പാകിസ്ഥാനെ ഞെട്ടിച്ച് വീണ്ടും ഭീകരാക്രമണം; ബസ് തടഞ്ഞുനിർത്തി വെടിവെപ്പ് എട്ടുപേർ കൊല്ലപ്പെട്ടു

ക്വറ്റയിൽ പൊലീസ് വാഹനത്തിനു സമീപം നിർത്തിയിട്ടിരുന്ന ബൈക്ക് പൊട്ടിത്തെറിക്കുകയായിരുന്നു. ആക്രമണത്തിൽ രണ്ടുപേര്‍ കൊല്ലപ്പെട്ടു.

Another terrorist attack shocks Pakistan; Eight killed

ഇസ്ലാമാബാദ്: പാകിസ്ഥാനെ ഞെട്ടിച്ച് ബലൂചിസ്താനില്‍ വീണ്ടും ഭീകരാക്രമണം. യാത്രാബസ് തടഞ്ഞുനിർത്തി വെടിവെക്കുകയായിരുന്നു. രണ്ടിടങ്ങളിലായി നടന്ന ഭീകരാക്രമണത്തില്‍ എട്ടുപേര്‍ കൊല്ലപ്പെടുകയും 21 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ഗ്വാദറിലെ പസ്നിയിലാണ് ആദ്യത്തെ ആക്രമണം നടന്നത്. ബസ് തടഞ്ഞുനിർത്തി ബലൂചികളല്ലാത്തവരെ തിരഞ്ഞുപിടിച്ച് വെടിവെക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. ക്വറ്റയിവ്‍ സുരക്ഷാ ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ടായിരുന്നു രണ്ടാമത്തെ ആക്രമണം നടന്നത്.

ക്വറ്റയിൽ പൊലീസ് വാഹനത്തിനു സമീപം നിർത്തിയിട്ടിരുന്ന ബൈക്ക് പൊട്ടിത്തെറിക്കുകയായിരുന്നു. ആക്രമണത്തിൽ രണ്ടുപേര്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരുടെ എണ്ണം ഇനിയും ഉയരാനാണ് സാധ്യത. പരിക്കേറ്റവരില്‍ പലരുടേയും നില ഗുരുതരമാണ്. ബലൂച് ലിബറേഷൻ ആർമി (BLA) ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. നേരത്തെ ട്രെയിൻ റാഞ്ചലിന് പിന്നിലും ബിഎൽഎ ആയിരുന്നു. 

Latest Videos

Asianet News Live

vuukle one pixel image
click me!