ആയിരക്കണക്കിന് വീഡിയോകള്‍ നീക്കം ചെയ്ത് യൂട്യൂബ്

By Web Desk  |  First Published May 7, 2018, 3:14 PM IST
  • വിദ്യാര്‍ത്ഥികളെ തെറ്റിദ്ധരിപ്പിക്കുന്നതും, തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതുമായ ആയിരക്കണക്കിന് വീഡിയോകള്‍ യൂട്യൂബ് നീക്കം ചെയ്തു

വിദ്യാര്‍ത്ഥികളെ തെറ്റിദ്ധരിപ്പിക്കുന്നതും, തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതുമായ ആയിരക്കണക്കിന് വീഡിയോകള്‍ യൂട്യൂബ് നീക്കം ചെയ്തു. ഇതില്‍ പ്രമുഖ വിദ്യാഭ്യാസ ചാനലുകളുടെ വീഡിയോകളും ഉള്‍പ്പെടും. വിദ്യാര്‍ത്ഥികളെ വഞ്ചിക്കുന്നതാണ് ഈ വീഡിയോകള്‍ എന്നാണ് യൂട്യൂബ് വ്യക്തമാക്കുന്നത്.

അക്കാദമിക് വര്‍ക്കുകള്‍ എങ്ങനെ ലളിതമായി എഴുതാം എന്ന് പഠിപ്പിക്കുന്ന പാശ്ചാത്യ നാടുകളില്‍ ഏറെ പ്രിയമായ സൈറ്റ് EduBirdie യെ പ്രോത്സാഹിപ്പിക്കുന്ന വീഡിയോകള്‍ നീക്കം ചെയ്തിട്ടുണ്ട്. 250 ഒളം യൂട്യൂബ് ചാനലുകള്‍ക്ക് നടപടി കിട്ടിയെന്നാണ് സൂചന.

Latest Videos

കുട്ടികളെ ലേഖനങ്ങള്‍ തയ്യാറാക്കാനും അസൈമെന്‍റുകള്‍ ഉണ്ടാക്കാനും സഹായിക്കുന്ന EduBirdie ന്‍റെ പരസ്യം  നല്‍കിയ വീഡിയോകള്‍ക്കാണ് പ്രധാനമായും പിടിവീണത് എന്നാണ് ബിബിസി ഇത് സംബന്ധിച്ച് പുറത്തുവിട്ട വാര്‍ത്ത പറയുന്നത്. 700 ദശലക്ഷം വരെയുള്ള 1,400 വീഡിയോകളില്‍ ഈ സൈറ്റിന്‍റെ പരസ്യമുണ്ടായിരുന്നു എന്നാണ് ബിബിസി വാര്‍ത്ത പറയുന്നത്.

click me!