വാട്ട്സ്ആപ്പ് ഉപയോഗിക്കുന്നവർക്ക് നിർണ്ണായക നിയന്ത്രണം

By Web Desk  |  First Published Jul 20, 2018, 11:35 AM IST
  • വ്യാജ വാർത്തകളുടെ മലവെള്ള പാച്ചിലിനു തടയിടാനൊരുങ്ങി വാട്ട്സ്ആപ്പ്. 

ദില്ലി: വ്യാജ വാർത്തകളുടെ മലവെള്ള പാച്ചിലിനു തടയിടാനൊരുങ്ങി വാട്ട്സ്ആപ്പ്. സന്ദേശങ്ങള്‍ കൂട്ടമായി ഫോര്‍വേഡ് ചെയ്യുന്നതിന് വാട്‌സ്ആപ്പില്‍ നിയന്ത്രണം വരുന്നു. അഞ്ചില്‍ കൂടുതല്‍ പേര്‍ക്ക് ഇനി ഒരു സന്ദേശം ഒരേ സമയം ഫോര്‍വേഡ് ചെയ്യാനാകില്ല. അടുത്തിടയായി സോഷ്യല്‍ മീഡിയയിലൂടെ വ്യാജ വാര്‍ത്തകളും പ്രചരണങ്ങളും കൂടുതലായതിനാലാണ് ഫേസ്ബുക്കിന് പിന്നാലെ വാട്ട്സ്ആപ്പും കടുത്ത നടപടിയുമായി രംഗത്തെത്തിയിരിക്കുന്നത്. 

ഇന്ത്യയിലുള്ള ഉപഭോക്താക്കള്‍ക്കാണ് നിയന്ത്രണം ബാധകമാകുക. സന്ദേശങ്ങള്‍ കൂട്ടമായി അയക്കുന്നതിലും നിയന്ത്രണങ്ങള്‍ ഉണ്ടാകാം. വ്യാജ വാര്‍ത്തള്‍ നീക്കം ചെയ്യാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് കഴിഞ്ഞ ദിവസം ഫേസ്ബുക്കും അറിയിച്ചിരുന്നു. 

Latest Videos

തെറ്റായ വാർത്തകൾ നിയന്ത്രിക്കാൻ ഉപഭോക്താക്കൾക്കായി വാട്ട്സ്ആപ്പ്  ബോധവത്ക്കരണ ക്യാമ്പയിനും നടത്തിയിരുന്നു.

click me!