രോഗമുക്തമായവരുടെ പ്ലാസ്മ ഗുരുതരാവസ്ഥയിലുള്ളവര്‍ക്ക്; കൊറോണയെ പ്രതിരോധിക്കാന്‍ മാര്‍ഗവുമായി ഗവേഷകര്‍

Mar 14, 2020, 6:36 PM IST

വാക്‌സിനുകളുടെ അഭാവത്തില്‍ വൈറസ് ബാധയേറ്റവരെ എങ്ങനെ ഫലപ്രദമായി ചികിത്സിക്കാമെന്ന ഗവേഷണവുമായാണ് ജോണ്‍സ് ഹോപ്കിന്‍സ് യൂണിവേഴ്‌സിറ്റി രംഗത്ത് എത്തിയിരിക്കുന്നത്. രോഗമുക്തിയായവരുടെ രക്തം ശേഖരിച്ച് വൈറസിനെതിരെ പ്രതിരോധിക്കുകയാണ് ലക്ഷ്യം.ആന്റിബോഡികള്‍ നിറഞ്ഞ പ്ലാസ്മ കുത്തിവെയ്ക്കുമ്പോള്‍ രോഗികളുടെ ശരീരോഷ്മാവ് കുറയുകയും രക്തത്തിലെ ഓക്‌സിജന്റെ അളവ് കൂടി വൈറസിന്റെ എണ്ണം കുറയുകയും ചെയ്‌തെന്ന് ഗവേഷകര്‍ പറയുന്നു.