തൊട്ടടുത്ത് ഇരുന്നാണ് മകൻ ചാറ്റ് ചെയ്യുന്നതെന്ന് അറിഞ്ഞപ്പോൾ അമ്മയുടെ മുഖത്ത് വിരിഞ്ഞ സന്തോഷത്തിന്‍റെ വീഡിയോ

അമ്മയുടെ ലൈവ് വീഡിയോ ചാറ്റ് ബോക്സില്‍ പങ്കുവച്ചിട്ടും അവര്‍ക്ക് തന്‍റെ തൊട്ടടുത്ത് ഇരുന്നാണ് മകന്‍ വീഡിയോ അയക്കുന്നതെന്ന് മനസിലായില്ല. ഒടുവില്‍ ആ സത്യം തിരിച്ചറിഞ്ഞപ്പോൾ അമ്മയുടെ മുഖത്ത് വിരിഞ്ഞ സന്തോഷം ഒന്ന് കാണേണ്ടത് തന്നെയാണ്. 

video of the joy on her mothers face when she learned that her son was chatting sitting next to her has gone viral


ഏറെ പരിയചമുള്ളയാളെ അപ്രതീക്ഷിതമായി കാണുമ്പോൾ നമ്മൾ അമ്പരക്കുന്നത് സാധാരണമാണ്. അത്തരമൊരു അമ്പരപ്പിന്‍റെ വീഡിയോ സമൂഹ മാധ്യമ ഉപയോക്താക്കളെ ഏറെ സന്തോഷിപ്പിച്ചു. ഒരു അമ്മയും മകനും ഏറെ കാലത്തിന് ശേഷം നേരിട്ട് കാണുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. ന്യൂസ്നെർകോം എന്ന ഇന്‍സ്റ്റാഗ്രാം ഹാന്‍റില്‍ പങ്കുവച്ച വീഡിയോ ഇതിനകം ഒരു കോടി നാല് ലക്ഷം പേരാണ് കണ്ടത്. ഏതാണ്ട് എട്ടര ലക്ഷത്തിനടുത്ത് ആളുകൾ വീഡിയോ ലൈക്ക് ചെയ്തു. 

ഒരു ട്രെയിനില്‍ തങ്ങളുടെ മൊബൈല്‍ നോക്കിയിരിക്കുന്ന രണ്ട് സ്ത്രീകളില്‍ നിന്നാണ് വീഡിയോ ആരംഭിക്കുന്നത്. തന്‍റെ തൊട്ടടുത്ത് മകന്‍ ഇരിപ്പുണ്ടെന്ന് അമ്മ അറിഞ്ഞില്ലെന്ന കുറിപ്പ് വീഡിയോയില്‍ കാണാം. ഇതിനിടെ വീഡിയോയുടെ താഴത്തെ പകുതിയിൽ 'മും' എന്നെഴുതിയ ഒരു ചാറ്റ് വിന്‍റോ കാണാം. അതില്‍ '9 മണിക്ക് എയര്‍പോർട്ടില്‍ ഞാന്‍ നിന്നെ കണ്ടോളാം' എന്ന സന്ദേശത്തിന് താഴെ 'ആശങ്കവേണ്ട ഞാന്‍ ഇപ്പോൾ തന്നെ ട്രെയിനിലാണ്. വീട്ടില്‍ വച്ച് കാണാം' എന്ന സന്ദേശം മറുപടിയായി കാണാം. ഇതിനിടെ ഇരിക്കുന്ന സ്ത്രീകളിലൊരാളുടെ ഫോട്ടോ മറ്റൊരു മൊബൈലില്‍ എടുക്കുന്നതും വീഡിയോയില്‍ കാണാം. ഒപ്പം അവന്‍ അവരുടെ ഫോട്ടോ എടുത്തത് അവര്‍ അറിഞ്ഞില്ല. അത് അവര്‍ക്ക് അയച്ച് കൊടുത്തെന്ന് എഴുതി കാണിക്കുന്നു. പിന്നാലെ വീണ്ടും ചാറ്റ് ബോക്സില്‍ ആ സ്ത്രീയുടെ ചിത്രം അയച്ച് കൊടുത്തത് കാണിക്കുന്നു. തൊട്ട് താഴെ അവര്‍ 'ലോല്‍' എന്ന സന്ദേശം ലഭിക്കുന്നു. 

Latest Videos

Read More: നൂറോളം മുതല കുഞ്ഞുങ്ങൾ അച്ഛൻ മുതലയുടെ പുറത്തേറി സഞ്ചരിക്കുന്ന ചിത്രം വൈറൽ

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Newsner (@newsnercom)

Read More:ഓസ്ട്രേലിയയിൽ നിന്നും ഭക്ഷണം ഓർഡർ ചെയ്തു, എത്തിയത് 15,400 കിമി അകലെ അയർലൻഡിൽ; കുറിപ്പ് വൈറൽ

ബിന്‍സ് പുറത്തെടുക്കുന്നത് മറക്കരുത് എന്നും നാളെയാണ് കളക്ടിങ്ങ് ദിവസം എന്നുമുള്ള രണ്ട് സന്ദേശങ്ങൾക്ക് താഴെയായി ചാറ്റ് ബോക്സില്‍ അവരുടെ ലൈവ് വീഡിയോ എടുത്ത് അയച്ച് കൊടുക്കുന്നു. വീഡിയോ കണ്ട് ഒരു ചെറു പുഞ്ചിരിയോടെ നിങ്ങൾ കുട്ടികളും നിങ്ങളുടെ ടെക്നോളജിയും എന്ന് അവര്‍ മറുപടി അയക്കുന്നു. തുടര്‍ന്ന് ഇത് ഫേസ്ബുക്ക് ലൈവാണോയെന്ന് അവര്‍ ചോദിക്കുന്നതും കാണാം. പിന്നാലെ അതെ നിങ്ങളുടെ ഫേസ്ബുക്കില്‍ നിന്നും എന്ന മറുപടി യുവാവ് അയക്കുന്നു. പിന്നാലെ ഞാന്‍ എന്‍റെ ബാറ്ററി സേവ് ചെയ്യട്ടെ എന്ന് കുറിച്ച് കൊണ്ട് സ്ത്രീ തന്‍റെ മൊബൈല്‍ ഓഫ് ചെയ്യുന്നു. തുടര്‍ന്ന് മൊബൈല്‍ തന്‍റെ ബാഗിലേക്ക് വച്ചതിന് ശേഷം അവര്‍ തന്‍റെ ഇടത് വശത്തേക്ക് നോക്കുന്നു. അപ്പോഴാണ് താന്‍ ഇതുവരെ ചാറ്റ് ചെയ്തുകൊണ്ടിരുന്ന മകന്‍ തന്‍റെ തൊട്ടടുത്ത് തന്നെ ഇരിപ്പുണ്ടായിരുന്നെന്ന് അമ്മ തിരിച്ചറിയുന്നത്. ആ അറിവുണ്ടാക്കിയ സന്തോഷം അവരുടെ മുഖത്ത് പ്രകടമാകുന്നു. 

വീഡിയോ കണ്ട കാഴ്ചക്കാരെല്ലാം മകനെ കണ്ടപ്പോൾ അമ്മയുടെ മുഖത്ത് കണ്ട സന്തേഷത്തെ കുറിച്ചാണ് എഴുതിയത്. അവസാന തലമുറയിലെ നിഷ്കളങ്കയായ അമ്മ എന്നായിരുന്നു ഒരു കാഴ്ചക്കാരന്‍ കുറിച്ചത്. ഒ അമ്മ നിങ്ങൾ എന്‍റെ മോനെ പോലെയുണ്ടല്ലോ എന്ന് പറഞ്ഞില്ലല്ലോയെന്നായിരുന്നു ഒരു കുറിപ്പ്. ലോകത്തെല്ലായിടത്തും അമ്മമാര്‍ ഒരുപോലെയാണ്. ഇവിടെ അമ്മ പറയുന്നത് കേട്ടില്ലേ അവരുടെ ബാറ്ററി സേവ് ചെയ്യണമെന്ന് ഒരു കാഴ്ചക്കാരന്‍ അമ്മമാരെ കുറിച്ച് എഴുതി. 

Read More:  സ്കൂളിൽ പോകാനായി പരീക്ഷയ്ക്ക് തോൽക്കാൻ ആഗ്രഹിക്കുന്ന അഫ്ഗാൻ പെൺകുട്ടി, വീഡിയോ കണ്ട് സങ്കടപ്പെട്ട് സോഷ്യൽ മീഡിയ

vuukle one pixel image
click me!