Today Horoscope : ദിവസഫലം; ഇന്ന് നിങ്ങൾക്ക് എങ്ങനെ?
പുതിയ വരുമാന മാർഗം തുറന്നു കിട്ടും. ഉല്ലാസ യാത്രയിൽ പങ്കെടുക്കും. കുടുംബത്തിൽ പൊതുവേ സമാധാനമുണ്ടാകും. സന്താനങ്ങൾക്ക് ഉയർച്ച ഉണ്ടാകും.
മേടം:-(അശ്വതി, ഭരണി, കാർത്തിക 1/4)
അധികാരവും മാന്യതയും വർദ്ധിക്കും. പുണ്യ കർമങ്ങളിൽ പങ്കെടുക്കും.ആരോഗ്യം തൃപ്തികരമാണ്. ദൂരയാത്രകൾ സുഖകരമായി ഭവിക്കുന്നതാണ്.
ഇടവം:- (കാർത്തിക3/4 രോഹിണി, മകയിരം 1/2)
ആരോഗ്യം ശ്രദ്ധിക്കണം.ജോലി ഭാരം വർദ്ധിക്കും. സന്താനങ്ങൾക്ക് ഉയർച്ച ഉണ്ടാകും പുതിയ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കും.
മിഥുനം:-(മകയിരം1/2 തിരുവാതിര, പുണർതം 3/4)
പുതിയ വരുമാന മാർഗം തുറന്നു കിട്ടും. ഉല്ലാ സ യാത്രയിൽ പങ്കെടുക്കും. കുടുംബത്തിൽ പൊതുവേ സമാധാനമുണ്ടാകും .സന്താനങ്ങ ൾക്ക് ഉയർച്ച ഉണ്ടാകും.
കർക്കടകം:-(പുണർതം1/4 പൂയം, ആയില്യം)
പുതിയ ബിസിനസ് ആരംഭിക്കാൻ സാധിക്കും. ദമ്പതികൾ തമ്മിലോ പങ്കാളികളുമായോ അഭിപ്രായഭിന്നത ഉണ്ടാവും.വളർത്തുമൃഗങ്ങൾക്ക് അസുഖം പിടിപെടും. വസ്തു ക്രയവിക്രയം ലാഭകരമാകും.
ചിങ്ങം:-(മകം, പൂരം, ഉത്രം 1/4)
ദൂരയാത്രയ്ക്ക് സാധ്യത കാണുന്നു.ആരോഗ്യകാര്യങ്ങൾക്കായി പണം ചെലവഴിക്കും. മതപ രമായ ചടങ്ങിൽ പങ്കുകൊള്ളും. വിദ്യാർത്ഥികൾ പരീക്ഷയിൽ ഉന്നത വിജയം നേടും.
കന്നി:-(ഉത്രം3/4 അത്തം, ചിത്തിര1/2)
അനാവശ്യ ചെലവുകൾ വന്നു ചേരും. ബന്ധുക്കളുമായി ചില തർക്കങ്ങൾ ഉണ്ടാകും.ഉദര സംബന്ധമായ രോഗങ്ങൾ പിടിപെടും.നയപരമായി സംസാരിച്ചില്ലെങ്കിൽ ശത്രുത വർധിക്കാനിടയുണ്ട്.
തുലാം:- (ചിത്തിര1/2 ചോതി, വിശാഖം3/4)
രാഷ്ട്രീയക്കാർക്ക് പൊതുവേ ഗുണകരമായ സമയമാണ്. തൊഴിൽപരമായി യാത്രകൾ ആവശ്യമായി വരും. ബന്ധു സമാഗമം പ്രതീക്ഷിക്കാം. ആരോഗ്യം മെച്ചപ്പെടും.
വൃശ്ചികം:-(വിശാഖം1/4 അനിഴം, തൃക്കേട്ട)
ബിസിനസ്സിൽ ഉന്നത വ്യക്തികളുമായി ബന്ധ പ്പെട്ട് മാറ്റങ്ങൾ വരുത്തും.ആരോഗ്യം തൃപ്തി കരമാണ്. പേരക്കുട്ടിയുടെ ജന്മംകൊണ്ട് മന സ്സിന് ആഹ്ലാദം ഉണ്ടാകും. ധനാഗമം വർദ്ധി ക്കും.
ധനു:-(മൂലം, പൂരാടം, ഉത്രാടം1/4)
വ്യാപാര വ്യവസായ മേഖലയിൽ നിന്ന് നല്ല വരുമാനം ഉണ്ടാവും.സന്താനങ്ങൾക്ക് ഉന്നതി ഉ ണ്ടാകും.തൊഴിലിൽ പൂർണ തൃപ്തിലഭിക്കും. ചെറുയാത്രകൾ ഗുണകരമാകും.
മകരം:-(ഉത്രാടം3/4 തിരുവോണം, അവിട്ടം1/2)
സാമ്പത്തിക നില തൃപ്തികരമാണ്.പുതിയ ബിസിനസ് ഇന്ന് തുടങ്ങാൻ നല്ലതാണ്. ദൈ വിക കാര്യങ്ങളിൽ ശ്രദ്ധ പതിപ്പിക്കും കീഴ് ജീ വനക്കാരിൽ നിന്നും കൂടുതൽ സഹകരണം പ്രതീക്ഷിക്കാം.
കുംഭം:- (അവിട്ടം1/2 ചതയം, പൂരുരുട്ടാതി 3/4)
ഏർപ്പെടുന്ന കാര്യങ്ങളിൽ നേട്ടം ഉണ്ടാകും. ആരോഗ്യം ശ്രദ്ധിക്കുക.പുണ്യകർമ്മങ്ങളിൽ പങ്കെടുക്കും സാദ്ധ്യമാകും. പഴയ സുഹൃത്തു ക്കളുമായി ഒത്തുചേരും.
മീനം:-(പൂരുരുട്ടാതി1/4 ,ഉത്രട്ടാതി,ഉത്രട്ടാതി,രേവതി )
ആലോചന കുറവുമൂലം പണനഷ്ടം സംഭവി ക്കാം.പ്രധാന രേഖകൾ ഒപ്പു വെക്കുമ്പോൾ ചെയ്യാൻ ശ്രദ്ധിക്കുക. ഔദ്യോഗികമായി സ്ഥാനക്കയറ്റം ലഭിക്കും.ജേഷ്ഠ സഹോദരനിൽ നിന്നും അനിഷ്ട വാക്കുകൾ കേൾക്കാൻ ഇടയാകും.
തയ്യാറാക്കിയത്
ഡോ:പി. ബി. രാജേഷ്,
Astrologer and Gem Consultant