Budget 2022: ഡിജിറ്റൽ സർവകലാശാലകൾ യാഥാർഥ്യമാക്കും;ഗ്രാമീണ മേഖലകളിൽ ഡിജിറ്റൽ വിദ്യാഭ്യാസം വ്യാപിപ്പിക്കും
ഉന്നത വിദ്യാഭ്യാസ രംഗത്ത് മാത്രമല്ല കുഞ്ഞുങ്ങളുടെ പഠനവും വിനോദവും കൂടി ലക്ഷ്യമിടുന്നതാണ് കേന്ദ്ര ബജറ്റ്. അങ്കണവാടികളുടെ നിലവാരം ഉയർത്തുമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു
ദില്ലി: വിദ്യാഭ്യാസ മേഖലയിൽ (education sector)പരിഷ്കാരങ്ങളുമായാണ് നിർമലാ സീതാരാമന്റെ(niramala sitharaman) ഇത്തവണത്തെ ബജറ്റ്(budget). രാജ്യത്ത് ഡിജിറ്റൽ സർവകലാശാലകൾ (digital universities)യാഥാർഥ്യമാക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. ഉന്നത വിദ്യാഭ്യാസ മേഖലയെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനായാണ് ഈനടപടി. ഗ്രാമീണ മേഖലകളിൽ ഡിജിറ്റൽ വിദ്യാദ്യാസം കടുതൽ വ്യാപിപ്പിക്കുക കൂടി കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നുണ്ട്. കൊവിഡ് ഗ്രാമീണ മേഖലയിലെ വിദ്യാഭ്യാസത്തെ പ്രതികൂലമായി ബാധിച്ചുവെന്നും ധനമന്ത്രി ബജറ്റ് അവതരണവേളയിൽ പറഞ്ഞു.
ഒരു ക്ലാസ് ഒരു ടിവി ചാനൽ പദ്ധതി ഇരുന്നൂറ് ചാനലുകളായി കൂട്ടും. പ്രാദേശിക ഭാഷയിലും ചാനലുകൾ പ്രവർത്തിക്കും.
ഉന്നത വിദ്യാഭ്യാസ രംഗത്ത് മാത്രമല്ല കുഞ്ഞുങ്ങളുടെ പഠനവും വിനോദവും കൂടി ലക്ഷ്യമിടുന്നതാണ് കേന്ദ്ര ബജറ്റ്. അങ്കണവാടികളുടെ നിലവാരം ഉയർത്തുമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു. സക്ഷൻ അങ്കണവാടി പദ്ധതിയിൽ രണ്ട് ലക്ഷം അങ്കണവാടികളെ ഉൾപ്പെടുത്തും. സമഗ്രമായ മാറ്റമാണ് ഈ രംഗത്ത് കേന്ദ്രം ലക്ഷ്യമിടുന്നത്. ദൃശ്യ ശ്രവ്യ മാധ്യമ സൗകര്യങ്ങൾ അങ്കവാടികൾക്ക് ലഭ്യമാക്കുമെന്നും പ്രഖ്യാപനം.
സ്ത്രീകളുടെ ശാക്തീകരണം ലക്ഷ്യമിട്ട് മിഷൻ ശക്തി തുടങ്ങും. കുട്ടികളുടെ സമഗ്ര പുരോഗതിക്കായി മിഷൻ വാത്സല്യയു നടപ്പാക്കുമെന്ന് ധനമന്ത്രി പറഞ്ഞു.
Read More: https://www.asianetnews.com/budget