Asianet News MalayalamAsianet News Malayalam

'കേരളം വേറെ രാജ്യമായി കാണാനാഗ്രഹിക്കുന്നയാൾ', പരാമർശത്തിൽ സുരേന്ദ്രന് റിയാസിൻ്റെ മറുപടി; മാലിന്യം നിറഞ്ഞ മനസ്

കേരളത്തിന്‌ വേണ്ടി വകയിരുത്തുകയല്ല, വകവരുത്തുകയാണ് കേന്ദ്രം ചെയ്തതെന്നും സാമ്പത്തികമായി കേരളത്തെ കൊലപ്പെടുത്താൻ ആണ് കേന്ദ്രം ശ്രമിക്കുന്നതെന്നും റിയാസ് അഭിപ്രായപ്പെട്ടു.

mohammed riyas vs k surendran fight after union budget 2024 latest news
Author
First Published Jul 23, 2024, 7:39 PM IST | Last Updated Jul 23, 2024, 7:39 PM IST

തിരുവനന്തപുരം: നിർമല സീതാരാമൻ അവതരിപ്പിച്ച കേന്ദ്ര ബജറ്റിന് പിന്നാലെ ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസും തമ്മിൽ വാക് പോര്. കേന്ദ്ര ബജറ്റിനെ ന്യായീകരിച്ച് രംഗത്തെത്തിയ സുരേന്ദ്രൻ, കേരളത്തെ അവഗണിച്ചിട്ടില്ലെന്നാണ് അഭിപ്രായപ്പെട്ടത്. അതിനിടെയാണ് റിയാസിന് നേരെ അധിക്ഷേപ പരാമർശം സുരേന്ദ്രൻ തൊടുത്തുവിട്ടത്.

കേരളം വേറൊരു രാജ്യമായി കാണാൻ ആഗ്രഹിക്കുന്ന ആളാണ് മുഹമ്മദ് റിയാസ് എന്നായിരുന്നു വാർത്താ സമ്മേളനത്തിനിടെ സുരേന്ദ്രൻ പറഞ്ഞത്. സുരേന്ദ്രന്‍റെ പരാമർശത്തിന് മറുപടിയുമായി പിന്നാലെ റിയാസും രംഗത്തെത്തി. മാലിന്യം നിറഞ്ഞ മനസാണ് സുരേന്ദ്രനെന്നായിരുന്നു റിയാസിന്‍റെ പ്രതികരണം. സുരേന്ദ്രന്‍റേത് നിലവാരം കുറഞ്ഞ മറുപടിയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. കേരളത്തിന്‌ വേണ്ടി വകയിരുത്തുകയല്ല, വകവരുത്തുകയാണ് കേന്ദ്രം ചെയ്തതെന്നും സാമ്പത്തികമായി കേരളത്തെ കൊലപ്പെടുത്താൻ ആണ് കേന്ദ്രം ശ്രമിക്കുന്നതെന്നും റിയാസ് അഭിപ്രായപ്പെട്ടു.

വീണ്ടും കേരളത്തിൽ അതിശക്ത മഴ മുന്നറിയിപ്പ്, 2 ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു; 5 ദിവസം കാലാവസ്ഥ ഇപ്രകാരം

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios