ലണ്ടനിലെ മൃഗശാലയില്‍ നിന്നും രക്ഷപ്പെട്ട മക്കാവു തത്തകളെ കണ്ടെത്താന്‍ അധികൃതര്‍ ജനങ്ങളുടെ സഹകരണം തേടി. പിന്നാലെ 100 കിലോമീറ്ററോളം ദൂരെ നിന്നാണ് ഇവയെ കണ്ടെത്തിയത്.
തിരുവനന്തപുരം മൃഗശാലയില്‍ നിന്നും അടുത്തകാലത്തായി മൃഗങ്ങള്‍ ചാടിപ്പോകുന്ന വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. എന്നാല്‍ ഇത്തവണ അത് അങ്ങ് ലണ്ടന്‍ മൃഗശാലയിലാണ് സംഭവിച്ചത്. വംശനാശഭീഷണി നേരിടുന്ന രണ്ട് മക്കാവു തത്തകള്‍ മൃഗശാലയില്‍ നിന്നും രക്ഷപ്പെട്ടു. എങ്കിലും അവയെ 60 മൈലിലധികം (ഏതാണ്ട് നൂറ് കിലോമീറ്റര്‍) അകലെ നിന്നും പിന്നീട് കണ്ടെത്തി. രണ്ട് വയസ്സുള്ള രണ്ട് ബ്ലൂ ത്രോട്ടഡ് മക്കാവുകളായ ലില്ലിയും മാർഗോട്ടുമാണ് മൃഗശാലയിൽ നിന്നും രക്ഷപ്പെട്ടത്. ഒക്‌ടോബർ 21 -ന് അവയുടെ ദിനചര്യകൾക്കായി പുറത്തിറക്കിയപ്പോഴാണ് തത്തകൾ പറന്ന് പോയത്. തുടർന്ന് ഇവയെ കണ്ടെത്തുന്നതിനായി മൃഗശാല അധികൃതർ നടത്തിയ തീവ്രമായ തിരച്ചിലിന് ഒടുവിൽ മൃഗശാലയിൽ നിന്ന് 60 മൈലിലേറെ ദൂരെ നിന്ന് ഇവയെ കണ്ടെത്തുകയായിരുന്നു.
തത്തകൾ പറന്നുപോയ ഉടൻ തന്നെ മൃഗശാല അധികൃതർ തത്തകളെ കാണുന്നവർ മൃഗശാലയിൽ വിവരം അറിയിക്കണമെന്നും അവയ്ക്ക് ഭക്ഷണം നൽകരുതെന്നും അഭ്യർത്ഥിച്ച് കൊണ്ട് ഔദ്യോഗിക പ്രസ്താവന പുറത്തിറക്കിയിരുന്നു. ലണ്ടൻ നഗരം വളരെ ശബ്ദായമാനമായ നഗരമാണന്നും അതിനാൽ അവയെ കണ്ടെത്തുക വളരെ ബുദ്ധിമുട്ടാണെന്നും പറഞ്ഞ് കൊണ്ടുള്ള ഔദ്യോഗിക പ്രസ്താവനയിൽ തത്തകളെ കണ്ടെത്താനുള്ള ശ്രമങ്ങൾ തങ്ങൾ വിപുലീകരിച്ചതായും അറിയിച്ചിരുന്നു. കൂടാതെ സൂര്യകാന്തി വിത്തുകൾ, പരിപ്പ് തുടങ്ങിയവയെല്ലാം തത്തകൾ കഴിക്കുമെങ്കിലും ആരും അവയെ ലാളിക്കാനോ ഭക്ഷണം കൊടുക്കാനോ ശ്രമിക്കരുതെന്നും അധികൃതർ അറിയിച്ചു. കൂടാതെ തത്തകളെ കണ്ടെത്തുന്നവർ അവയുടെ ഫോട്ടോയും കൃത്യമായ സ്ഥലവും തങ്ങൾക്ക് അയച്ച് നൽകണമെന്നും പ്രസ്താവനയിൽ പറഞ്ഞിരുന്നു.
undefined
Eyes open for Lily and Margot! 👀👀
BBC News - Endangered parrots Lily and Margot escape London Zoohttps://t.co/lHgxUSzkK6
കേംബ്രിഡ്ജ്ഷെയറിലെ ഒരു കുടുംബമാണ് തങ്ങളുടെ വീട്ടുമുറ്റത്തെ പൂന്തോട്ടത്തിലെ മരത്തിൽ ഇരിക്കുന്ന അപൂർവ തത്തകളെക്കുറിച്ച് മൃഗശാല ഉദ്യോഗസ്ഥരെ അറിയിച്ചത്. എന്നാൽ മൃഗശാലയിലെ പക്ഷിപാലകർ സ്ഥലത്തെത്തിയപ്പോഴെക്കും അവ അവിടെ നിന്നും രക്ഷപ്പെട്ടു. പക്ഷേ തത്തകളെ വളരെ വേഗത്തിൽ കണ്ടെത്താൻ പക്ഷിപാലകർക്ക് കഴിഞ്ഞു. ബ്രാംപ്ടണിലെ ഒരു വയലിൽ നിന്നാണ് പിന്നീട് ഇവയെ പിടികൂടിയത്. രക്ഷാപ്രവർത്തനത്തിന് ശേഷം തത്തകൾക്ക് ഭക്ഷണം നൽകി. പിന്നീട് ഇവയെ മൃഗശാലയിലേക്ക് തിരികെ കൊണ്ടു പോയി. ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണെന്നും ഇപ്പോൾ ക്വാറന്‍റീനിലാണെന്നും മൃഗശാല അധികൃതർ അറിയിച്ചു. ക്വാറന്‍റിന് ശേഷം ഉടൻ തന്നെ ഇവയെ മാതാപിതാക്കളായ പോപ്പിയുടെയും ഒല്ലിയുടെയും ഒപ്പം താമസിപ്പിക്കും. ഈ ഇനത്തിൽപ്പെട്ട 400 പക്ഷികൾ മാത്രമാണ് ഇനി അവശേഷിക്കുന്നതെന്നാണ് പൊതുവെ കരുതപ്പെടുന്നത്.