ഭക്ഷണത്തിലോ ഫിറ്റ്‌നസിലോ ഒന്നുമല്ല കാര്യം, മറിച്ച് നമ്മുടെ ജീവിതം എങ്ങനെയാണോ അത് പൂർണ്ണമായും സ്വീകരിക്കുന്നതിലാണ് ദീർഘായുസ്സിന്റെ രഹസ്യം എന്നാണ് അടുത്തിടെ പ്രായമായ മൂന്നുപേർ തങ്ങളുടെ ദീർഘായുസിന്റെ രഹസ്യമായി പറഞ്ഞത്.
ദീർഘായുസ് കിട്ടാനും ആരോഗ്യത്തോടെയിരിക്കാനും എന്ത് ചെയ്യണം എന്ന് ഇന്റർനെറ്റിൽ സെർച്ച് ചെയ്താൽ മതി ഇഷ്ടം പോലെ ഉത്തരങ്ങൾ കിട്ടും. സോഷ്യൽ മീഡിയയിൽ ആണെങ്കിൽ പറയണ്ട. ഏത് ഡയറ്റ് വേണം, ഏത് വ്യായാമം വേണം. എല്ലാം റെഡിയാണ്. എന്നാൽ, ഇതിൽ പ്രൊഫഷണലായ എത്ര ശതമാനം ആളുകളുണ്ട്, ഉപദേശങ്ങളുണ്ട് എന്നത് വേറെ കാര്യം. എന്തായാലും, ഇതിൽ നിന്നെല്ലാം തീർത്തും വിഭിന്നമായ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നത്.
ഭക്ഷണത്തിലോ ഫിറ്റ്‌നസിലോ ഒന്നുമല്ല കാര്യം, മറിച്ച് നമ്മുടെ ജീവിതം എങ്ങനെയാണോ അത് പൂർണ്ണമായും സ്വീകരിക്കുന്നതിലാണ് ദീർഘായുസ്സിന്റെ രഹസ്യം എന്നാണ് അടുത്തിടെ പ്രായമായ മൂന്നുപേർ തങ്ങളുടെ ദീർഘായുസിന്റെ രഹസ്യമായി പറഞ്ഞത്. ഇവരുടെ അഭിപ്രായത്തിൽ, സന്തോഷം കണ്ടെത്തുക, പുസ്തകങ്ങളൊക്കെ വായിക്കുക, സന്തോഷകരമായ സോഷ്യൽ ലൈഫ് വളർത്തിയെടുക്കുക എന്നിവയാണ് പ്രധാനം എന്നാണ് പറയുന്നത്.
കണ്ടന്റ് ക്രിയേറ്ററായ യെയർ ബ്രാച്ചിയാഹുവാണ് അടുത്തിടെ ഒരു വീഡിയോയിൽ മൂന്ന് സ്ത്രീകളെ ഇന്റർവ്യൂ ചെയ്തത്. അതിൽ രണ്ട് പേർക്ക് 100, 101 ആണ് വയസ്സ്. മൂന്നാമത്തെ ആൾക്ക് 90 വയസ്സും.
അതേസമയം നിരവധിപ്പേരാണ് ഈ വീഡിയോയ്ക്ക് കമന്റുകളുമായി വന്നത്. ചിലരൊക്കെ ഈ അഭിപ്രായത്തോട് യോജിച്ചു എങ്കിലും വ്യായാമത്തെയും ഡയറ്റിനെയും കുറച്ചു കാണരുത് എന്ന് അഭിപ്രായപ്പെട്ടവരുണ്ട്.
അതേസമയം, ചിലർക്ക് അവരവരെ തന്നെ സ്നേഹിക്കുക, സ്വന്തം സന്തോഷം കണ്ടെത്തുക സമാധാനമായി ഇരിക്കുക ഇതൊക്കെയാണ് ആരോഗ്യമുള്ള ജീവിതത്തിന് വേണ്ടത് എന്ന അഭിപ്രായം ഉണ്ടായിരുന്നു. അതേസമയം സാമ്പത്തികമായിട്ടുള്ള സ്വാതന്ത്ര്യമാണ് എല്ലാത്തിലും വലുത് എന്ന് അഭിപ്രായപ്പെട്ടവരും ഉണ്ടായിരുന്നു.
എന്തായാലും, നിരവധി പേരാണ് ഈ വിഷയത്തിൽ വിവിധ അഭിപ്രായവുമായി എത്തിയത്.
മറ്റ് വഴികളില്ല, 64 കൊല്ലം മുമ്പ് ഒളിച്ചോടിപ്പോയി, ആഘോഷപൂർവം വിവാഹം കൊണ്ടാടി മക്കളും കൊച്ചുമക്കളും