Horoscope Today : ദിവസഫലം; ഇന്ന് നിങ്ങൾക്ക് എങ്ങനെ?
മകയിര്യം, തിരുവാതിര, പുണർതം എന്നീ നക്ഷത്രക്കാർക്ക് പണം മുടക്കി ചെയ്യുന്ന കാര്യങ്ങളിൽ നിന്നും നേട്ടം ഉണ്ടാകും.
മേടം: (അശ്വതി, ഭരണി, കാർത്തിക 1/4)
സുഹൃത്തുക്കളെ കൊണ്ട് സഹായം ലഭിക്കും. നേരല്ലാത്ത മാർഗ്ഗത്തിലൂടെ ചില നേട്ടങ്ങൾ ഉണ്ടാക്കാൻ കഴിയും. വരുമാനം വർദ്ധിക്കും. പുണ്യകർമ്മങ്ങളിൽ പങ്കെടുക്കും.
ഇടവം: (കാർത്തിക3/4, രോഹിണി, മകയിര്യം1/2)
മംഗള കർമ്മങ്ങളിലും സൽക്കാരങ്ങളിലും പങ്കെടുക്കും. പുതിയ സൗഹൃദങ്ങൾ കൊണ്ട് നേട്ടം ഉണ്ടാകും. എല്ലാ കാര്യങ്ങളും ഉത്സാഹത്തോടു കൂടി ചെയ്ത് തീർക്കാൻ കഴിയും. കുടുംബ ജീവിതം സന്തോഷകരമാണ്.
മിഥുനം: (മകയിര്യം1/2, തിരുവാതിര, പുണർതം3/4)
പണം മുടക്കി ചെയ്യുന്ന കാര്യങ്ങളിൽ നിന്നും നേട്ടം ഉണ്ടാകും. ചിലർക്ക് ഉപരിപഠനത്തിന് അവസരം ലഭിക്കും. പഴയ സുഹൃത്തുക്കളെ കണ്ടുമുട്ടും. യാത്രകൾകൊണ്ട് നേട്ടം പ്രതീക്ഷിക്കാം.
കര്‍ക്കിടകം: (പുണർതം1/4, പൂയ്യം, ആയില്യം)
സ്വന്തമായി ചെയ്യുന്ന ബിസിനസുകളിൽ നേട്ടമുണ്ടാക്കാൻ കഴിയും. ലഹരിവസ്തുക്കളുടെ ഉപയോഗത്തിൽ നിയന്ത്രണം ആവശ്യമാണ്. അപകടസാധ്യതയുള്ള കാര്യങ്ങളിൽ നിന്നും വിട്ടുനിൽക്കുക. ആരോഗ്യം പ്രത്യേകം സൂക്ഷിക്കാം.
ചിങ്ങം: (മകം, പൂരം, ഉത്രം1/4)
ഔദ്യോഗികരംഗത്ത് അനുകൂലമായിട്ടുള്ള പല മാറ്റങ്ങളും ഉണ്ടാകുന്നതാണ്. എതിരാളികളെ വശത്താക്കാൻ സാധിക്കും. പുണ്യ കർമ്മങ്ങൾ അനുഷ്ഠിക്കും. ബന്ധുക്കളെ സന്ദർശിക്കാൻ സാധിക്കും.
കന്നി: (ഉത്രം3/4, അത്തം, ചിത്തിര1/2)
ചെയ്യുന്ന കാര്യങ്ങളിലെല്ലാം വേണ്ടത്ര ശോഭിക്കാൻ കഴിഞ്ഞെന്നുവരില്ല. കുടുംബ പരദേവതയെ പ്രീതിപ്പെടുത്തുക. സുഹൃത്തുക്കളുമായി അഭിപ്രായഭിന്നത ഉണ്ടാകും. തീരുമാനിച്ച യാത്ര മാറ്റിവയ്ക്കേണ്ടി വരാം.
തുലാം: (ചിത്തിര1/2, ചോതി, വിശാഖം3/4)
പ്രവർത്തനരംഗത്ത് ചില തടസ്സങ്ങൾ ഒക്കെ ഉണ്ടാകും. സാമ്പത്തിക നില തൃപ്തികരമാണ്. വിദേശത്തുനിന്ന് ചില സമ്മാനങ്ങൾ എത്തിച്ചേരാൻ സാധ്യതയുണ്ട്. നിലവിലെ താമസ സ്ഥലം മാറാൻ ഇടയുണ്ട്.
വൃശ്ചികം: (വിശാഖം1/4, അനിഴം, തൃക്കേട്ട)
പല ഭാഗ്യങ്ങളും സുഹൃത്തുക്കൾ വഴി ലഭിക്കുന്നതാണ്. കുടുംബ ജീവിതം സന്തോഷകരമായിരിക്കും. പുതിയ വരുമാനമാർഗം കണ്ടെത്തും. ആരോഗ്യ സ്ഥിതി മെച്ചപ്പെടും.
ധനു: (മൂലം, പൂരാടം, ഉത്രാടം)
പല കാര്യങ്ങളും മന്ദഗതിയിൽ ആകും. ചില കാര്യങ്ങൾക്ക് ഒന്നിലേറെ പ്രാവശ്യം പരിശ്രമിക്കേണ്ടി വരികയും ചെയ്യും. സാമ്പത്തിക കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കുക. വിദ്യാർത്ഥികൾ പഠനത്തിൽ അലസരാകും.
മകരം: (ഉത്രാടം3/4, തിരുവോണം, അവിട്ടം1/2)
ഉദ്ദേശിക്കുന്നതു പോലെ കാര്യങ്ങൾ നടക്കുന്ന സമയമാണ്. മാധ്യമരംഗത്ത് പ്രവർത്തിക്കുന്നവർക്ക് ശോഭിക്കാൻ കഴിയും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. പുതിയ ചില ബിസിനസ്സുകൾ ആരംഭിക്കാന്‍ കഴിയും.
കുംഭം: (അവിട്ടം1/2, ചതയം, പൂരുരുട്ടാതി3/4)
പുതിയ ചില കാര്യങ്ങളൊക്കെ ചെയ്യാൻ സാധിക്കും. കുടുംബജീവിതം സന്തോഷകരമാകും. ചിലർക്ക് പുതിയ വാഹനത്തിനും സാധ്യതയുണ്ട്. യാത്രകൾ കൊണ്ട് നേട്ടമുണ്ടാകും.
മീനം: (പൂരുരുട്ടാതി 1/4, ഉത്രട്ടാതി, രേവതി)
പല കാര്യങ്ങളും ഇന്നലത്തെ പോലെ തന്നെ ആയിരിക്കും. അനാവശ്യ ചെലവുകൾ വർദ്ധിക്കും. പുണ്യകർമ്മങ്ങളിൽ പങ്കെടുക്കാൻ സാധ്യതയുണ്ട്. മക്കളുടെ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കുക.
തയ്യാറാക്കിയത്:
Dr. P.B. Rajesh
Astrologer and Gem Consultant.