ദില്ലി: ലോകത്തെ 33 കോടി ഉപഭോക്താക്കളോട് പാസ്‍വേർഡ് മാറ്റാൻ ട്വിറ്റർ ആഹ്വാനം ചെയ്തു. ജീവനക്കാരിൽ ചിലർ പാസ്‍വേർഡ് ചോർത്തിയതായുള്ള സംശയത്തെ തുടർന്നാണ് നടപടി. എന്നാൽ സംശയത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ അസ്വാഭാവികത ഒന്നും കണ്ടെത്താനായില്ലെന്ന് ട്വിറ്റർ വ്യക്തമാക്കി. എങ്കിലും മുൻകരുതൽ എന്ന നിലയിലാണ് പാസ്‍വേർഡ് മാറ്റാൻ ആവശ്യപ്പെടുന്നതെന്ന് ട്വിറ്റർ ചീഫ് എക്സിക്യുട്ടീവ് ജാക്ക് ഡോഴ്സേ ട്വീറ്റ് ചെയ്തു.