എബിഎസുമായി കെടിഎം ഡ്യൂക്ക് 200 എത്തി
ആന്‍റി ലോക്ക് ബ്രേക്കിങ് സിസ്റ്റം (എബിഎസ്) ഉള്‍പ്പെടുത്തി ഡ്യൂക്ക് 200നെ കെടിഎം ഇന്ത്യയില്‍ അവതരിപ്പിച്ചു. 1.60 ലക്ഷം രൂപയാണ് വാഹനത്തിന്റെ ദില്ലി എക്‌സ്‌ഷോറൂം വില. എബിഎസ് ഇല്ലാത്ത പതിപ്പിനെക്കാള്‍ ഒമ്പതിനായിരം രൂപയോളം കൂടുതലാണിത്.
ആന്‍റി ലോക്ക് ബ്രേക്കിങ് സിസ്റ്റം (എബിഎസ്) ഉള്‍പ്പെടുത്തി ഡ്യൂക്ക് 200നെ കെടിഎം ഇന്ത്യയില്‍ അവതരിപ്പിച്ചു. 1.60 ലക്ഷം രൂപയാണ് വാഹനത്തിന്റെ ദില്ലി എക്‌സ്‌ഷോറൂം വില. എബിഎസ് ഇല്ലാത്ത പതിപ്പിനെക്കാള്‍ ഒമ്പതിനായിരം രൂപയോളം കൂടുതലാണിത്. 390 ഡ്യൂക്കില്‍ നല്‍കിയിരുന്ന അതേ ഡ്യുവല്‍ ചാനല്‍ എബിഎസാണ് നിലവില്‍ ഡ്യൂക്ക് നിരയിലെ ഏറ്റവും ചെറിയ മോഡലായ ഡ്യൂക്ക് 200ലും കമ്പനി ഉള്‍പ്പെടുത്തിയത്.
എബിഎസ് ഉള്‍പ്പെടുത്തിയതല്ലാതെ മറ്റു മാറ്റങ്ങളൊന്നും പുതിയ 200 ഡ്യൂക്കിനില്ല. 199.5 സിസി സിംഗിള്‍ സിലിണ്ടര്‍ ഫോര്‍ വാള്‍വ് ലിക്വിഡ് കൂള്‍ഡ് എന്‍ജിന്‍ തന്നെയാണ് വാഹനത്തിന്ർറെ ഹൃദയം. 25 ബിഎച്ച്പി പവറും 19.2 എന്‍എം ടോര്‍ക്കും ഈ എന്‍ജിന്‍ സൃഷ്‍ടിക്കും. 6 സ്പീഡാണ് ഗിയര്‍ബോക്‌സ്. ഓറഞ്ച്, വൈറ്റ്, ബ്ലാക്ക് എന്നീ മൂന്ന് നിറങ്ങളില്‍ വാഹനം വിപണിയിലെത്തും.
2019 ഏപ്രില്‍ മുതല്‍ ഇന്ത്യയില്‍ പുറത്തിറങ്ങുന്ന 125 സിസിക്ക് മുകളിലുള്ള എല്ലാ ഇരുചക്ര വാഹനങ്ങള്‍ക്കും എബിഎസ് നിര്‍ബന്ധമാക്കുകയാണ്. ഇതിന്‍റെ ഭാഗമായാണ് 200 ഡ്യൂക്കിലും കമ്പനി എബിഎസ് നല്‍കിയത്. എബിഎസ് പതിപ്പ് എത്തിയെങ്കിലും നിലവില്‍ വിപണിയിലുള്ള നോണ്‍ എബിഎസ് 200 ഡ്യൂക്കിന്റെ വില്‍പന കമ്പനി തുടരും.