അതുപോലെ, ഈ പ്രതിഷ്ഠയെ ചുറ്റിപറ്റി രസകരമായ പല കാര്യങ്ങളുണ്ട്. അതിലൊന്ന് വാരണാസിയിലെ ഒരു പൊലീസ് സ്റ്റേഷന്റെ അധികാരി കാലഭൈരവനാണ് എന്നതാണ്. വിശ്വേശർഗഞ്ച് പൊലീസ് സ്‌റ്റേഷനിലെ സ്‌റ്റേഷൻ ഇൻ-ചാർജാണ് ഈ മൂർത്തി.
ആളുകളെ അത്ഭുതപ്പെടുത്തിക്കൊണ്ട് വാരണാസിയിൽ ആദ്യമായി ബാബ കാലഭൈരവന്റെ(Baba Kaal Bhairav) പ്രതിഷ്ഠയെ പൊലീസ് യൂണിഫോം അണിയിച്ച്, ആരാധിച്ചു. 'കാശിയിലെ കോട്വാൾ'(Kotwal of Kashi) എന്നാണ് ഈ പ്രതിഷ്ഠ അറിയപ്പെടുന്നത് തന്നെ. കോട്വാൾ എന്നാൽ പൊലീസ് മേധാവി എന്നാണ് അർത്ഥം. തലയിൽ പൊലീസ് തൊപ്പി, നെഞ്ചിൽ ബാഡ്ജ്, ഇടതുകയ്യിൽ വെള്ളിവടി, വലതുകയ്യിൽ രജിസ്റ്റർ എന്നിവ അണിഞ്ഞ് നീതിയുടെ കാവലാളായിട്ടാണ് കാലഭൈരവ മൂർത്തിയുടെ ഇരിപ്പ്. പ്രതിഷ്ഠയുടെ ഈ പുതിയ രൂപത്തെക്കുറിച്ച് വാർത്തകൾ പ്രചരിച്ചതോടെ ക്ഷേത്രത്തിൽ വൻ ഭക്തജനത്തിരക്കാണ് ഇപ്പോൾ.
ആളുകളുടെ പരാതി കേൾക്കാൻ രജിസ്റ്ററും പേനയുമായിട്ടാണ് ബാബ ഇരിക്കുന്നത്. അതുകൊണ്ട് തന്നെ, ആരുടെയും പരാതി ശ്രദ്ധിക്കപ്പെടാതെ പോകില്ലെന്നാണ് ഭക്തർ പറയുന്നത്. കൂടാതെ, കൊറോണ വൈറസ് മഹാമാരിയിൽ നിന്ന് ജനങ്ങളെ രക്ഷിക്കാൻ പ്രത്യേക ആരാധനയും നടക്കുന്നതായി പൂജാരി മഹന്ത് അനിൽ ഡുബെ പറഞ്ഞു. "എല്ലാവരോടും കരുണ കാണിക്കാൻ ഞങ്ങൾ ഭഗവാനോട് പ്രാർത്ഥിച്ചു. സംസ്ഥാനത്തും രാജ്യത്തും സന്തോഷവും സമൃദ്ധിയും ഉണ്ടാകട്ടെ. ആളുകൾ ആരോഗ്യത്തോടെയിരിക്കട്ടെ, ആരും ഒരു തരത്തിലുള്ള പ്രശ്‌നങ്ങളും അഭിമുഖീകരികാത്തിരിക്കട്ടെ” അദ്ദേഹം പറഞ്ഞു.
കാലഭൈരവിന് പല രൂപങ്ങളുണ്ട്. കാശിയിലെ ഈ പ്രതിഷ്ഠ കോട്വാൾ എന്ന പേരിലാണ് അറിയപ്പെടുന്നത്. അതുകൊണ്ട് തന്നെ, തെറ്റ് ചെയ്യുന്ന ആരെയും ശിക്ഷിക്കാനുള്ള അവകാശം ഈ ദൈവത്തിനുണ്ട് എന്ന് ഭക്തർ വിശ്വസിക്കുന്നു. കാശിയിലെ കാലഭൈരവ ക്ഷേത്രത്തിലെ പുരോഹിതന്മാർ ഈ വിശ്വാസം അനുസരിച്ചാണ് ഒരു പൊലീസ് യൂണിഫോമിൽ, അതായത് കോട്വാളിന്റെ യഥാർത്ഥ രൂപത്തിൽ കാലഭൈരവനെ അലങ്കരിച്ചത്. ദുരിതങ്ങളിൽ നിന്നും കൊറോണയിൽ നിന്നും ആളുകളെ സംരക്ഷിക്കുന്നതിനാണ് ഭഗവാൻ ഈ പുതിയ രൂപം കൈക്കൊണ്ടിരിക്കുന്നത്. "ബാബ കാലഭൈരവ് കാശിയിലെ കോട്വാൾ ആണ്. യൂണിഫോം ധരിച്ചിരിക്കുന്ന മൂർത്തി തെറ്റു ചെയ്യുന്നവരോട് ഒരിക്കലും ക്ഷമിക്കില്ല" ഭക്തനായ പ്രേംകാന്ത് തിവാരി പറഞ്ഞു.
അതുപോലെ, ഈ പ്രതിഷ്ഠയെ ചുറ്റിപറ്റി രസകരമായ പല കാര്യങ്ങളുണ്ട്. അതിലൊന്ന് വാരണാസിയിലെ ഒരു പൊലീസ് സ്റ്റേഷന്റെ അധികാരി കാലഭൈരവനാണ് എന്നതാണ്. വിശ്വേശർഗഞ്ച് പൊലീസ് സ്‌റ്റേഷനിലെ സ്‌റ്റേഷൻ ഇൻ-ചാർജാണ് ഈ മൂർത്തി. നൂറ്റാണ്ടുകളായി ആ പൊലീസ് സ്റ്റേഷനിലെ ഉയർന്ന ഉദ്യോഗസ്ഥന്റെ കസേരയിൽ ആരും ഇരിക്കാൻ ധൈര്യപ്പെടാറില്ല. അത് കാലഭൈരവന്റെ ഇരിപ്പിടമാണ് എന്നാണ് വിശ്വാസം. വാരണാസിയിലെ പ്രശസ്തമായ കാലഭൈരവ ക്ഷേത്രത്തിന് തൊട്ടുപിന്നിലാണ് ഈ പൊലീസ് സ്റ്റേഷൻ. വാരണാസിയിൽ വരുന്ന എല്ലാ മുതിർന്ന ഉദ്യോഗസ്ഥരും നഗരത്തിലെ ഔദ്യോഗിക പദവിയിൽ ചേരുന്നതിന് മുമ്പ് ഈ ആരാധനാലയത്തിൽ എത്തി വണങ്ങുന്നത് ഒരു പാരമ്പര്യമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും നിരവധി തവണ കാലഭൈരവ ക്ഷേത്രത്തിൽ ദർശനത്തിനായി എത്തിയിട്ടുണ്ട്.