ദില്ലിയിലെത്തിയാൽ ഓട്ടോ വേണ്ട മെട്രോയുണ്ട്, വെറുതെ കാശ് കളയണ്ട, വീഡിയോയുമായി വിദേശി യുവാവ് 

വളരെ വൃത്തിയുള്ളതും, കാര്യക്ഷമമായി പ്രവർത്തിക്കുന്നതും, വിശ്വസിക്കാനാവുന്നതും, വെൽ കണക്ടഡുമായ ഒരു മെട്രോ സംവിധാനം ഇവിടെയുണ്ട് എന്നാണ് എഡ് തന്റെ വീഡിയോയിൽ പറയുന്നത്.

foreigner honest review about delhi metro system video

വിദേശത്ത് നിന്നും നിരവധി വിനോദസഞ്ചാരികൾ ഇന്ത്യയിൽ എത്താറുണ്ട്. രാജ്യത്തെ വിവിധ സ്ഥലങ്ങൾ കാണുക, ഇന്ത്യയിലെ സംസ്കാരം അനുഭവിച്ചറിയുക, ഭക്ഷണങ്ങൾ രുചിച്ചറിയുക അങ്ങനെ പല ലക്ഷ്യങ്ങളും ആ യാത്രകൾക്ക് പിന്നിലുണ്ടാകും. അങ്ങനെ ഇന്ത്യയിൽ നിന്നുള്ള വിവിധ അനുഭവങ്ങളും അവർ തങ്ങളുടെ സോഷ്യൽ മീഡിയ വഴി പങ്കുവയ്ക്കാറുണ്ട്. 

അതുപോലെ അടുത്തിടെ ദില്ലിയിലെത്തിയ വിദേശിയായ ഒരാൾ ഡെൽഹിയിലെ മെട്രോയിൽ നടത്തിയ യാത്രയെ കുറിച്ച് അഭിപ്രായം പറയുന്ന വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. ന​ഗരത്തിലെ ഓട്ടോറിക്ഷാ ഡ്രൈവർമാർ വിദേശികളെ പറ്റിക്കാറുണ്ട് എന്നാണ് യുവാവിന്റെ അഭിപ്രായം. അതിനാൽ തന്നെ യാത്രയ്ക്ക് വേണ്ടി മെട്രോ തിരഞ്ഞെടുക്കണം എന്നും യുവാവ് തന്റെ വീഡിയോയിൽ പറയുന്നു. ദില്ലി മെട്രോയെ വിശ്വസിക്കാമെന്നാണ് യുവാവിന്റെ അഭിപ്രായം. 

Latest Videos

ദില്ലിയിൽ മെട്രോ കിട്ടും എന്നിരിക്കെ എന്തിനാണ് വെറുതെ ഓട്ടോറിക്ഷാ ഡ്രൈവർമാരാൽ‌ പറ്റിക്കപ്പെടുന്നത് എന്നാണ് യുവാവിന്റെ ചോദ്യം. എഡ് ഓവൻ എന്ന യുവാവാണ് വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. ദില്ലിയിലെ റിക്ഷാ ഡ്രൈവർമാർ പറ്റിക്കാൻ സാധ്യതയുണ്ട് എന്നും അതിനാൽ ദില്ലി മെട്രോ ഉപയോ​ഗപ്പെടുത്തണം എന്നുമാണ് എഡ് പറയുന്നത്. എഡ്ഡിന് മെട്രോ യാത്ര ഇഷ്ടപ്പെട്ടു എന്നാണ് വീഡിയോയിൽ നിന്നും മനസിലാവുന്നത്. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Edd Owen (@m1les_away)

വളരെ വൃത്തിയുള്ളതും, കാര്യക്ഷമമായി പ്രവർത്തിക്കുന്നതും, വിശ്വസിക്കാനാവുന്നതും, വെൽ കണക്ടഡുമായ ഒരു മെട്രോ സംവിധാനം ഇവിടെയുണ്ട് എന്നാണ് എഡ് തന്റെ വീഡിയോയിൽ പറയുന്നത്. മെട്രോയുടെ ഉൾവശവും അയാൾ വീഡിയോയിൽ എടുത്ത് കാണിക്കുന്നുണ്ട്. ഒപ്പം മെട്രോ സ്റ്റേഷനുകളിലെ ബ്രാൻഡ് ഷോപ്പുകളും വീഡിയോയിൽ കാണിക്കുന്നത് കാണാം. 

വളരെ പെട്ടെന്നാണ് വീഡിയോ ശ്രദ്ധിക്കപ്പെട്ടത്. നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്. 

വധൂവരന്മാർക്ക് മാല നൽകാൻ 'എൽപ്പിച്ചത്' ഡ്രോണിനെ‌; സംഗതി ആകെ പാളി, കലിപ്പിൽ വരൻ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

vuukle one pixel image
click me!