ബിരുദം ഏറ്റുവാങ്ങി വിദ്യാര്‍ഥികളുടെ ഡിജിറ്റല്‍ 'അവതാറുകള്‍'; വൈറലായി ബോംബെ ഐഐടിയുടെ കോണ്‍വൊക്കേഷന്‍

By Web Team  |  First Published Aug 25, 2020, 4:11 PM IST

രാജ്യത്തെ തന്നെ മുന്‍നിര വിദ്യാഭ്യാസ സ്ഥാപനത്തില്‍ നിന്നും ബിരുദം ലഭിക്കുന്ന ചടങ്ങ് വിദ്യാര്‍ഥികള്‍ക്ക് നഷ്ടമാകാതിരിക്കാനായിരുന്നു ഇത്തരമൊരു ശ്രം നടത്തിയത്. ഓരോ വിദ്യാര്‍ഥിയ്ക്കുമായി തയ്യാറാക്കിയ ഡിജിറ്റല്‍ അവതാറുകള്‍ ഡയറക്ടറില്‍ നിന്ന് ബിരുദം ഏറ്റുവാങ്ങി


മുംബൈ: സമൂഹമാധ്യമങ്ങളില്‍ വൈറലായി കൊവിഡ് കാലത്തെ ബോംബെ ഐഐടിയുടെ വെര്‍ച്വല്‍ കോണ്‍വൊക്കേഷന്‍. വിദ്യാര്‍ഥികളുടെ ഡിജിറ്റല്‍ അവതാറുകളാണ് കോണ്‍വൊക്കേഷനില്‍ പങ്കെടുത്തത്. കൊവിഡ് 19 രൂക്ഷമായതോടെയാണ് കോണ്‍വൊക്കേഷന്‍ വെര്‍ച്വല്‍ രീതിയില്‍ നടത്താന്‍ തീരുമാനമായത്. ബോംബെ ഐഐടിയുടെ 58ാമത് ബിരുദദാന ചടങ്ങിന്‍റെ വീഡിയോ ഇതിനോടകം വൈറലായിക്കഴിഞ്ഞു. 

IIT Bombay holds its 58th convocation ceremony;

Awards Degrees to Students' Virtual avatars. pic.twitter.com/QGnercGhD2

— All India Radio News (@airnewsalerts)

രാജ്യത്തെ തന്നെ മുന്‍നിര വിദ്യാഭ്യാസ സ്ഥാപനത്തില്‍ നിന്നും ബിരുദം ലഭിക്കുന്ന ചടങ്ങ് വിദ്യാര്‍ഥികള്‍ക്ക് നഷ്ടമാകാതിരിക്കാനായിരുന്നു ഇത്തരമൊരു ശ്രം നടത്തിയത്. ഓരോ വിദ്യാര്‍ഥിയ്ക്കുമായി തയ്യാറാക്കിയ ഡിജിറ്റല്‍ അവതാറുകള്‍ ഡയറക്ടര്‍ പ്രൊഫസര്‍ സുഭാസിസ് ചൌധരിയുടെ ഡിജിറ്റല്‍ അവതാറില്‍ നിന്നും ഡിഗ്രി ഏറ്റുവാങ്ങി. മികച്ച വിദ്യാര്‍ഥികള്‍ക്കുള്ള മെഡലുകളും  ചടങ്ങില്‍ വിതരണം ചെയ്തു. ഇരുപത് പേര്‍ ചേര്‍ന്ന് ടീമിന്‍റെ രണ്ട് മാസത്തെ ശ്രമഫലമായാണ് ഈ ഡിജറ്റല്‍ അവതാറുകള്‍. വെര്‍ച്വല്‍ കോണ്‍വൊക്കേഷനില്‍ വിദ്യാര്‍ഥികളുടെ കോളേജ്, ഹോസ്റ്റല്‍ ഓര്‍മ്മകളും പങ്കുവച്ചിരുന്നു. 

Latest Videos

click me!