ഉപഭോക്താക്കളുടെ ബജറ്റ് തകർത്ത് ടാറ്റ! ഈ കാർ വാങ്ങാൻ നിങ്ങൾ ഇത്രയും പണം കൂടുതൽ ചെലവാക്കണം

നിങ്ങൾ ഈ കാർ വാങ്ങാൻ ആഗ്രഹിക്കുന്നുവെങ്കിൽ, അതിന്റെ എല്ലാ വേരിയന്റുകളുടെയും പുതിയ വിലകളെക്കുറിച്ച് നിങ്ങൾ അറിഞ്ഞിരിക്കണം.

Tata Tigor Price Increased all you needs to knows about the new price list

ടാറ്റ മോട്ടോഴ്‌സ് തങ്ങളുടെ കാറുകളുടെ പുതിയ വില പ്രഖ്യാപിച്ചു. കമ്പനിയുടെ ജനപ്രിയ സെഡാൻ ടിഗോറും ഈ പട്ടികയിൽ ഉൾപ്പെടുന്നു. കമ്പനി അതിന്റെ വില പരമാവധി 1.11 ശതമാനം അല്ലെങ്കിൽ 10,000 രൂപയോളം വർദ്ധിപ്പിച്ചു എന്നാണ് റിപ്പോര്‍ട്ടുകൾ. അതിനുശേഷം ഈ കാർ വാങ്ങുന്നത് ചെലവേറിയതായി മാറി. ഐസിഇയ്‌ക്കൊപ്പം സിഎൻജി, ഇലക്ട്രിക് മോഡലുകളിലും ടിഗോർ വരുന്നു. എന്നാൽ ഐസിഇ, സിഎൻജി മോഡലുകളുടെ വില മാത്രമാണ് കമ്പനി ഇതുവരെ വർധിപ്പിച്ചത്. അതിന്‍റെ സിഎൻജി മോഡലിന്റെ മൈലേജ് 26.40 km/l ആണ്. അത്തരമൊരു സാഹചര്യത്തിൽ, നിങ്ങൾ ഈ കാർ വാങ്ങാൻ ആഗ്രഹിക്കുന്നുവെങ്കിൽ, അതിന്റെ എല്ലാ വേരിയന്റുകളുടെയും പുതിയ വിലകളെക്കുറിച്ച് നിങ്ങൾ അറിഞ്ഞിരിക്കണം.

ടിഗോറിന്റെ ആദ്യ XE മാനുവൽ വേരിയന്റിന്റെ വിലയിൽ ടാറ്റ മാറ്റമൊന്നും വരുത്തിയിട്ടില്ല. അതായത് ഈ കാറിന്റെ പ്രാരംഭ എക്‌സ് ഷോറൂം വില ഇപ്പോഴും 629,900 രൂപയാണ്. XM മാനുവൽ വേരിയന്റിന്റെ പഴയ വില 679,900 രൂപയായിരുന്നു. അത് ഇപ്പോൾ 684,900 രൂപയായി വർദ്ധിച്ചു. അതായത് അതിന്റെ വില 5000 രൂപയോളം കൂട്ടി. XZ മാനുവൽ വേരിയന്റിന്റെ പഴയ വില 720,900 രൂപയായിരുന്നു, അത് ഇപ്പോൾ 724,900 രൂപയായി വർദ്ധിച്ചു. അതായത് 4000 രൂപ കൂടി ഇതിനായി ചെലവഴിക്കേണ്ടി വരും. അതേ സമയം, XZ പ്ലസ് മാനുവൽ വേരിയന്റിന്റെ പുതിയ വില 789,900 രൂപയായി. നേരത്തെ ഇതിന്റെ വില 785,900 രൂപയായിരുന്നു. അതായത് ഇതിന് 4000 രൂപ വർധിച്ചു.

അതേസമയം XZ പ്ലസ് LP മാനുവൽ വേരിയന്റിന്റെ വിലയിൽ മാറ്റമില്ല. അതിന്റെ വില 799,900 രൂപ തന്നെയാണ്. XMA ഓട്ടോമാറ്റിക് വേരിയന്റിന്റെ പഴയ വില 739,900 രൂപയായിരുന്നു. അത് ഇപ്പോൾ 744,900 രൂപയായി വർധിപ്പിച്ചു. അതായത് അതിന്റെ വില 5000 രൂപ കൂട്ടി. XZA പ്ലസ് ഓട്ടോമാറ്റിക് വേരിയന്റിന്റെ പഴയ വില 845,900 രൂപയായിരുന്നു, അത് ഇപ്പോൾ 849,900 രൂപയായി വർദ്ധിപ്പിച്ചു. അതായത് 4,000 രൂപ കൂടി. മറുവശത്ത്, XZA പ്ലസ് LP ഓട്ടോമാറ്റിക് വിലയിൽ മാറ്റമൊന്നും വരുത്തിയിട്ടില്ല. ഇതിന്റെ വില 859,900 രൂപയായി തുടരുന്നു. 

ടാറ്റ ടിഗോറിന്റെ സിഎൻജി വേരിയന്‍റിന്റെ XM മാനുവൽ വേരിയന്റിന്റെ പഴയ വില 769,900 രൂപയായിരുന്നു. അത് 779,900 രൂപയായി വർദ്ധിച്ചു. അതായത് അതിന്റെ വില 10,000 രൂപ കൂട്ടി. XZ MT വേരിയന്റിന്റെ പഴയ വില 810,900 രൂപയായിരുന്നു, അത് ഇപ്പോൾ 819,900 രൂപയായി വർദ്ധിപ്പിച്ചു. അതായത് അതിന്റെ വില 9000 രൂപയോളം കൂട്ടി. XZ പ്ലസ് MT വേരിയന്റിന്റെ പഴയ വില 875,900 രൂപയായിരുന്നു. ഇതിന്റെ വിലയും 9,000 രൂപ വർധിപ്പിച്ചിട്ടുണ്ട്. ഇപ്പോൾ അതിന്റെ പുതിയ വില 884,900 രൂപയായി. അതേ സമയം, XZ പ്ലസ് LP MT യുടെ പഴയ വില 889,900 രൂപയായിരുന്നു. ഇപ്പോൾ 5,000 രൂപ കൂട്ടി.അതായത് വില ഇപ്പോൾ 894,900 രൂപയായി വർദ്ധിച്ചു.

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios