ഇത്തവണ ട്രോളാവില്ല, ഇനി കാണപ്പോവത് നിജം; ഐഫോണ്‍ 17 പ്രോ മോഡലുകളില്‍ വന്‍ അപ്‌ഡേറ്റുകളെന്ന് സൂചന

By Web Team  |  First Published Nov 28, 2024, 10:26 AM IST

ആപ്പിള്‍ ഐഫോണ്‍ 16 പ്രോ മോഡലുകളില്‍ പോലും അത്ര കാര്യമായ അപ്‌ഡേറ്റുകള്‍ കൊണ്ടുവന്നില്ല എന്ന വിമര്‍ശനമുണ്ടായിരുന്നു


കാലിഫോര്‍ണിയ: ആപ്പിളിന്‍റെ ഈ വര്‍ഷം പുറത്തിറങ്ങിയ ഐഫോണ്‍ 16 സിരീസ് പലരും ഏറ്റെടുത്തതിനൊപ്പം ട്രോളുകള്‍ക്കും കാരണമായിരുന്നു. തൊട്ടുമുമ്പത്തെ ഐഫോണ്‍ 15 സിരീസ് പുതിയ പുറംചട്ടയില്‍ ഇറക്കിയത് മാത്രമാണ് ഐഫോണ്‍ 16 മോഡലുകള്‍ എന്നായിരുന്നു ട്രോളര്‍മാരുടെ പരിഹാസം. ഐഫോണ്‍ 16 സിരീസിലെ പ്രോ മോഡലുകള്‍ പോലും പ്രതീക്ഷിച്ച നിലവാരത്തിലേക്ക് ഉയര്‍ന്നില്ല എന്ന് ഇവര്‍ വിമര്‍ശിച്ചു. ആപ്പിള്‍ ഇന്‍റലിജന്‍സ് ഫീച്ചറുകള്‍ വൈകിയതും വിമര്‍ശനങ്ങള്‍ കാരണമായി. ഈ പരിഭവമെല്ലാം മാറ്റുമോ ഐഫോണ്‍ 17 സിരീസില്‍ ആപ്പിള്‍ കമ്പനി എന്ന ആകാംക്ഷ ഉയരുകയാണ്. 

ഐഫോണ്‍ 17 പ്രോ മോഡലുകള്‍ വരാന്‍ മാസങ്ങള്‍ ബാക്കിനില്‍ക്കുകയാണെങ്കിലും ഫോണുകളെ കുറിച്ചുള്ള അഭ്യൂഹങ്ങള്‍ ആഗോള മാധ്യമങ്ങളിലും എക്‌സ് അടക്കമുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലും നിറഞ്ഞുകഴിഞ്ഞു. ഐഫോണ്‍ 17 പ്രോ മോഡലുകളില്‍ വരാന്‍ സാധ്യതയുള്ള അപ്‌ഡേറ്റുകളെ കുറിച്ച് മാക്‌റൂമേഴ്‌സിന്‍റെ റിപ്പോര്‍ട്ട് വിവരിക്കുന്നത് ഇങ്ങനെ. 

Latest Videos

undefined

അലുമിനിയം ഫ്രെയിം

ഐഫോണ്‍ 15, 16 പ്രോ മോഡലുകളില്‍ ടൈറ്റാനിയം ഫ്രെയിമായിരുന്നെങ്കില്‍ ഐഫോണ്‍ 17 പ്രോ മോഡലുകളില്‍ അലുമിനിയം ഫ്രെയിമാണ് വരാന്‍ സാധ്യത. 

റെക്‌ടാങ്കിള്‍ ക്യാമറ ബംബ്

അലുമിനിയത്തിലുള്ള വലിയ റെക്‌ടാങ്കിള്‍ ക്യാമറ ബംബ് ഐഫോണ്‍ 17 പ്രോ മോഡലുകളില്‍ വന്നേക്കും. 

എ19 പ്രോ ചിപ്

ആപ്പിളിന്‍റെ അടുത്ത ജനറേഷന്‍ എ19 പ്രോ ചിപ്പാണ് ഐഫോണ്‍ 17 പ്രോ മോഡലുകളില്‍ വരികയെന്നും സൂചനയുണ്ട്.

ആപ്പിളിന്‍റെ വൈ-ഫൈ 7 ചിപ്

ആപ്പിളിന്‍റെ സ്വന്തം വൈ-ഫൈ മോഡത്തിലാണ് വരും ഐഫോണ്‍ 17 സിരീസ് വരുമെന്ന അഭ്യൂഹവും സജീവം. 

Read more: വീണ്ടും മെലിയും; ഐഫോണ്‍ 17 എയറിന് പ്രതീക്ഷിച്ചതിനേക്കാള്‍ കട്ടി കുറയും- റിപ്പോര്‍ട്ട്

24 എംപി ഫ്രണ്ട് ക്യാമറ

12 എംപിക്ക് പകരം ഐഫോണ്‍ 17 സിരീസിലെ നാല് ഫോണുകളിലും 24 മെഗാപിക്‌സല്‍ മുന്‍ക്യാമറ വരുമെന്ന സൂചന സജീവം. 

48 എംപി റീയര്‍ ടെലിഫോട്ടോ ക്യാമറ

ഐഫോണ്‍ 17 പ്രോ മോഡലുകളില്‍ 48 എംപി ടെലിഫോട്ടോ ക്യാമറ വരുമെന്നും സ്ഥിരീകരിക്കാത്ത വാര്‍ത്തയുണ്ട്. 

12 ജിബി റാം

ആദ്യം ഐഫോണ്‍ 17 പ്രോ മാക്‌സിലും പിന്നാലെ പ്രോ മോഡലിലും 12 ജിബി റാം വരുമെന്ന സൂചനയും സജീവം. 

ഡൈനാമിക് ഐസ്‌ലന്‍ഡ്

കൂടുതല്‍ നേര്‍ത്ത ഡൈനാമിക് ഐസ്‌ലന്‍ഡ് ഐഫോണ്‍ 17 പ്രോ മാക്‌സിന് വരുമെന്നതാണ് മറ്റൊരു വാര്‍ത്ത. 

Read more: പതിവ് ഫീച്ചര്‍ ഇല്ല? ഐഫോണ്‍ 17 എയര്‍ അള്‍ട്രാ-സ്ലിം വാങ്ങാനിരിക്കുന്ന ഇന്ത്യക്കാര്‍ക്ക് നിരാശ വാര്‍ത്ത

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!