വിവേകിന് പറ്റിയ അബദ്ധം സോഷ്യൽ മീഡിയയിലാകെ വൈറലായിരിക്കുകയാണ്. എലോൺ മസ്‌ക്, യുഎസ് കോൺസ്പിറസി തിയറിസ്റ്റ് അലക്‌സ് ജോൺസ് തുടങ്ങിയവർ പങ്കെടുത്ത ചർച്ചക്കിടെയാണ് കഴിഞ്ഞ ദിവസം വിവേകിന് അബദ്ധം പിണഞ്ഞത്.
ചർച്ചക്കിടെ പിണഞ്ഞ അബദ്ധമാണ് മലയാളി സംരംഭകനെ കുടുക്കിലാക്കിയിരിക്കുന്നത്. ഒരേ സമയം വൈറലാവുകയും ചിരിയുണർത്തുകയും ചെയ്ത സംഭവമാണിത്. ഇന്ത്യൻ-അമേരിക്കൻ സംരംഭകനും റിപ്പബ്ലിക്കൻ പ്രസിഡന്റ് സ്ഥാനാർത്ഥിയുമായ വിവേക് രാമസ്വാമിയാണ് കുരുക്കിലായിരിക്കുന്നത്. വിവേകിന് പറ്റിയ അബദ്ധം സോഷ്യൽ മീഡിയയിലാകെ വൈറലായിരിക്കുകയാണ്. എലോൺ മസ്‌ക്, യുഎസ് കോൺസ്പിറസി തിയറിസ്റ്റ് അലക്‌സ് ജോൺസ് തുടങ്ങിയവർ പങ്കെടുത്ത ചർച്ചക്കിടെയാണ് കഴിഞ്ഞ ദിവസം വിവേകിന് അബദ്ധം പിണഞ്ഞത്.
ചർച്ചക്കിടെ ടോയ്ലറ്റ് പോയ ഇദ്ദേഹം മൈക്ക് ഓഫാക്കാൻ മറന്നു. 23 ലക്ഷം പേർ കേൾവിക്കാരായി ഉണ്ടായിരുന്ന ചാറ്റിനിടെയാണ് വിവേകിന് അബദ്ധം പിണഞ്ഞതെന്ന് ഓർക്കണം. അദ്ദേഹം ഇതിന് ക്ഷമാപണം നടത്തിയെങ്കിലും സംഭവം കൈവിട്ടുപോയി. ചർച്ചയിൽ മസ്ക് സംസാരിച്ചുകൊണ്ടിരിക്കെയാണ് തനിക്ക് പോവണമെന്ന് പറഞ്ഞുകൊണ്ട് വിവേക് ചർച്ചയിൽ നിന്ന് ഇടവേളയെടുത്തത്. ഇൻഫോവാർസ് സ്ഥാപകനായ അലക്സ് ജോനസിനെ എക്സിൽ തിരികെ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ടുള്ള അഭിപ്രായം പങ്കുവെയ്ക്കുകയായിരുന്നു മസ്ക്. ചർച്ച നടക്കുന്നതിനിടെ വെള്ളം വീഴുന്ന ശബ്ദം മിക്കവരും കേട്ടു.
undefined
ആരോ മൂത്രമൊഴിക്കുകയാണ്, മൈക്ക് ബാത്ത്റൂമിൽ വെച്ചിരിക്കുകയാണെന്ന് അലകസ് ജോൺസ് ചൂണ്ടിക്കാട്ടി. ചർച്ച സംഘടിപ്പിച്ച മാരിയോ നൗഫൽ വിവേകിന്റെ ഫോണിൽ നിന്നാണ് ശബ്ദമെന്ന് പറഞ്ഞു. തനിക്ക് മ്യൂട്ട് ചെയ്യാൻ സാധിക്കുന്നില്ലെന്നും മാരിയോ അറിയിച്ചു. അബദ്ധം പിണഞ്ഞത് വിവേക് തിരിച്ചറിഞ്ഞതോടെ ഇതിൽ ക്ഷമാപണം നടത്തി. താങ്കൾക്ക് സുഖമാണെന്ന് പ്രതീക്ഷിക്കുന്നു എന്നായിരുന്നു മസ്കിന്റെ പ്രതികരണം.. നന്നായിരിക്കുന്നു എന്നും ശ്രദ്ധക്കുറവിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്നും വിവേക് പ്രതികരിച്ചു. 2024 നവംബർ അഞ്ചിനാണ് അടുത്ത യുഎസ് തിരഞ്ഞെടുപ്പ് നടക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം