ചൂടും മഴയും മാത്രമല്ല തീവ്രമാകുന്നത്, കാലാവസ്ഥാ വ്യതിയാനം ചുഴലിക്കാറ്റുകളുടെ വേ​ഗവും വർധിപ്പിക്കുന്നു -പഠനം

By Web Team  |  First Published Nov 24, 2024, 7:13 PM IST

2019 മുതൽ 2023 വരെ ഉണ്ടായ 38 ചുഴലിക്കാറ്റുകളിൽ 30 എണ്ണം കാലാവസ്ഥാ വ്യതിയാനം കാരണം തീവ്ര വിഭാ​ഗത്തിലെത്തിയെന്നും ഇവർ നിരീക്ഷിച്ചു. 2024-ൽ, കാലാവസ്ഥാ വ്യതിയാനം ഓരോ ചുഴലിക്കാറ്റിൻ്റെയും പരമാവധി തീവ്രത മണിക്കൂറിൽ 14 മുതൽ 43 കിലോമീറ്റർ വരെ വർധിപ്പിച്ചു.


ന്യൂയോര്‍ക്ക്: കാലാവസ്ഥാ വ്യതിയാനം കാരണം അറ്റ്ലാൻ്റിക് ചുഴലിക്കാറ്റുകളുടെ വേ​ഗതയും തീവ്രതയും വർധിക്കുന്നതായി പഠനം. അമേരിക്കയുടെ നാഷണൽ വെതർ സർവീസിന്റെ കാറ്റ് നിരീക്ഷിക്കുകയും വേ​ഗത കണക്കാക്കി തരംതിരിക്കുകയും ചെയ്യുന്ന സഫീർ-സിംപ്സൺ ഹരികെയ്ൻ സ്കെയിലിലെ മാറ്റങ്ങൾ പരിശോധിച്ചതാണ് ഗവേഷകർ ചുഴലിക്കാറ്റുകളുടെ വേ​ഗത വർധിക്കുന്നതായി കണ്ടെത്തിയത്. നവംബർ 20ന് എൻവൈയോൺമെന്റ് റിസർച്ചിലാണ് പഠനം പ്രസിദ്ധീകരിച്ചത്.

2019 മുതൽ 2023 വരെ, കാലാവസ്ഥാ വ്യതിയാനം കാരണം ചുഴലിക്കാറ്റുകളുടെ പരമാവധി വേഗത മണിക്കൂറിൽ ശരാശരി 29 കിലോമീറ്റർ (മണിക്കൂറിൽ 18 മൈൽ) വർധിച്ചതായി പഠന റിപ്പോർട്ട് പറയുന്നു. കാലാവസ്ഥാ വ്യതിയാനം ഭൂമധ്യരേഖയെ ചൂടുപിടിപ്പിക്കുമ്പോൾ, സ്വാഭാവികമായി ആ ചൂട് ലോകത്തിൻ്റെ മറ്റ് ഭാഗങ്ങളിലേക്ക് പുനർവിതരണം ചെയ്യാൻ ശ്രമിക്കുന്നതിന്റെ ഫലമാണ് ചുഴലിക്കാറ്റുകളുടെ വേ​ഗത വർധിക്കാൻ കാരണമെന്ന്  ഒർലാൻഡോ കാലാവസ്ഥാ കേന്ദ്രത്തിലെ കാലാവസ്ഥാ ശാസ്ത്രജ്ഞൻ ഡാനിയൽ ഗിൽഫോർഡ് പറയുന്നു.

Latest Videos

undefined

അടുത്തിടെയുണ്ടായ കൊടുങ്കാറ്റുകളുടെ വേഗതയിൽ കാലാവസ്ഥാ വ്യതിയാനത്തിൻ്റെ സ്വാധീനം കണ്ടെത്താൻ ഗിൽഫോർഡും സഹപ്രവർത്തകരും പുതിയ രീതി വികസിപ്പിച്ചെടുത്തു. ഒരു നൂറ്റാണ്ടിലേറെ നീണ്ടുനിൽക്കുന്ന സമുദ്രോപരിതല താപനില പഠിച്ചും കാലാവസ്ഥാ വ്യതിയാനം ആരംഭിക്കുന്നതിന് മുമ്പും ശേഷവും വടക്കൻ അറ്റ്ലാൻ്റിക് സമുദ്രത്തിലെ കാറ്റുകളുടെ വേ​ഗതയെക്കുറിച്ചും പഠിച്ച് സമീപ കാലത്തുണ്ടാകുന്ന ചുഴലിക്കാറ്റുകളുടെ വേ​ഗത പ്രവചിച്ചിരുന്നു. ചുഴലിക്കാറ്റുകള്‍ ഇവർ പ്രവചിച്ച വേ​ഗത കൈവരിച്ചതോടെയാണ് കാലാവസ്ഥാ വ്യതിയാനം കാറ്റുകളുടെ വേ​ഗതയെ സ്വാധീനിക്കുന്നുവെന്ന നിഗമനം ശരിയാണെന്ന് തെളിഞ്ഞത്.

Read More... ചിത്രം കണ്ട് ഞെട്ടണ്ടാ, അടുത്ത തലമുറ വിമാനങ്ങള്‍ ഇങ്ങനെയാവും! പഠിക്കാന്‍ 97 കോടി രൂപ നല്‍കി നാസ

2019 മുതൽ 2023 വരെ ഉണ്ടായ 38 ചുഴലിക്കാറ്റുകളിൽ 30 എണ്ണം കാലാവസ്ഥാ വ്യതിയാനം കാരണം തീവ്ര വിഭാ​ഗത്തിലെത്തിയെന്നും ഇവർ നിരീക്ഷിച്ചു. 2024-ൽ, കാലാവസ്ഥാ വ്യതിയാനം ഓരോ ചുഴലിക്കാറ്റിൻ്റെയും പരമാവധി തീവ്രത മണിക്കൂറിൽ 14 മുതൽ 43 കിലോമീറ്റർ വരെ (9 മുതൽ 28 മൈൽ വരെ) വർധിപ്പിച്ചു. ഹെലൻ , മിൽട്ടൺ എന്നീ ചുഴലിക്കാറ്റുകളുടെ ഉയർന്ന വേഗത യഥാക്രമം ഏകദേശം 25 കിമീയും 40 കിമീയും വർധിച്ചു. നേരത്തെ കാറ്റ​ഗറി നാലിലായിരുന്ന ഈ കാറ്റുകൾ അഞ്ചായി മാറി. നവംബറിൽ ക്യൂബയിൽ വീശിയടിച്ച റാഫേൽ ചുഴലിക്കാറ്റ് 45 കിമീ വേ​ഗത വർധിച്ച് കാറ്റഗറി 1-ൽ നിന്ന് കാറ്റഗറി 3-ലേക്ക് മാറിയെന്നും ഇവർ പറയുന്നു. 

click me!