അ​ഗ്നീപഥിന് അം​ഗീകാരം; യുവാക്കൾക്ക് സൈന്യത്തിൽ 4 വർഷം സേവനം ചെയ്യാം; അ​ഗ്നീവീർ എന്നറിയപ്പെടും

ഈ സ്കീമിന് കീഴിൽ തിരഞ്ഞെടുക്കപ്പെടുന്ന യുവാക്കളെ അഗ്നിവീർ എന്നായിരിക്കും ഇവർ അറിയപ്പെടുക.  അഗ്നിപത് പദ്ധതി പ്രകാരം ഈ വർഷത്തിനുള്ളിൽ 46000 യുവാക്കളെ റിക്രൂട്ട് ചെയ്യാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. 

AGNIPATH scheme launched

ദില്ലി: ഇന്ത്യൻ യുവാക്കളെ സായുധ സേനയിൽ (Armed forces) സേവനം ചെയ്യാൻ പ്രാപ്തരാക്കുന്നതിനായി (AGNIPATH) അഗ്നിപഥ് എന്ന പേരിലുള്ള റിക്രൂട്ട്‌മെന്റ് പദ്ധതിക്ക് (recruitment project) കേന്ദ്ര കാബിനറ്റ് അംഗീകാരം നൽകി. ഈ സ്കീമിന് കീഴിൽ തിരഞ്ഞെടുക്കപ്പെടുന്ന യുവാക്കളെ 'അഗ്നിവീർ' എന്നായിരിക്കും ഇവർ അറിയപ്പെടുക.  അഗ്നിപഥ് പദ്ധതി പ്രകാരം ഈ വർഷത്തിനുള്ളിൽ 46000 യുവാക്കളെ റിക്രൂട്ട് ചെയ്യാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇന്ത്യൻ യുവാക്കള്‍ക്ക് സായുധ സേനയിൽ നാല് വർഷത്തേക്ക് സേവനം ചെയ്യാന്‍ പദ്ധതി അനുവദിക്കുന്നു. സമൂഹത്തിൽ നിന്ന് യുവ പ്രതിഭകളെ ആകർഷിക്കാനും നൈപുണ്യവും അച്ചടക്കവും പ്രചോദിതവുമായ മനുഷ്യശക്തിയെ സമൂഹത്തിലേക്ക് ആകർഷിക്കാനും പദ്ധതി ലക്ഷ്യമിടുന്നു.

പൊതുവിദ്യാഭ്യാസ വകുപ്പില്‍ ഫയലുകള്‍ കെട്ടികിടക്കാന്‍ അനുവദിക്കില്ല : മന്ത്രി വി. ശിവന്‍കുട്ടി

യുവാക്കളെ നാല് വർഷത്തേക്ക് അതത് സേവന നിയമങ്ങൾ പ്രകാരം സേനയിൽ എൻറോൾ ചെയ്യും. നിലവിലുള്ള മറ്റേതൊരു റാങ്കിൽ നിന്നും വ്യത്യസ്തമായി അവർ സായുധ സേനയിൽ ഒരു പ്രത്യേക റാങ്ക് രൂപീകരിക്കും. നാല് വർഷത്തെ സേവനം പൂർത്തിയാകുമ്പോൾ, സായുധ സേന കാലാകാലങ്ങളിൽ പ്രഖ്യാപിക്കുന്ന സംഘടനാ ആവശ്യകതകളുടെയും നയങ്ങളുടെയും അടിസ്ഥാനത്തിൽ, സായുധ സേനയിൽ സ്ഥിരമായ എൻറോൾമെന്റിന് അപേക്ഷിക്കാനുള്ള അവസരം ഇവർക്ക് വാഗ്ദാനം ചെയ്യും. അഗ്നിവീർ എന്നറിയപ്പെടുന്ന യുവാക്കളുടെ ഓരോ പ്രത്യേക ബാച്ചിന്റെയും 25 ശതമാനം വരെ സായുധ സേനയുടെ റെഗുലർ കേഡറിൽ ചേരും.

17.5 വയസ്സു മുതൽ 21 വയസ്സുവരെയുള്ളവർക്കാണ് ഹ്രസ്വകാല നിയമനം.  ഈ വർഷം 46,000 പേരെയാണ് നിയമിക്കുന്നത്. 4 വർഷത്തിനു ശേഷം മറ്റു ജോലികളിലേക്കു മാറാൻ ഇവർക്ക് അവസരമുണ്ട്. ആദ്യവർഷം 30,000 രൂപയാണ് ശമ്പളം. കൂടാതെ മറ്റ് ആനുകൂല്യങ്ങളും ലഭിക്കും. പത്താം ക്ലാസ് ആണ് അടിസ്ഥാന യോഗ്യത.  സേവനകാലയളവിൽ മികവു പുലർത്തുന്നവരെ സൈന്യം നിലനിർത്തും. 

Latest Videos
Follow Us:
Download App:
  • android
  • ios