Horoscope Today : ദിവസഫലം; പുണർതം നക്ഷത്രക്കാർക്ക് ഇന്ന് എങ്ങനെ?

അശ്വതി,ഭരണി,കാർത്തിക എന്നി നക്ഷത്രക്കാർക്ക് ഇന്ന് വിദേശ യാത്രയ്ക്കുള്ള അവസരങ്ങൾ വന്നു ചേരും. പ്രവർത്തനരംഗത്ത് സമാധാനം നില നിൽക്കും. കാര്യമായ പ്രതിബന്ധങ്ങൾ ഇല്ലാതെ  മുന്നോട്ടു പോകാൻ സാധിക്കും. ആരോഗ്യം തൃപ്തികരമാണ്.

horoscope today 2022 february 1 dr pb rajesh

മേടം: (അശ്വതി,ഭരണി,കാർത്തിക 1/4)

വിദേശ യാത്രയ്ക്കുള്ള അവസരങ്ങൾ വന്നു ചേരും. പ്രവർത്തനരംഗത്ത്  സമാധാനം നില നിൽക്കും. കാര്യമായ പ്രതിബന്ധങ്ങൾ ഇല്ലാതെ  മുന്നോട്ടു പോകാൻ സാധിക്കും. ആരോഗ്യം തൃപ്തികരമാണ്.

ഇടവം: (കാർത്തിക3/4രോഹിണി,മകയിര്യം1/2)

ഔദ്യോഗിക കാര്യങ്ങളിൽ അനുകൂലമായ പല മാറ്റങ്ങളും പ്രതീക്ഷിക്കാം. ചെറിയ ചെറിയ ഭാഗ്യങ്ങളും ഗുണപ്പെടും.ആത്മീയ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് കൂടുതൽ നേട്ടങ്ങൾ ഉണ്ടാകും.മകന്റെ നേട്ടത്തിൽ അഭിമാനിക്കാൻ സാധിക്കും.

മിഥുനം:(മകയിരം 1/2,തിരുവാതിര, പുണർതം3/4)  

എന്തൊക്കെ പ്രതിബന്ധങ്ങൾ ഉണ്ടായാലും അതെല്ലാം തരണം ചെയ്യാൻ സാധിക്കും. പണത്തിന് അല്പം ബുദ്ധിമുട്ട് ഉണ്ടാവാം.വിദ്യാർഥി കൾ പഠനത്തിൽ കൂടുതൽ ശ്രദ്ധിക്കുക.യാത്രകൾ ഗുണകരമായി ഭവിക്കും.

കർക്കിടകം: (പുണർതം1/4,പൂയം,ആയില്യം)

പല പുതിയ കാര്യങ്ങളും ചെയ്യാൻ സാധിക്കും. പങ്കുകച്ചവടം ലാഭകരമാകും. പ്രണയിതാക്കൾക്ക് സന്തോഷകരമായ ദിവസമാണ്. തൊഴിൽ രംഗത്ത് പ്രശ്നങ്ങൾ ഇല്ല.

ചിങ്ങം: (മകം,പൂരം,ഉത്രം1/4) 

സാമ്പത്തികനില ഭദ്രമായിരിക്കും.ആരോഗ്യപരമായ ചില പ്രശ്നങ്ങളെല്ലാം ഉണ്ടാകും.ശക്തമായ എതിർപ്പുകൾ നേരിടേണ്ടി വരാം.വിദ്യാർഥികൾ പഠനത്തിൽ കൂടുതൽ ശ്രദ്ധിക്കുക.

കന്നി: (ഉത്രം3/4,അത്തം,ചിത്തിര 1/2)    

പ്രതീക്ഷിച്ചപോലെ പലകാര്യങ്ങളും നടക്കും. നേരത്തെ കിട്ടേണ്ടിയിരുന്ന പണം കൈവശം വന്നുചേരും.മകളുടെ വിവാഹം നിശ്ചയിക്കാൻ ഇടയുണ്ട്. യാത്രകൾ ഗുണകരമാകും.

തുലാം: (ചിത്തിര1/2,ചോതി,വിശാഖം3/4)

ബിസിനസ് കാര്യങ്ങളിൽ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാകും. കുടുംബാംഗങ്ങളോടൊപ്പം തീർത്ഥ യാത്രയിൽ പങ്കെടുക്കും.ചിലർക്ക് പുതിയ വാഹനത്തിനും സാധ്യത കാണുന്നു.

വൃശ്ചികം (വിശാഖം1/4,അനിഴം,തൃക്കേട്ട)  

പല കാര്യങ്ങളും വാദിച്ച നേടിയെടുക്കാൻ കഴിയും.പുണ്യകർമ്മങ്ങളിൽ പങ്കുചേരും. വീട്ടിൽ സമാധാനം നിലനിൽക്കും. അമ്മയുടെ ആരോഗ്യം മെച്ചപ്പെടും.

ധനു: (മൂലം, പൂരാടം, ഉത്രാടം1/4)

പഠനകാര്യങ്ങളിൽ പുരോഗതിയുണ്ടാകും. വരുമാനം വർദ്ധിക്കും.വാക്സാമർത്ഥ്യം കൊണ്ട് ചില നേട്ടങ്ങൾ ഉണ്ടാകും.മുടങ്ങിക്കിടന്ന കാര്യങ്ങൾ പുനരാരംഭിക്കും.

മകരം: (ഉത്രാടം3/4,തിരുവോണം, അവിട്ടം1/2)

പുതിയ പ്രണയബന്ധം ഉടലെടുക്കാൻ ഇടയു ണ്ട്.നഷ്ടപ്പെട്ട ഒരു വസ്തു തിരിച്ചു കിട്ടും.ആ ത്മീയ കാര്യങ്ങളോട് താല്പര്യം വർദ്ധിക്കും.ഉപരിപഠനത്തിന് ആഗ്രഹിച്ച വിഷയത്തിൽ അഡ് മിഷൻ കിട്ടും .

കുംഭം: (അവിട്ടം1/2,ചതയം,പൂരുരുട്ടാതി 3/4)

പൊതുവേ ഈശ്വരാധീനം ഉള്ള ദിവസമാണ് ഇന്ന്.അവിവാഹിതരുടെ വിവാഹം നിശ്ചയി ക്കും.ചെറിയ യാത്രകൾ നടത്താൻ സാധ്യതയുണ്ട്. ആരോഗ്യം സൂക്ഷിക്കാം.

മീനം:(പൂരുരുട്ടാതി 1/4,ഉത്രട്ടാതി, രേവതി)

പൊതുരംഗത്ത് പ്രവർത്തിക്കുന്നവർക്ക് ചില അംഗീകാരങ്ങൾ ലഭിക്കും. ഔദ്യോഗിക യാത്ര ഗുണകരമാകും.ഏറെ നാളായി കാത്തിരുന്ന ചില കാര്യങ്ങൾ സഫലമാകും. വരുമാനം വർദ്ധിക്കും.

തയ്യാറാക്കിയത്:
Dr. P.B. Rajesh
Astrologer and Gem Consultant

 

Latest Videos
Follow Us:
Download App:
  • android
  • ios