വിദ്യാർത്ഥികൾ തമ്മിൽ വഴക്ക് നടക്കുന്നതായി അഭിനയിക്കുന്നു. ആകപ്പാടെ ആകുലപ്പെട്ട അധ്യാപകൻ അതിൽ ഇടപെടുന്നതും വിദ്യാർത്ഥികളെ ശാന്തരാക്കാൻ ശ്രമിക്കുന്നതും കാണാം.
നമ്മുടെ ഹൃദയത്തെ സ്പർശിക്കുന്ന, വളരെ മനോഹരങ്ങളായ അനേകം വീഡിയോകൾ ഓരോ ദിവസവും എന്നോണം നാം സോഷ്യൽ മീഡിയയിലൂടെ കാണുന്നുണ്ടാവും. അങ്ങനെ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ഹൃയം കവരുന്നത്.
ബെംഗളൂരുവിലെ ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയിലെ ഒരുകൂട്ടം വിദ്യാർത്ഥികൾ തങ്ങളുടെ ക്ലാസ് ടീച്ചറെ ഉൾപ്പെടുത്തി നടത്തിയ ഒരു പ്രാങ്കാണ് ഇത്. എന്നാൽ, ഈ വീഡിയോ ഇപ്പോൾ ആളുകളുടെ ഹൃദയം കവരുകയാണ്. കോളേജിൽ നിന്നും സേവനം കഴിഞ്ഞ് മടങ്ങുന്ന അധ്യാപകനാണ് വീഡിയോയിൽ ഉള്ളത്. അദ്ദേഹത്തിനുള്ള വ്യത്യസ്തമായ ഒരു ഫെയർവെൽ ആണ് ഇത്. അതിമനോഹരവും വികാരാർദ്രവുമായ ഒരു ഫെയർവെൽ തന്നെയാണ് ഇത് എന്ന് പറയാം.
മോൺസി എന്ന വിദ്യാർത്ഥിയാണ് ഈ വീഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്. നാല് മില്ല്യണിലധികം ആളുകൾ ഈ വീഡിയോ കണ്ടു കഴിഞ്ഞു. അടുത്തിടെ വിദ്യാർത്ഥികൾ ചെയ്യാറുള്ള അതേ പ്രാങ്കാണ് ഇവിടേയും കാണുന്നത്. വിദ്യാർത്ഥികൾ തമ്മിൽ വഴക്ക് നടക്കുന്നതായി അഭിനയിക്കുന്നു. ആകപ്പാടെ ആകുലപ്പെട്ട അധ്യാപകൻ അതിൽ ഇടപെടുന്നതും വിദ്യാർത്ഥികളെ ശാന്തരാക്കാൻ ശ്രമിക്കുന്നതും കാണാം.
എന്നാൽ, അപ്പോഴേക്കും വിദ്യാർത്ഥികൾ അധ്യാപകന് ചുറ്റും നിന്നു കയ്യടിക്കുന്നതും മറ്റ് വിദ്യാർത്ഥികൾ കേക്കുമായി വരുന്നതും കാണാം. അപ്പോഴാണ് അധ്യാപകന് എന്താണ് സംഭവിക്കുന്നത് എന്നതിനെ കുറിച്ച് ഒരു ധാരണ വന്നത് പിന്നാലെ അധ്യാപകൻ കേക്ക് മുറിക്കുന്നതും വീഡിയോയിൽ കാണാം. എന്തായാലും, വിദ്യാർത്ഥികൾക്ക് ഏറെ ഇഷ്ടമുള്ള ഒരു അധ്യാപകനാണ് ഇത് എന്ന് വേണം കരുതാൻ.
ബാംഗളൂരിലെ ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയിൽ നിന്നാണ് വീഡിയോ പകർത്തിയിരിക്കുന്നത് എന്നാണ് കരുതുന്നത്. ഒരുപാടുപേർ വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയിട്ടുണ്ട്. എന്തായാലും, അവരുടെ പ്രിയപ്പെട്ട അധ്യാപകന് അർഹമായ യാത്രയയപ്പ് തന്നെയാണ് അവർ നൽകിയത് എന്നാണ് വീഡിയോ കാണുമ്പോൾ മനസിലാവുക.
ഊബർ കാറിൽ അമ്മ, മുത്തശ്ശി, മകൾ, പെട്ടെന്ന് ഡ്രൈവർക്ക് വയ്യാതായി, ഡ്രൈവിംഗ് ഏറ്റെടുത്ത് യുവതി