സ്മാർട്ട് ചവറ്റുകൊട്ടയുമായി ഷവോമി

By Web Team  |  First Published Aug 6, 2018, 10:58 AM IST

ചൈനയില്‍ 1999 രൂപയ്ക്ക് അടുത്താണ് സ്മാര്‍ട്ട് ചവറ്റുകുട്ടയുടെ വില.സ്മാര്‍ട്ട് കുട്ട സെപ്തംബർ 11 മുതൽ  വിപണിയിൽ ലഭ്യമായി തുടങ്ങുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.


ബിയജിംഗ്: സ്മാർട്ട് ചവറ്റുകൊട്ടയുമായി രംഗത്തെത്തിയിരിക്കുകയാണ് ഷവോമി. ചൈനയില്‍ 1999 രൂപയ്ക്ക് അടുത്താണ് സ്മാര്‍ട്ട് ചവറ്റുകുട്ടയുടെ വില.സ്മാര്‍ട്ട് കുട്ട സെപ്തംബർ 11 മുതൽ  വിപണിയിൽ ലഭ്യമായി തുടങ്ങുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. കൈകൊണ്ടു തൊടാതെ തന്നെ മാലിന്യങ്ങൾ നിക്ഷേപിക്കാം. 

സാധാരണ ചവറ്റ്കൊട്ടയില്‍ മാലിന്യം ഇടാന്‍ നമ്മള്‍ കൈകൊണ്ട് തുറക്കണമായിരുന്നു. എന്നാല്‍ ഷവോമിയുടെ സ്മാര്‍ട്ട് ട്രാഷ് ബിൻ വന്നതോടെ അതിന്‍റെ ആവശ്യമില്ല.  സ്മാർട് സെൻസറുകളുടെ സഹായത്തോടെയാണ് ഇത് പ്രവർത്തിക്കുന്നത്. അതുകൊണ്ട് മനുഷ്യ കര സ്പർശം 35 സെന്‍റിമീറ്റർ അകലെ നിന്നു തന്നെ മനസിലാക്കി കുട്ട താനെ തുറക്കം. 

Latest Videos

undefined

മാലിന്യങ്ങളിൽ നിന്നുള്ള ഗന്ധം പുറത്തുവരാത്ത രീതിയിലാണ് ഈ സ്മാർട്ട് ട്രാഷിൻറെ പ്രവര്‍ത്തനം. കുട്ട നിറഞ്ഞു കഴിഞ്ഞാൽ കുട്ടയ്ക്കകത്തെ മാലിന്യങ്ങൾ കുട്ട തന്നെ സ്വയം പാക്ക് ചെയ്യും. നിങ്ങൾ അത് എടുത്ത് മാറ്റുകയേ വേണ്ടു. 

തുടർന്ന് കുട്ട തനിയെ പുതിയ വേസ്റ്റ് ബാഗ് യഥാസ്ഥാനത്ത് സ്ഥാപിക്കും. ഏതാണ്ട് 3.5 കി.ഗ്രാം ഭാരം വരെ ഈ 40 സെന്‍റിമീറ്റര്‍ ഉയരമുള്ള സ്മാർട്ട് കുട്ടയില്‍ നിക്ഷേപിക്കാൻ കഴിയും. 15.5 ലിറ്ററാണ് കുട്ടയുടെ സംഭരണശേഷി.
 

click me!