രാജ്യം കുതിക്കുന്നു: വാണിജ്യരംഗത്തെ ശുഭസൂചനകളുമായി സാമ്പത്തിക സർവേ റിപ്പോർട്ട്

ആഗോള പണലഭ്യത കര്‍ക്കശമാക്കുന്നതും ആഗോള ചരക്ക് വിലയിലെ തുടര്‍ച്ചയായ ചാഞ്ചാട്ടവും ഉയര്‍ന്ന ചരക്കുനീക്ക ചെലവും ഒപ്പം പുതിയ കൊവിഡ് വകഭേദങ്ങളും അടുത്ത സാമ്പത്തിക വർഷം രാജ്യത്തിന് വെല്ലുവിളിയാകുമെന്നും റിപ്പോർട്ടിലുണ്ട്

india external trade recovers strongly in 2021 says Economic Survey 2022

ദില്ലി: കൊവിഡിനെ തുടർന്നുണ്ടായ സാമ്പത്തിക മാന്ദ്യത്തിന് ശേഷം നടപ്പ് സാമ്പത്തിക വർഷത്തിൽ ഇന്ത്യയിലേക്കുള്ള വിദേശ മൂലധനപ്രവാഹം വിദേശ വ്യാപാരം ശക്തമായി വീണ്ടെടുക്കാൻ സഹായിച്ചെന്ന് സാമ്പത്തിക സർവേ റിപ്പോർട്ട്. വിദേശ നാണ്യ കരുതല്‍ ശേഖരം അതിവേഗം ശേഖരിക്കുന്നതിനും ഇത് സഹായകരമായെന്ന് റിപ്പോർട്ടിൽ പറയുന്നു. നടപ്പുവര്‍ഷത്തില്‍ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ വളര്‍ച്ചക്ക് നല്ല സൂചനയാണിതെന്നും ഇന്ന് ധനമന്ത്രി നിർമല സീതാരാമൻ വ്യക്തമാക്കി. 

ആഗോള പണലഭ്യത കര്‍ക്കശമാക്കുന്നതും ആഗോള ചരക്ക് വിലയിലെ തുടര്‍ച്ചയായ ചാഞ്ചാട്ടവും ഉയര്‍ന്ന ചരക്കുനീക്ക ചെലവും ഒപ്പം പുതിയ കൊവിഡ് വകഭേദങ്ങളും അടുത്ത സാമ്പത്തിക വർഷം രാജ്യത്തിന് വെല്ലുവിളിയാകുമെന്നും റിപ്പോർട്ടിലുണ്ട്.

ഇന്ത്യയുടെ ചരക്ക് കയറ്റുമതിയും ഇറക്കുമതിയും ഈ സാമ്പത്തിക വര്‍ഷത്തില്‍ ശക്തമായി തിരിച്ചുവന്നു. ഇത് കോവിഡിന് മുമ്പുള്ള നിലകളെ മറികടന്നു. 2021 ഏപ്രില്‍-നവംബര്‍ മാസങ്ങളില്‍ അമേരിക്കയും യുഎഇയും ചൈനയുമാണ് മുന്‍നിര കയറ്റുമതി ലക്ഷ്യസ്ഥാനങ്ങളായിരുന്നത്. ചൈന, യുഎഇ, അമേരിക്ക എന്നീ രാജ്യങ്ങളിൽ നിന്നാണ് ഇന്ത്യയിലേക്ക് സാധനങ്ങൾ കൂടുതലായി ഇറക്കുമതി ചെയ്യുന്നതും. ടൂറിസം വരുമാനം ദുര്‍ബലമായിരുന്നു. എന്നാൽ 2021 ഏപ്രില്‍-ഡിസംബര്‍ കാലയളവില്‍ സേവനങ്ങളില്‍ നിന്നുള്ള മൊത്തം വരുമാനത്തില്‍ ഗണ്യമായ വര്‍ദ്ധനയുണ്ടായി.

ആഗോളപ്രവണതയെ പിന്തുടര്‍ന്നായിരുന്നു ഇന്ത്യയുടെ ചരക്ക് കയറ്റുമതിയെന്ന് റിപ്പോർട്ട് പറയുന്നു. 2021 ഏപ്രില്‍-ഡിസംബര്‍ മാസങ്ങളില്‍ ചരക്ക് കയറ്റുമതി കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 49.7 ശതമാനം ഉയർന്നു. 2019-20ത്തെ അപേക്ഷിച്ച് (ഏപ്രില്‍-ഡിസംബര്‍) 26.5 ശതമാനവും വര്‍ദ്ധിച്ചു. 2021-22ല്‍ നിശ്ചയിച്ചിട്ടുള്ള 400 ബില്യണ്‍ യു.എസ് ഡോളറിന്റെ കയറ്റുമതി ലക്ഷ്യത്തിന്റെ 75 ശതമാനത്തിലധികം ഇതിനകം കൈവരിച്ചിട്ടുണ്ടെന്നും സര്‍വേ ചൂണ്ടിക്കാട്ടുന്നു. 

ഇന്ത്യയുടെ കാര്‍ഷിക കയറ്റുമതി മികച്ച രീതിയില്‍ തുടരുന്നു, കാര്‍ഷിക, അനുബന്ധ ഉല്‍പ്പന്നങ്ങളുടെ കയറ്റുമതി 2021 ഏപ്രില്‍-നവംബര്‍ കാലയളവില്‍ കഴിഞ്ഞ വര്‍ഷത്തെ ഇതേസമയത്തെ അപേക്ഷിച്ച് 23.2 ശതമാനം വര്‍ദ്ധിച്ചു. സ്വതന്ത്ര വ്യാപാര കരാറുകളുടെ മുന്നേറ്റം ഇന്ത്യയുടെ കയറ്റുമതി രംഗത്ത് വൈവിധ്യ വത്കരണത്തിന് സഹായിച്ചുവെന്നും റിപ്പോർട്ടിലുണ്ട്.

ചരക്കുകളുടെ ഇറക്കുമതി മഹാമാരിക്ക് മുമ്പുള്ള കാലത്തെ മറികടന്നു. 2021 ഏപ്രില്‍-ഡിസംബര്‍ മാസങ്ങളില്‍ മുൻ വർഷത്തെ അപേക്ഷിച്ച് 68.9 ശതമാനം നിരക്കിലും 2019 ഏപ്രില്‍-ഡിസംബര്‍ കാലയളവിലേതിനെ അപേക്ഷിച്ച് 21.9 ശതമാനം നിരക്കിലും വളര്‍ന്നു. ഏപ്രില്‍-നവംബര്‍ കാലയളവില്‍ ചൈനയുടെ വിഹിതം 17.7 ശതമാനത്തില്‍ നിന്ന് 15.5 ശതമാനമായി കുറഞ്ഞു. 2021 ഏപ്രില്‍-ഡിസംബര്‍ മാസങ്ങളില്‍ ചരക്ക് വ്യാപാര കമ്മി 142.4 ബില്യണ്‍ അമേരിക്കൻ ഡോളറായി ഉയര്‍ന്നതായും സര്‍വേ സൂചിപ്പിക്കുന്നു.

Latest Videos
Follow Us:
Download App:
  • android
  • ios