Horoscope Today : ദിവസഫലം; ഇന്നത്തെ ദിവസം നിങ്ങള്‍ക്കെങ്ങനെ?

പുണർതം, പൂയ്യം, ആയില്യം നക്ഷത്രക്കാർ ചെയ്യുന്ന കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ ചിലത് അബദ്ധമായി തീരാൻ സാധ്യത യുണ്ട്. 

horoscope today 2022 jan 7 dr p b rajesh

മേടം (അശ്വതി, ഭരണി, കാർത്തിക 1/4) 

കുടുംബ ജീവിതം സന്തോഷകരമായിരിക്കും. യാത്ര ഗുണകരം ആവുകയും വരുമാനം വർദ്ധിക്കുകയും ചെയ്യും. 

ഇടവം (കാർത്തിക3/4, രോഹിണി, മകയിര്യം1/2)

പുതിയ ബിസിനസ് ആരംഭിക്കാനോ ജോലിയിൽ പ്രവേശിക്കാനോ സാധിക്കുന്ന  ദിവസമാണ് ഇന്ന്. പ്രതിസന്ധികളെ തരണം ചെയ്യാൻ കഴിയും. 

മിഥുനം (മകയിര്യം1/2, തിരുവാതിര, പുണർതം3/4) 

പരീക്ഷയിൽ ഉന്നത വിജയം നേടാനും ആഗ്രഹിച്ച പോലെ ഉപരിപഠനത്തിനു അവസരം ലഭിക്കാനും സാധ്യതയുണ്ട്. പഴയകാല സുഹൃത്തുക്കളുമായി ഒത്തുചേരും.

കര്‍ക്കിടകം (പുണർതം1/4, പൂയ്യം, ആയില്യം) 

അവനവൻ ചെയ്യുന്ന കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ ചിലത് അബദ്ധമായി തീരാൻ സാധ്യതയുണ്ട്. തൊഴിൽരംഗത്തെ ചില നേട്ടങ്ങൾ ഉണ്ടാകും. 

ചിങ്ങം (മകം, പൂരം, ഉത്രം1/4) 

പുതിയ ബിസിനസുകളും സൗഹൃദങ്ങളും ഗുണകരമായി തീരും. ദാമ്പത്യ ജീവിതം ഊഷ്മളം ആകും.

കന്നി (ഉത്രം3/4, അത്തം, ചിത്തിര1/2)

ആരോഗ്യത്തിൽ സ്വയം ശ്രദ്ധിക്കുക. ശത്രുക്കളുടെ ഉപദ്രവം ഉണ്ടാവാനും സാധ്യതയുണ്ട്. 

തുലാം (ചിത്തിര1/2, ചോതി, വിശാഖം3/4)

ഔദ്യോഗികരംഗത്ത് അനുകൂലമായ പല മാറ്റങ്ങളും പ്രതീക്ഷിക്കാം. സന്തോഷകരമായ വാർത്തകളുമായി മക്കൾ എത്തിച്ചേരും.

വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട) 

ഭാഗ്യം അനുകൂലമായ ദിവസമാണ് ഇന്ന്. പ്രവർത്തന രംഗത്ത് നേട്ടങ്ങൾ കൈവരിക്കും. 

ധനു (മൂലം, പൂരാടം, ഉത്രാടം) 

അവിചാരിതമായ ചില നേട്ടങ്ങൾ ഉണ്ടാകുന്ന ദിവസമാണിന്ന്. എതിരായി നിന്ന വ്യക്തിയെ  സ്വാധീനിക്കാൻ കഴിയും. 

മകരം (ഉത്രാടം3/4, തിരുവോണം, അവിട്ടം1/2) 

വരുമാനം വർദ്ധിക്കും. സാഹിത്യകാരന്മാർക്കും ലേഖകന്മാർക്കും മെച്ചപ്പെട്ട ദിവസമാണിന്ന്. 

കുംഭം(അവിട്ടം1/2, ചതയം, പൂരുരുട്ടാതി3/4)

എതിരാളികളുമായി സൗഹൃദം പുനസ്ഥാ പിക്കും. സൽക്കാരങ്ങളിൽ പങ്കുകൊള്ളും. 

മീനം (പൂരുരുട്ടാതി 1/4, ഉത്രട്ടാതി, രേവതി) 

മക്കൾക്കുവേണ്ടിയുള്ള ചെലവുകൾ വർദ്ധിക്കും. ചെറു യാത്രകൾ ആവശ്യമായി വരും. 

തയ്യാറാക്കിയത്:
Dr. P.B. Rajesh
Astrologer and Gem Consultant.
email : rajeshastro1963@gmail.com
Mobile number : 9846033337

Latest Videos
Follow Us:
Download App:
  • android
  • ios