വാട്ട്സ്ആപ്പില്‍ അയച്ച സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്യാനുള്ള സമയപരിധി കൂട്ടുന്നു. ഇപ്പോള്‍ 7 മിനുട്ടിനുള്ളില്‍ അയച്ച സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്യാമെങ്കില്‍ ഇനിയത് ഒരു മണിക്കൂര്‍, 8 മിനുട്ട്, 16 സെക്കന്‍റ് സമയത്തിനുള്ളില്‍ ചെയ്യാം, അതായത് 4,096 സെക്കന്‍റ് കൊണ്ട്. ഫേസ്ബുക്ക് ഉടമസ്ഥതയിലുള്ള വാട്ട്സ്ആപ്പിന്‍റെ പുതിയ ബീറ്റ പതിപ്പില്‍ ഈ ഫീച്ചര്‍ ഉള്‍കൊള്ളിച്ചിട്ടുണ്ട്. അടുത്ത ആന്‍ഡ്രോയ്ഡ് വാട്ട്സ്ആപ്പ് പതിപ്പായ 2.18.69 ല്‍ ഈ ഫീച്ചര്‍ ലഭിക്കും.
നേരത്തെ വളരെക്കാലത്തെ പരീക്ഷണങ്ങള്‍ക്ക് ശേഷമാണ് കഴിഞ്ഞ വര്‍ഷം അയച്ച സന്ദേശം കിട്ടിയ എല്ലാവരുടെയും ഫോണില്‍ നിന്നും ഡിലീറ്റ് ചെയ്യുന്ന ഫീച്ചര്‍ വാട്ട്സ്ആപ്പ് ഏര്‍പ്പെടുത്തിയത്. എന്നാല്‍ അതിന് 7 മിനുട്ട് സമയ പരിധി നല്‍കിയിരുന്നു.