Horoscope Today : ദിവസഫലം;ഇന്ന് നിങ്ങൾക്ക് എങ്ങനെ?

കാർത്തിക, രോ​ഹിണി, മകയിരം എന്നി നക്ഷത്രക്കാർക്ക് ഇന്ന് പല കാര്യങ്ങളിലും അലസത ഉണ്ടാകും. 
 

Horoscope Today 2022 Jan 5 Dr P B Rajesh

മേടം (അശ്വതി,ഭരണി,കാർത്തിക1/4) 

ദൈവാധീനം ഉള്ളതുകൊണ്ട് കാര്യങ്ങളെല്ലാം ഭംഗിയായി നടക്കുന്നതാണ്. പങ്കാളിയുടെ ആരോഗ്യം ശ്രദ്ധിക്കുക. 

ഇടവം(കാർത്തിക3/4രോഹിണി,മകയിര്യം1/2)

തടസ്സങ്ങളെ തരണം ചെയ്തു മുന്നോട്ടു പോകും .എന്നാൽ പല കാര്യങ്ങളിലും അലസത ഉണ്ടാകും. 

മിഥുനം(മകയിര്യം1/2,തിരുവാതിര, പുണർതം3/4)

ഇന്ന് അല്പം റൊമാൻറിക് ആവാൻ സാധ്യത ഉള്ള ദിവസമാണ്. സുഹൃത്തുക്കളെക്കൊണ്ട് പല നേട്ടങ്ങളും ഉണ്ടാകും.

കര്‍ക്കിടകം(പുണർതം1/4പൂയ്യം,ആയില്യം) 

പുതിയ പ്രണയബന്ധം ഉടലെടുക്കാൻ സാധ്യതയുണ്ട് .സാമ്പത്തിക നില തൃപ്തികരമാണ് . 

ചിങ്ങം(മകം,പൂരം,ഉത്രം1/4) 

ദൈവാധീനം ഉള്ള  സമയമാണ് എന്നാൽ മനക്ലേശം ഉണ്ടാവാൻ സാധ്യതയുണ്ട്. എതിരാളികളെ സൂക്ഷിക്കുക. 

കന്നി(ഉത്രം3/4,അത്തം,ചിത്തിര 1/2)

പുതിയ സംരംഭങ്ങൾക്ക് തുടക്കം കുറിക്കാൻ സാധിക്കും .ബന്ധുക്കളുടെ സഹായം ലഭിക്കും. 

തുലാം(ചിത്തിര1/2,ചോതി,വിശാഖം3/4)

പ്രവർത്തന രംഗത്ത് ശോഭിക്കാൻ കഴിയും. വീട്ടിൽ സമാധാനവും സന്തോഷവും നിലനിൽക്കും.

വൃശ്ചികം(വിശാഖം1/4,അനിഴം,തൃക്കേട്ട) 

എല്ലാ കാര്യങ്ങളും ഉത്സാഹത്തോടെ ചെയ്തുതീർക്കാൻ സാധിക്കും. മക്കളെക്കുറിച്ച് ഉത്കണ്ഠ ഉണ്ടാകാം. 

ധനു(മൂലം, പൂരാടം,ഉത്രാടം) 

ലേഖകൻ മാർക്കും സാഹിത്യകാരന്മാർക്കും ഗുണകരമായ ആയ ദിവസമാണ് . സാമ്പത്തികനില ഭദ്രമാണ്. 

മകരം(ഉത്രാടം3/4,തിരുവോണം,അവിട്ടം1/2) 

 പങ്കാളിയുടെ സഹായം കൊണ്ട് ചില നേട്ടങ്ങൾ കൈവരിക്കും ഉപരിപഠനത്തിന് അതിന് അവസരം ലഭിക്കാനും സാധ്യത ഉണ്ട് 

കുംഭം(അവിട്ടം1/2,ചതയം,പൂരുരുട്ടാതി3/4) 

ചെറു യാത്രകൾ ഗുണകരമാകും. ഭാഗ്യം തുണയ്ക്കുന്ന ദിവസമാണ്. 

മീനം(പൂരുരുട്ടാതി1/4,ഉതൃട്ടാതി,രേവതി)

പ്രതീക്ഷിച്ചിരുന്ന ചില നേട്ടങ്ങൾ ഉണ്ടാകുന്നതാണ്. പ്രവർത്തന മേഖലയിൽ ശോഭിക്കാൻ കഴിയും.

തയ്യാറാക്കിയത്:
Dr. P.B. Rajesh
Astrologer and Gem Consultant.
email : rajeshastro1963@gmail.com
Mobile number : 9846033337

നവരത്ന മോതിരം ധരിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
 

Latest Videos
Follow Us:
Download App:
  • android
  • ios