യൂട്യൂബില്‍ പുതിയ ഫീച്ചര്‍ ഉള്‍പ്പെടുത്തി ഗൂഗിള്‍

By Web Desk  |  First Published Mar 4, 2018, 2:23 PM IST
  • മൊബൈല്‍ യൂട്യൂബ് ആപ്പിലാണ് ഓണ്‍ ഡിവൈസ് വീഡിയോ സെഗ്മെന്‍റേഷന്‍ എന്ന ഫീച്ചര്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്

യൂട്യൂബില്‍ പുതിയ ഫീച്ചര്‍ ഉള്‍പ്പെടുത്തി ഗൂഗിള്‍. മൊബൈല്‍ യൂട്യൂബ് ആപ്പിലാണ് ഓണ്‍ ഡിവൈസ് വീഡിയോ സെഗ്മെന്‍റേഷന്‍ എന്ന ഫീച്ചര്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇത് പ്രകാരം പുതിയ ലൈറ്റ് വൈറ്റ്  വീഡിയോ ഫോര്‍മാറ്റില്‍ വീഡിയോ നിര്‍മ്മിക്കാന്‍ സാധിക്കും. യൂട്യൂബ് വീഡിയോ ക്രിയേറ്റര്‍മാര്‍ക്കും ക്യൂറേറ്റര്‍മാര്‍ക്കും സഹായകരമായ ഈ ഫീച്ചര്‍ ഇതിനകം യൂട്യൂബിന്‍റെ ബീറ്റപതിപ്പില്‍ വിജയകമായി പരീക്ഷിച്ചു കഴിഞ്ഞു.

Latest Videos

undefined

via GIPHY

ഒരു വീഡിയോയുടെ ബാക് ഗ്രൗണ്ടും മറ്റും വീഡിയോ ക്രിയേറ്റര്‍മാര്‍ക്ക് വളരെ ലളിതമായി മാറ്റുവാന്‍ സാധിക്കും എന്നാണ് ഗൂഗിള്‍ ബ്ലോഗ് പോസ്റ്റില്‍ പറയുന്നത്. നിലവില്‍ മറ്റ് സാങ്കേതിക ഉപകരണങ്ങള്‍ അടക്കം ഉപയോഗിച്ച് സാധിക്കുന്ന ടെക്നോളജിയാണ് യൂട്യൂബ് ആഡ് ചെയ്തിരിക്കുന്നത്.

വീഡിയോയുടെ മൂഡും, നിലവാരവും അനുസരിച്ച് ക്രിയേറ്റര്‍ക്ക് മാറ്റങ്ങള്‍ വരുത്താവുന്ന രീതിയാണ് ഇതെന്ന് ഗൂഗിളിന്‍റെ ബ്ലോഗ് പോസ്റ്റ് പറയുന്നു. മെഷീന്‍ ലേണിംഗ് അധിഷ്ഠിതമായി വികസിപ്പിച്ച ടെക്നോളജിയാണ് ഇതെന്നും ബ്ലോഗ് പോസ്റ്റ് പറയുന്നു.

click me!