ക്ലീനിംഗ് സ്റ്റാഫ്- യോഗ്യത:കായിക ശേഷി. അഭിമുഖം സെപ്തംബര്‍ 23ന് ഉച്ചയ്ക്ക് രണ്ടുമണി. ശമ്പളം: 12,000. താല്‍പര്യമുളളവര്‍ വെള്ളകടലാസില്‍ തയ്യാറാക്കിയ ബയോഡാറ്റ സഹിതം കോഴിക്കോട് ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ നടത്തുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കേണ്ടതാണ്. ഫോണ്‍- 0495 2768075.
എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന തൊഴിലവസരം
ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററില്‍ സെപ്റ്റംബര്‍ 17 ന് രാവിലെ 10 മണിക്ക് ജില്ലയിലെ സ്വകാര്യ സ്ഥാപനങ്ങളില്‍ ഒഴിവുളള വിവിധ തസ്തികയിലേക്ക് കൂടിക്കാഴ്ച നടത്തുന്നു. ടീച്ചര്‍ - ബയോളജി, കെമിസ്ട്രി, മാത്തമാറ്റിക്‌സ്, ഇംഗ്ലീഷ്, ഫിസിക്‌സ്, ടീച്ചിങ്ങ് അസിസ്റ്റന്റ് -ഇംഗ്ലീഷ്, സയന്‍സ്, സോഷ്യല്‍ സയന്‍സ് (യോഗ്യത ബിരുദാനന്ത ബിരുദം), ടെലി കൗണ്‍സിലര്‍, സോഷ്യല്‍ മീഡിയ കണ്‍സെപ്റ്റ് ഡവലപ്പര്‍, ബിസിനസ്സ് ഡവലപ്പ്‌മെന്റ് എക്‌സിക്യൂട്ടീവ്, പ്രോസസ്സിംഗ് എക്‌സിക്യൂട്ടീവ്, മാര്‍ക്കറ്റിങ്ങ് എക്‌സിക്യൂട്ടീവ്, അസിസ്റ്റന്റ് മാര്‍ക്കറ്റിങ്ങ് മാനേജര്‍, കസ്റ്റമര്‍ റിലേഷന്‍ എക്‌സിക്യൂട്ടീവ് (യോഗ്യത: ബിരുദം), ബില്ലിങ്ങ് (യോഗ്യത: ബി.കോം). ഗ്രാഫിക്‌സ് ഡിസൈനര്‍, എസ്.ഇ.ഒ അനലിസ്റ്റ് (യോഗ്യത: ബിരുദം / ഡിപ്ലോമ), ലോണ്‍ ഓഫീസര്‍, ഔട്ട്‌ഡോര്‍ മാര്‍ക്കറ്റിങ്ങ്, റിസപ്ഷനിസ്റ്റ് കം ടെലികോളര്‍, വീഡിയോ എഡിറ്റര്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിംങ്ങ് എക്‌സിക്യൂട്ടീവ് (യോഗ്യത: പ്ലസ് ടു), അക്കൗണ്ടന്റ് (യോഗ്യത: പ്ലസ്ടൂ വിത്ത് ടാലി) ഷോറൂം സെയില്‍സ് എക്‌സിക്യൂട്ടീവ്, ഫ്‌ളോര്‍ സെയില്‍സ് മാനേജര്‍, ഫീല്‍ഡ് അസിസ്റ്റന്റ് (യോഗ്യത: പത്താം തരം) തസ്തികകളിലേക്ക് കൂടിക്കാഴ്ച നടത്തുന്നു. എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്തവര്‍ക്ക് സൗജന്യമായും അല്ലാത്തവര്‍ക്ക് 250 രൂപ ഒറ്റ തവണ ഫീസ് അടച്ചും കൂടിക്കാഴ്ചയ്ക്ക് പങ്കെടുക്കാം. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ അഭിമുഖത്തില്‍ പങ്കെടുക്കുന്നതിനായി ബയോഡാറ്റ സഹിതം നേരിട്ട് ഹാജരാകേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്- 0495 2370176.