ഒറ്റ ചാർജിൽ ഒന്നും രണ്ടുമല്ല 332 കീ. മീ ദൂരം പറക്കും! ഇന്ത്യയുടെ അഭിമാന താരങ്ങൾക്ക് സമ്മാനിച്ച വാഹനം ഇതാ...

ജാവലിൻ ത്രോ, പിസ്റ്റൾ & റൈഫിൾ ഷൂട്ടിംഗ്, ഗുസ്തി, ഹോക്കി തുടങ്ങിയ ഇനങ്ങളിൽ മികവ് പുലർത്തിയ ഈ ഒളിമ്പിക് മെഡൽ ജേതാക്കൾക്ക് ചണ്ഡിഗഡിൽ നടന്ന പരിപാടിയിൽ പുതിയ എംജി വിൻഡ്‌സറിൻ്റെ താക്കോൽ സമ്മാനിച്ചു

single charge distance of 332 km capacity gift by mg to proud stars of india

2024 ഒളിമ്പിക്‌സിലെ ഇന്ത്യൻ മെഡൽ ജേതാക്കൾക്ക് എംജി വിൻഡ്‌സർ സമ്മാനിച്ച് ജെഎസ്‍എബ്ല്യു സ്‌പോർട്‌സും ജെഎസ്‍എബ്ല്യു എംജി മോട്ടോർ ഇന്ത്യയും. ജാവലിൻ ത്രോ, പിസ്റ്റൾ & റൈഫിൾ ഷൂട്ടിംഗ്, ഗുസ്തി, ഹോക്കി തുടങ്ങിയ ഇനങ്ങളിൽ മികവ് പുലർത്തിയ ഈ ഒളിമ്പിക് മെഡൽ ജേതാക്കൾക്ക് ചണ്ഡിഗഒളഡിൽ നടന്ന പരിപാടിയിൽ പുതിയ എംജി വിൻഡ്‌സറിൻ്റെ താക്കോൽ സമ്മാനിച്ചു. ചടങ്ങിൽ കമ്പനി പ്രതിനിധികൾ വാഹനങ്ങൾ കൈമാറി.

എംജി വിൻഡ്‌സർ ഇവിയുടെ താക്കോൽ ഏറ്റുവാങ്ങിയ ഇന്ത്യൻ ഒളിമ്പിക്‌സ് മെഡൽ ജേതാക്കളിൽ പുരുഷന്മാരുടെ ജാവലിൻ ഇനത്തിൽ വെള്ളി നേടിയ നീരജ് ചോപ്രയും വനിതകളുടെ 10 മീറ്റർ എയർ പിസ്റ്റൾ ഷൂട്ടിംഗിൽ വെങ്കലം നേടിയ മനു ഭാക്കറും ഉൾപ്പെടുന്നു. പുരുഷന്മാരുടെ 50 മീറ്റർ റൈഫിൾ ഷൂട്ടിംഗിൽ വെങ്കലം നേടിയ സരബ്ജോത് സിംഗ്, സ്വപ്നിൽ കുസാലെ, പുരുഷന്മാരുടെ ഗുസ്തിയിൽ വെങ്കലം നേടിയ അമൻ സെഹ്‌രാവത്, വെങ്കലം നേടിയ ഇന്ത്യൻ ഹോക്കി ടീം അംഗങ്ങൾ എന്നിവരും ഉൾപ്പെടുന്നു. സെമി ഫൈനൽ മത്സരത്തിന് മുമ്പ് അയോഗ്യനാക്കപ്പെട്ട ഇന്ത്യൻ വനിതാ ഗുസ്തി താരം വിനേഷ് ഫോഗട്ട് മാത്രമാണ് മെഡലില്ലാതെ പട്ടികയിലെ ഏക അത്‌ലറ്റ്.

ജെഎസ്‍എബ്ല്യു സിമൻ്റ് &  ജെഎസ്‍എബ്ല്യു പെയിൻ്റ്‌സിൻ്റെ മാനേജിംഗ് ഡയറക്ടറും ജെഎസ്‍എബ്ല്യു സ്‌പോർട്‌സിൻ്റെ സ്ഥാപകനുമായ പാർത്ത് ജിൻഡാൽ  ജെഎസ്ഡബ്ല്യു എംജി മോട്ടോർ ഇന്ത്യ സിഇഒ രാജീവ് ചാബ,  ബിജു ബാലേന്ദ്രൻ ഉൾപ്പെടെ നിരവധി പ്രമുഖ വ്യക്തികൾ ചടങ്ങിൽ പങ്കെടുത്തു. രാജ്യത്തുടനീളമുള്ള എംജിയുടെ ഡീലർ പാർട്ണർമാരും ചടങ്ങിൽ സന്നിഹിതരായിരുന്നു.

എംജി വിൻഡ്‍സർ ഇവിക്ക് 38 kWh, IP67-സർട്ടിഫൈഡ്, ലിഥിയം-അയൺ ബാറ്ററി ലഭിക്കുന്നു. 134 bhp കരുത്തും 200 Nm ടോർക്കും ഉണ്ട് വാഹനത്തിന്. ഇക്കോ+, ഇക്കോ, നോർമൽ, സ്‌പോർട്ട് എന്നിങ്ങനെ നാല് ഡ്രൈവിംഗ് മോഡുകൾ ഉണ്ട് വിൻഡ്‍സർ ഇവിക്ക്. ഒറ്റ ചാർജിൽ 332 കിലോമീറ്റർ ആണ് ഈ വാഹനത്തിന്‍റെ സർട്ടിഫൈഡ് റേഞ്ച്. വാഹനത്തിന് ഒരു ഫ്യൂച്ചറിസ്റ്റിക്, എയറോഡൈനാമിക് ഡിസൈൻ ലഭിക്കുന്നു. ഒപ്പം പ്രീമിയം ഒമ്പത് സ്പീക്കർ ഇൻഫിനിറ്റി ഓഡിയോ സിസ്റ്റം, ആംബിയൻ്റ് ലൈറ്റിംഗ് ഒരു പനോരമിക് ഗ്ലാസ് റൂഫ്, വെൻ്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, ഒരു എയർ പ്യൂരിഫയർ, 360-ഡിഗ്രി ക്യാമറ, എൽഇഡി കോർണറിംഗ് ലൈറ്റുകൾ തുടങ്ങിയ പ്രീമിയം സവിശേഷതകളും ലഭിക്കുന്നു.

അതേസമയം എംജി വിൻഡ്‍സറിന്‍റെ കഴിഞ്ഞ മാസത്തെ വിൽപ്പന കണക്കുകൾ പരിശോധിച്ചാൽ  ടാറ്റ നെക്‌സോൺ ഇവിയെ മറികടന്ന് ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഇലക്ട്രിക് കാറായി വിൻഡ്‌സർ മാറി. ഈ ഇലക്ട്രിക് സിയുവിയുടെ 3,116 യൂണിറ്റുകൾ എംജി മോട്ടോർ ഇന്ത്യ വിറ്റു. മൊത്തം 7,045 യൂണിറ്റുകൾ വിറ്റഴിച്ച് 37.92 ശതമാനം വളർച്ച രേഖപ്പെടുത്തി. എക്കാലത്തെയും ഉയർന്ന പ്രതിമാസ വിൽപ്പന കൈവരിച്ചു.

136 ബിഎച്ച്‌പിയും 200 എൻഎം ടോർക്കും ഉൽപ്പാദിപ്പിക്കുന്ന ഫ്രണ്ട് ആക്‌സിൽ മൗണ്ടഡ് ഇലക്ട്രിക് മോട്ടോറുമായി ജോടിയാക്കിയ 38kWh LFP ബാറ്ററിയാണ് വിൻഡ്‌സറിന് കരുത്തേകുന്നത്. ഒറ്റ ചാർജിൽ 332 കിലോമീറ്റർ റേഞ്ച് വാഗ്ദാനം ചെയ്യുന്നു. വിൻഡ്‌സർ ആദ്യമായി വാങ്ങുന്നവർക്ക് ബാറ്ററിക്ക് അൺലിമിറ്റഡ് കിലോമീറ്ററുകളുള്ള ആജീവനാന്ത വാറൻ്റി എംജി വാഗ്ദാനം ചെയ്യുന്നു. 

ചുവരില്‍ അള്ളിപ്പിടിച്ച് ചെറിയ വിടവുകളിലൂടെ അകത്ത് കയറും; സിസിടിവി ഇല്ലെന്ന് ഉറപ്പാക്കി മാത്രം മോഷണം, അറസ്റ്റ്

വാഗമൺ റൂട്ടിലെ പരിശോധന, കുടുങ്ങിയത് കൊച്ചിക്കാരനായ യുവനടനും സുഹൃത്തും; 10.50 ഗ്രാം എംഡിഎംഎ അടക്കം പിടിച്ചു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios