ജനപ്രിയ മോഡലായ ഷവോമി നോട്ട് 5 പ്രോയ്ക്കും, എംഐ എല്‍ഇഡി ടിവി4നും വിലകൂട്ടി ഷവോമി. ഷവോമി ഇന്ത്യ മേധാവി മനു കുമാര്‍ ജെയ്ന്‍ ആണ് ഈ പ്രഖ്യാപനം നടത്തിയത്. പിസിബിഎ ഇറക്കുമതി നികുതി കൂട്ടിയതാണ് വില വര്‍ദ്ധനവിന് കാരണം എന്നാണ് ഷവോമി വിശദീകരിക്കുന്നത്. ഇതോടെ ഷവോമി റെഡ്മീ നോട്ട് 5 പ്രോയ്ക്ക് ആയിരം രൂപ വര്‍ദ്ധിക്കും. ഈ വില വര്‍ദ്ധനവ് ഫോണിന്‍റെ 4ജിബി, 64 ജിബി പതിപ്പുകള്‍ക്ക് ബാധകമാണ്.
അതേ സമയം ഷവോമിയുടെ അടുത്തിടെ ഇറങ്ങിയ ടിവി മോഡല്‍ എംഐ എല്‍ഇഡി 4ന്‍റെ 55 ഇഞ്ച് സൈസ് ടിവിക്ക് 5000 രൂപയാണ് കൂടിയിരിക്കുന്നത്. ഇതോടെ 4 എച്ച്ഡിആര്‍ ഡിസ്പ്ലേയില്‍ എത്തുന്ന ടിവിക്ക് വില 44,999 രൂപ ആയിരിക്കും വില. മുന്‍പ് ടിവിക്ക് 39,999 രൂപയായിരുന്നു വില. ഷവോമിയുടെ ഈ വര്‍ഷത്തെ ഫയര്‍ ബ്രാന്‍റ് ഐറ്റങ്ങളാണ് ഷവോമി നോട്ട് 5 പ്രോയ്ക്കും, എംഐ എല്‍ഇഡി ടിവി4 ഉം എന്ന് കമ്പനി തന്നെ സൂചിപ്പിച്ചതാണ്.