വരാനിരിക്കുന്നത് ബറോസ്, 2025ൽ നാല് പടങ്ങൾ; പുതുവർഷത്തിൽ മോഹൻലാൽ കസറിക്കയറും

By Web Team  |  First Published Nov 29, 2024, 8:42 AM IST

മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസ് ഡിസംബർ 25ന് തിയറ്ററുകളിൽ എത്തും.


ലയാളത്തിന്റെ പ്രിയ നടൻ മോഹൻലാലിന്റെ പുതിയ സിനിമകളുടെ വീഡിയോയുമായി ആശീർവാദ് സിനിമാസ്. ഈ വർഷം ബറോസ് മാത്രമാണ് മോഹൻലാലിന്റേതായി റിലീസിന് ഒരുങ്ങുന്നത്. 2025ൽ നാല് പടങ്ങളുണ്ട്. ഇവയുടെ റിലീസ് തിയതിയും നിർമാതാക്കൾ പുറത്തുവിട്ടിട്ടുണ്ട്. 

മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസ് ഡിസംബർ 25ന് തിയറ്ററുകളിൽ എത്തും. 2019 ഏപ്രിലില്‍ പ്രഖ്യാപിക്കപ്പെട്ട ചിത്രമാണിത്. ഒഫിഷ്യല്‍ ലോഞ്ച് 2021 മാര്‍ച്ച് 24 ന് ആയിരുന്നു. 170 ദിവസത്തോളം ചിത്രീകരണം നടന്നിരുന്നു. ബിഗ് സ്ക്രീനില്‍ മുണ്ടും മടക്കിക്കുത്തി മാസായി സ്ക്രീനില്‍ എത്തിയ മോഹന്‍ലാല്‍ സംവിധായകന്‍ ആകുമ്പോള്‍ എങ്ങനെയെന്നറിയാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍.

Latest Videos

undefined

തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന തുടരും 2025 ജനുവരി 30ന് തിയറ്ററുകളിൽ എത്തും. ശോഭനയാണ് നായികയായി എത്തുന്നത്. ഒരിടവേളയ്ക്ക് ശേഷം മോഹൻലാലും ശോഭനയും ഒന്നിക്കുമ്പോൾ പ്രേക്ഷക ആവേശം ഏറെയാണ്. 

'മൂക്കിലെ സ്റ്റിച്ച് എടുത്തു, മുഖത്ത് മുഴുവൻ നീരുണ്ട്'; റോബിന്റെ ആരോ​ഗ്യവിവരം പറഞ്ഞ് ആരതി പൊടി

മലയാളികൾ ഒന്നടങ്കം കാത്തിരിക്കുന്ന എമ്പുരാൻ മാർച്ച് 27നാണ് തിയറ്ററുകളിൽ എത്തുക. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ടൊവിനോ തോമസ്, മഞ്ജു വാര്യർ, പൃഥ്വിരാജ് തുടങ്ങി ഒട്ടനവധി താരങ്ങൾ അണിനിരക്കുന്നുണ്ട്. സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ഹൃദയപൂർവ്വം ഓ​ഗസ്റ്റ് 28ന് തിയറ്ററിലെത്തും. ഫൺ മോഡിൽ ഒരുങ്ങുന്ന ചിത്രത്തിന് സോനു ടി പിയാണ് തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്.   

2025 ഒക്ടോബർ 16നാണ് വൃഷഭ തിയറ്ററുകളിൽ എത്തും.  നന്ദ കിഷോറാണ് വൃഷഭയുടെ സംവിധാനം. പുലിമുരുകൻ എന്ന ബ്ലോക് ബസ്റ്റർ ചിത്രത്തിന് ശേഷം മോഹൻലാലും പീറ്റർ ഹെയ്നും വീണ്ടും ഒന്നിക്കുന്നതാണ് വൃഷഭയുടെ ഹൈലൈറ്റ്. റോഷൻ മേക്ക, സഹ്‌റ എസ് ഖാൻ, ഷാനയ കപൂർ തുടങ്ങിയവർ ചിത്രത്തിലുണ്ട്. 200 കോടിയാണ് ബജറ്റെന്നാണ് റിപ്പോർട്ടുകൾ. 

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം

click me!