സൗജന്യ പ്രഭാതഭക്ഷണപദ്ധതി ഉദ്ഘാടനം; കുട്ടികൾക്കൊപ്പമിരുന്ന് ഭക്ഷണം കഴിച്ച്, വാരിക്കൊടുത്ത് സ്റ്റാലിൻ

വിദ്യാർത്ഥികൾക്കൊപ്പമിരുന്നാണ് അദ്ദേഹം ഭക്ഷണ കഴിച്ചത്. കൂടാതെ ഇരുവശങ്ങളിലുമിരുന്ന കുട്ടികൾക്ക് ഭക്ഷണം വാരിക്കൊടുക്കുകയും ചെയ്തു. 

free breakfast scheme for school students

ചെന്നൈ: തിരഞ്ഞെടുത്ത സംസ്ഥാന സർക്കാർ സ്‌കൂളുകളിലെ ഒന്നുമുതൽ അഞ്ചുവരെ ക്ലാസുകളിലെ വിദ്യാർഥികൾക്കായി സംസ്ഥാനവ്യാപകമായി സൗജന്യ പ്രഭാതഭക്ഷണ പദ്ധതിയുടെ ആദ്യഘട്ടം തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ വ്യാഴാഴ്ച മധുരയിൽ ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികൾക്കൊപ്പമിരുന്നാണ് അദ്ദേഹം ഭക്ഷണ കഴിച്ചത്. കൂടാതെ ഇരുവശങ്ങളിലുമിരുന്ന കുട്ടികൾക്ക് ഭക്ഷണം വാരിക്കൊടുക്കുകയും ചെയ്തു. 

വിദ്യാഭ്യാസത്തോടൊപ്പം സ്‌കൂളുകളിൽ ഭക്ഷണം നൽകുന്നത് ചെലവല്ല, സർക്കാരിന്റെ കടമയാണെന്ന് എംകെ സ്റ്റാലിൻ പറഞ്ഞു. ഒരു നൂറ്റാണ്ട് മുമ്പ് 1922ൽ അന്നത്തെ മദ്രാസ് കോർപ്പറേഷൻ മേയറും മുതിർന്ന പാർട്ടി നേതാവുമായിരുന്ന പി.തിയാഗരായ ചെട്ടിയാണ് ഉച്ചഭക്ഷണ പരിപാടി ആരംഭിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാജ്യത്തുടനീളമുള്ള നിരവധി സംസ്ഥാനങ്ങൾ സൗജന്യ ഉച്ചഭക്ഷണ പദ്ധതി നടപ്പിലാക്കിയിട്ടുണ്ട്. സംസ്ഥാനത്ത് ഇപ്പോൾ നടപ്പിലാക്കുന്ന പദ്ധതി പ്രകാരം 1.14 ലക്ഷം കുട്ടികൾക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും. 33.56 കോടി രൂപയാണ്  പദ്ധതിക്കായി ചെലവഴിക്കുന്നത്. 417 ​ന​ഗരങ്ങൾ, 163 ജില്ലകൾ, 728 ​ഗ്രാമപ്രദേശങ്ങൾ, 237 വിദൂര മലയോര പ്രദേശങ്ങൾ എന്നിവിടങ്ങളിലെ 1545 സ്കൂളുകളിൽ ഘട്ടം ഘട്ടമായി പദ്ധതി നടപ്പിൽ വരുത്തും. പ്രഭാത ഭക്ഷണ പദ്ധതിയിൽ ഉപ്മ, കിച്ചടി, പൊങ്കൽ, റവ കേസരി അല്ലെങ്കിൽ സേമിയ കേസരി എന്നിങ്ങനെയാണ് മെനു തയ്യാറാക്കിയിരിക്കുന്നത്. ഒരു കാരണത്തിന്റെ പേരിലും ആർക്കും വിദ്യാഭ്യാസത്തിനുള്ള അവസരം നിഷേധിക്കരുതെന്നും അദ്ദേഹം പറഞ്ഞു. 

സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ഫാര്‍മസി
തിരുവന്തപുരം, കോഴിക്കോട് ഗവണ്‍മെന്റ് ഹോമിയോ മെഡിക്കല്‍ കോളേജുകളില്‍ 2022 വര്‍ഷത്തെ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ഫാര്‍മസി (ഹോമിയോപ്പതി) കോഴ്‌സിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. പ്രോസ്‌പെക്ടസ്സ് www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. ഒക്‌ടോബര്‍ 10 വരെ കേരളത്തിലെ എല്ലാ ഫെഡറല്‍ ബാങ്കിന്റെ ശാഖകളിലും അപേക്ഷാഫീസ് സ്വീകരിക്കും. അപേക്ഷാഫീസ് ഓണ്‍ലൈനായും ഒടുക്കാം. ബാങ്കില്‍ നിന്നും ലഭിക്കുന്ന ചെല്ലാന്‍ നമ്പറും, അപേക്ഷാ നമ്പരും, ഉപയോഗിച്ച് അപേക്ഷകര്‍ക്ക് 2022 ഒക്‌ടോബര്‍ 12 ന് 5 മണി വരെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. പൊതുവിഭാഗത്തിന് 400 രൂപയും പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗത്തിന് 200 രൂപയുമാണ ഫീസ്. എസ്.എസ്.എല്‍.സിയോ തത്തുല്ല്യപരീക്ഷയോ മിനിമം 50% മാര്‍ക്കോടെ പാസ്സായിരിക്കണം. പ്രായപരിധി 33 വയസ്സ്. 01-01-2022 ന് 17 വയസ്സ് പൂര്‍ത്തിയായിരിക്കണം. സര്‍വ്വീസ് ക്വാട്ടയിലേയ്ക്കുള്ള അപേക്ഷകര്‍ക്ക് പ്രായപരിധി 48 വയസ്സ്. വിവരങ്ങള്‍ക്ക് 0471 2560361, 2560362
 

Latest Videos
Follow Us:
Download App:
  • android
  • ios